Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കളിക്കളത്തിൽ തിരിച്ചെത്തിയ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയുടെ തകർപ്പൻ പ്രകടനത്തിൽ ഡി.സി. യുണൈറ്റഡിനെതിരെ ഇന്റർ മയാമിക്ക് ജയം


3 പേരെ കൊന്നിട്ടും അഹങ്കാരം! ‘എന്റെ വാപ്പ നോക്കിക്കോളും’ എന്ന് സുഹൈൽ! പണമുണ്ടെങ്കിൽ എന്തും ആകുമോ?!...


കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനസർവ്വീസുകൾ റദ്ദാക്കി...


എട്ട് പതിറ്റാണ്ടിലേറെക്കാലം സം​ഗീത രം​ഗത്ത് സജീവ സാന്നിധ്യം.... പ്രസിദ്ധ മൃദംഗ വിദ്വാൻ പത്മശ്രീ ഗുരുവായൂർ ദൊരൈ അന്തരിച്ചു...


ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ... ആക്രമണത്തിൽ 309 പേർക്ക് പരുക്ക്, വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി

ഇസ്രയേലി വനിതയെ ബലാത്സംഗം ചെയ്തുകൊന്നുവെന്ന് ഹമാസ് അംഗങ്ങളായ, പിതാവും മകനും സമ്മതിക്കുന്ന വീഡിയോയാണ് ലോകത്തെ നടക്കുന്നു...'ബലാത്സംഗം ചെയ്ത സ്ത്രീയെ പിന്നീട് എന്റെ പിതാവ് വെടിവെച്ചുകൊന്നു'...വെളിപ്പെടുത്തൽ...

25 MAY 2024 11:30 AM IST
മലയാളി വാര്‍ത്ത

More Stories...

വൻ ആക്രമണം... ഇറാൻ സംഘർഷത്തിനിടെ സൗദിയിൽ ഹൂതി ആക്രമണം; റിയാദിനെ നടുക്കി വൻ ആക്രമണം

പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്

ഇന്ത്യൻ വംശജയും യു.എൻ മുൻ മനുഷ്യാവകാശ ഹൈക്കമ്മിഷണറുമായിരുന്ന ദക്ഷിണാഫ്രിക്കൻ നിയമ വിദഗ്ദ്ധ നവനീതം പിള്ളയ്ക്ക് സമാധാന നോബൽ

ഫ്‌ലൈ ദുബായ് വിമാനം ഇടിച്ചിറക്കി യാത്രക്കാരെ കൊലപ്പെടുത്താനായിരുന്നു ശ്രമമെന്ന് യുഎഇ അന്വേഷണ റിപ്പോര്‍ട്ട്

എഐയെ വിശ്വസിച്ച് മലകയറാന്‍ തുടങ്ങിയ 16കാരന്‍ വഴിതെറ്റി പാറയിടുക്കില്‍ കുടുങ്ങി

കേരളത്തിലടക്കം പോരാളികളായി വിശേഷിപ്പിക്കപ്പെടുന്നവരാണ്, ഫലസ്തീനിലെ ഹമാസ് തീവ്രവാദികൾ. എന്നാൽ അവർ എത്രത്തോളം അപകടകാരികാളെന്ന് തെളിയിക്കുന്ന ഒരു വീഡിയോകൂടി പുറത്തുവന്നിരിക്കയാണ്. ഇസ്രയേലി വനിതയെ ബലാത്സംഗം ചെയ്തുകൊന്നുവെന്ന് ഹമാസ് അംഗങ്ങളായ പിതാവും മകനും സമ്മതിക്കുന്ന വീഡിയോയാണ് ലോകത്തെ നടക്കുന്നത്. ഒക്ടോബർ എഴിന് ഇസ്രയേലിൽ ആക്രമണം നടത്തിയ വേളയിൽ പിടിയിലായ ഹമാസുകാരിൽ ഉൾപ്പെട്ടവരാണ് ഈ പിതാവും പുത്രനും.ഇവരെ ചോദ്യം ചെയ്തശേഷം ഇസ്രയേൽ പ്രതിരോധ സേന ( ഐഡിഎഫ്) പുറത്തുവിട്ട വീഡിയോ അടിസ്ഥാനമാക്കി ബ്രിട്ടീഷ് മാധ്യമമായ ഡെയ്‌ലി മെയിലാാണ് ഈ ഞെട്ടിപ്പിക്കുന്ന വാർത്ത പുറത്തുവിട്ടത്. അങ്ങേയറ്റം ഷോക്കിങ്ങ് കണ്ടന്റ് ഉള്ളതിനാൽ, പല സമൂഹ മാധ്യമങ്ങളിൽ നിന്നും ഈ വീഡിയോ നീക്കം ചെയ്യപ്പെട്ടിരിക്കയാണ്.

 

ഇസ്രയേലി വനിതയെ ബലാത്സംഗം ചെയ്തതായി 47 കാരനായ ജമാൽ ഹുസ്സൈൻ അഹ്‌മദ് റാഡി സമ്മതിക്കുന്നത് വീഡിയോയിൽ കാണാം. ഇസ്രയേൽ-ഗസ്സ അതിർത്തിക്കടുത്തുള്ള, കർഷക സമൂഹമായ കിബ്ബട്സിലെ ഒരു വീടിനുള്ളിൽ ഒരു സ്ത്രീ ഉറക്കെ കരഞ്ഞ് നിലവിളിക്കുന്നത് കണ്ടതായി ജമാൽ വീഡിയോയിൽ വിവരിക്കുന്നു. 'ഞാൻ ചെയ്തത് ഞാൻ ചെയ്തു. ഞാൻ അവളെ ബലാത്സംഗം ചെയ്തു. അവളുടെ വസ്ത്രങ്ങൾ അഴിച്ചുമാറ്റാൻ ഞാൻ അവളെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി. അവൾ ജീൻസ് ധരിച്ചിരുന്നുവെന്ന് ഓർക്കുന്നു''- ജമാൻ പറഞ്ഞു.ആക്രമണത്തിന് ശേഷം സ്ത്രീക്ക് എന്ത് സംഭവിച്ചുവെന്ന് തനിക്ക് അറിവില്ലെന്ന് ജമാൽ പറഞ്ഞു. തുടർന്നുള്ള സംഭവങ്ങളുടെ വിവരണം മകൻ അബ്ദുല്ല യാണ് നൽകുന്നത്.

'എന്റെ അച്ഛൻ അവളെ ബലാത്സംഗം ചെയ്തു, പിന്നെ ഞാൻ ചെയ്തു, പിന്നെ എന്റെ കസിൻ ചെയ്തു, പിന്നെ ഞങ്ങൾ പോയി. പക്ഷേ ഞങ്ങൾ ബലാത്സംഗം ചെയ്ത സ്ത്രീയെ പിന്നീട് എന്റെ പിതാവ് വെടിവെച്ചുകൊന്നു,'- വീഡിയോയിൽ അബ്ദുള്ള കുറ്റസമ്മതം നടത്തുന്നു. ഓരോ ഇസ്രയേലി വീടുകളിലും ഇതുപോലെ കണ്ടെത്തിയാൽ ഞങ്ങൾ അവരെ കൊല്ലുകയോ തട്ടിക്കൊണ്ടുപോവുകയോ ചെയ്യുമെന്നും ഇരുവരും പറയുന്നു.കൈവിലങ്ങുകൾ ധരിച്ച, ജമാൽ ചാരനിറത്തിലുള്ള ട്രാക്ക് സ്യൂട്ട് ഇട്ട് യാതൊരു പശ്ചാത്താപവുമില്ലാതെയാണ് സംസാരിക്കുന്നത്. 'ഞങ്ങൾ കണ്ടെത്തിയ ഓരോ വീട്ടിലും, ഒന്നുകിൽ ഞങ്ങൾ അവരെ കൊന്നു അല്ലെങ്കിൽ തട്ടിക്കൊണ്ടുപോയി. ആദ്യത്തെ വീട്ടിൽ, ഞാൻ ഒരു സ്ത്രീയെയും അവളുടെ ഭർത്താവിനെയും കണ്ടെത്തി, ഞങ്ങൾ അവരെ തീയിട്ട് അടിച്ച് കൊന്നു. അവർക്ക് 40 വയസ്സിന് മുകളിലായിരുന്നു''- ജമാൽ പറയുന്നു. ഐഡിഎഫ് പറയുന്നതനുസരിച്ച്, അച്ഛനും മകനും ഇസ്രയേലിൽ കസ്റ്റഡിയിൽ, വിചാരണ കാത്തിരിക്കുകയാണ്.

 

ഗസ്സ യുദ്ധത്തിന് തുടക്കമിട്ട ഒക്ടോബർ 7ലെ ആക്രമണത്തിനിടെ ഹമാസ് തോക്കുധാരികൾ പിടികൂടിയ അഞ്ച് വനിതാ സൈനികരുടെ ദൃശ്യങ്ങൾ സംപ്രേഷണം ചെയ്തതിന് പിന്നാലെയാണ് പിതാവിന്റെയും മകന്റെയും അഭിമുഖങ്ങൾ പുറത്തുവന്നത്.ആ വീഡിയോയിൽ ഹമാസുകാർ വനിതാ സൈനികരെ മർദിക്കുന്നത് കാണാം. രക്തം വാർന്ന് ഒഴുകുന്നതിനിടെയാണ് അവരെ അടിച്ച് ജീപ്പിൽ കയറ്റുന്നത്. തോക്കുധാരികളിൽ ഒരാൾ അറബിയിൽ വിളിക്കുന്നത് കേൾക്കാം 'നിങ്ങൾ നായ്ക്കളാണ്! ഞങ്ങൾ നിങ്ങളെ ചവിട്ടും, നായ്ക്കൾ!''- ഈ രീതിയിലായിരുന്നു ഹമാസിന്റെ നരനായാട്ട്.നേരത്തെയും ഹമാസ് നടത്തിയ അതിക്രൂരമായ ലൈംഗിക അതിക്രമങ്ങളുടെ റിപ്പോർട്ട് പുറത്തുവന്നിരുന്നു. ഒക്ടോബർ 7 ന് യുഎൻ സെക്രട്ടറി ജനറലിന്റെ പ്രത്യേക പ്രതിനിധി പ്രമീള പാറ്റൻ നൽകിയ ലൈംഗിക അതിക്രമ സംഭവങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടിൽ ഹമാസിന്റെ ക്രൂരതകൾ എടുത്തു പറയുന്നുണ്ട്.ഇസ്രയേലിലെ റേപ്പ് ക്രൈസിസ് സെന്റേർസ് അസോസിയേഷൻ, ഒക്ടോബർ 7 ന് അരങ്ങേറിയ സംഭവങ്ങളെക്കുറിച്ചുള്ള അവരുടെ ഔദ്യോഗിക റിപ്പോർട്ട് 'സൈലന്റ് ക്രൈ' എന്ന തലക്കെട്ടോടെ പുറത്തിറക്കിയിരുന്നു.

 

ഒരു രാഷ്ട്രത്തിന് നേരെ നടന്ന ഏറ്റവും ഭീകരമായ ആക്രമണങ്ങളിലൊന്നിനെ വിവരിക്കുന്നതാണ് പ്രസ്തുത റിപ്പോർട്ട്.അതിൽ രഹസ്യവും പരസ്യവുമായി പലരും നടത്തിയ സാക്ഷ്യപ്പെടുത്തലുകൾ, ദൃക്‌സാക്ഷി വിവരണങ്ങൾ, ഇരകളുടെ വെളിപ്പെടുത്തൽ, സാക്ഷികളുമായുള്ള അഭിമുഖങ്ങൾ എന്നിവ വിശകലനം ചെയ്യുന്നു. അതിൽ പറയുന്നത്, ഇസ്രയേലിനെ ദ്രോഹിക്കാൻ രണ്ട് വഴികളാണ് ഹമാസ് പ്രധാനമായും തിരഞ്ഞെടുത്തതെന്നാണ്. ഒന്ന്, പൗരന്മാരെ തട്ടിക്കൊണ്ടുപോകൽ, രണ്ട്, ക്രൂരമായ ലൈംഗിക കുറ്റകൃത്യങ്ങൾ.ഇരകളുടേയും അവരുടെ വേണ്ടപ്പെട്ടവരുടേയും വേദനയും അപമാനവും വർധിപ്പിക്കുന്നതിനായി കുടുംബാംഗങ്ങളുടേയും സുഹൃത്തുക്കളുടേയും മുന്നിൽ വച്ചാണ് അവർ ഈ ക്രൂരത ചെയ്തതും.ഹമാസ് ഭീകരരാൽ ലൈംഗികാതിക്രമത്തിന് ഇരയായവരിൽ ഭൂരിഭാഗവും പിന്നീട് കൊല്ലപ്പെട്ടു.

 

ചിലർ ബലാത്സംഗത്തിനിടയിൽ തന്നെ മരിച്ചു. മറ്റുള്ളവരെ പിന്നീട് മരിച്ച നിലയിൽ കണ്ടെത്തി. ഇക്കൂട്ടരിൽ പലരുടേയും ജനനേന്ദ്രിയങ്ങൾ തിരിച്ചറിയാൻ കഴിയാത്തവിധം വികൃതമാക്കുകയോ ആയുധങ്ങൾ ഉപയോഗിച്ച് തുളയ്ക്കുകയോ ചെയ്തിരുന്നു. ഹമാസിന്റെ ലൈംഗിക കുറ്റകൃത്യങ്ങളുടെ പൂർണ്ണ വ്യാപ്തി ഒരിക്കലും അറിയാൻ കഴിയില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണീർക്കാഴ്ചയായി... കണ്ണൂർ പാനുണ്ടയിൽ കുളത്തിന്റെ പടിക്കെട്ടിൽ തലയിടിച്ച് വീണ് ആറുവയസുകാരി മരിച്ചു  (18 minutes ago)

ദേശീയ ജൂനിയർ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ്... കേരളത്തെ പ്രതിനിധീകരിച്ച് പെരിന്തൽമണ്ണ എസ്.എച്ച് സ്പോർട്സ് അക്കാദമി താരമായ ദിയ ഫാത്തിമക്കും കോഴിക്കോട് സായി സ്പോർട്സ് സെന്റർ വിദ്യാർഥി ജീവൻ ഷിജിക്കും അവസര  (29 minutes ago)

വയനാടൻ മലനിരകളിൽ ചൂട് ക്രമാതീതമായി വർധിക്കുന്നു...പരിസ്ഥിതി സന്തുലിതാവസ്ഥയ്ക്കും കാർഷിക മേഖലയ്ക്കും കനത്ത വെല്ലുവിളിയാകുന്നു  (41 minutes ago)

രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം നൽകാനുള്ള ആദ്യ കമ്മ്യൂണിറ്റി കിച്ചന്റെ പ്രവർത്തനം ആലപ്പുഴ മെഡിക്കൽ കോളേജിൽ അടുത്ത വർഷം ജനുവരിയിൽ തുടങ്ങുമെന്ന് ആരോഗ്യ മന്ത്രി  (54 minutes ago)

  കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്ത സിജെപി നേതാക്കളായ അഭിജീത്ത് ദിപ്‌കെ, സൗരവ് ദാസ്, അശുതോഷ് റങ്ക എന്നിവരെ കോടതി വെറുതെ വിട്ടു...  (1 hour ago)

3 പേരെ കൊന്നിട്ടും അഹങ്കാരം! ‘എന്റെ വാപ്പ നോക്കിക്കോളും’ എന്ന് സുഹൈൽ! പണമുണ്ടെങ്കിൽ എന്തും ആകുമോ?!...  (1 hour ago)

കളിക്കളത്തിൽ തിരിച്ചെത്തിയ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയുടെ തകർപ്പൻ പ്രകടനത്തിൽ ഡി.സി. യുണൈറ്റഡിനെതിരെ ഇന്റർ മയാമിക്ക് ജയം  (1 hour ago)

പത്തു നാൾ ഇനി കണ്ണൂരിന് ഉത്സവരാവ്..കോർപറേഷൻ സംഘടിപ്പിക്കുന്ന കണ്ണൂർ ദസറയാണ് നാളെ മുതൽ 21വരെ കലക്ടറേറ്റ് മൈതാനിയിൽ  (1 hour ago)

മാസപ്പടി വിഷയത്തിൽ പിണറായി വിജയനും മുഹമ്മദ് റിയാസിനും ടി.വീണയ്ക്കുമെതിരെ തിങ്കളാഴ്ച വിജിലൻസ് കേസെടുത്തേക്കും  (2 hours ago)

​ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി മുഖ്യമന്ത്രി  (2 hours ago)

ജനശതാബ്ദി എക്സ്പ്രസില്‍ ഇന്നുമുതല്‍ യാത്ര സുഖകരമാകും... പുഷ്ബാക്ക് സീറ്റുകള്‍ ഇന്നുമുതല്‍ ട്രെയിനില്‍ സജ്ജമാകും  (3 hours ago)

സിജെപി പ്രതിഷേധത്തിലെ പൊലീസ് നടപടികളും ഡൽഹിയിലെ നിയന്ത്രണങ്ങളും ചൂണ്ടിക്കാട്ടിയുള്ള ഹർജികളിൽ ഇന്ന് സുപ്രീംകോടതി പരി​ഗണനയിൽ...  (3 hours ago)

വൻ ആക്രമണം... ഇറാൻ സംഘർഷത്തിനിടെ സൗദിയിൽ ഹൂതി ആക്രമണം; റിയാദിനെ നടുക്കി വൻ ആക്രമണം  (3 hours ago)

പതിനാറാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം നാളെ മുതൽ...  (3 hours ago)

നവരാത്രി ആഘോഷങ്ങൾക്ക് ഇന്ന് തുടക്കമായി... ഭക്തിയുടെ നിറക്കാഴ്ചയായി ഹൈന്ദവഭവനങ്ങളിൽ ബൊമ്മക്കൊലുകൾ അലങ്കരിച്ചുവെച്ചു തുടങ്ങി  (3 hours ago)

Malayali Vartha Recommends