Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കളിക്കളത്തിൽ തിരിച്ചെത്തിയ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയുടെ തകർപ്പൻ പ്രകടനത്തിൽ ഡി.സി. യുണൈറ്റഡിനെതിരെ ഇന്റർ മയാമിക്ക് ജയം


3 പേരെ കൊന്നിട്ടും അഹങ്കാരം! ‘എന്റെ വാപ്പ നോക്കിക്കോളും’ എന്ന് സുഹൈൽ! പണമുണ്ടെങ്കിൽ എന്തും ആകുമോ?!...


കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനസർവ്വീസുകൾ റദ്ദാക്കി...


എട്ട് പതിറ്റാണ്ടിലേറെക്കാലം സം​ഗീത രം​ഗത്ത് സജീവ സാന്നിധ്യം.... പ്രസിദ്ധ മൃദംഗ വിദ്വാൻ പത്മശ്രീ ഗുരുവായൂർ ദൊരൈ അന്തരിച്ചു...


ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ... ആക്രമണത്തിൽ 309 പേർക്ക് പരുക്ക്, വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി

റഫയിലെ കൂടുതല്‍ പ്രദേശങ്ങളിലേക്ക് കടന്നുകയറി ആക്രമണം വ്യാപിപ്പിച്ച് ഇസ്രായേല്‍; ഹമാസിനെ അമര്‍ച്ച ചെയ്യാന്‍ സാധാരണക്കാരെ വധിക്കുന്നത് ഒഴിവാക്കണമെന്ന് വൈറ്റ്ഹൗസ്...

29 MAY 2024 01:23 PM IST
മലയാളി വാര്‍ത്ത

More Stories...

വൻ ആക്രമണം... ഇറാൻ സംഘർഷത്തിനിടെ സൗദിയിൽ ഹൂതി ആക്രമണം; റിയാദിനെ നടുക്കി വൻ ആക്രമണം

പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്

ഇന്ത്യൻ വംശജയും യു.എൻ മുൻ മനുഷ്യാവകാശ ഹൈക്കമ്മിഷണറുമായിരുന്ന ദക്ഷിണാഫ്രിക്കൻ നിയമ വിദഗ്ദ്ധ നവനീതം പിള്ളയ്ക്ക് സമാധാന നോബൽ

ഫ്‌ലൈ ദുബായ് വിമാനം ഇടിച്ചിറക്കി യാത്രക്കാരെ കൊലപ്പെടുത്താനായിരുന്നു ശ്രമമെന്ന് യുഎഇ അന്വേഷണ റിപ്പോര്‍ട്ട്

എഐയെ വിശ്വസിച്ച് മലകയറാന്‍ തുടങ്ങിയ 16കാരന്‍ വഴിതെറ്റി പാറയിടുക്കില്‍ കുടുങ്ങി

റഫയിലെ കൂടുതല്‍ പ്രദേശങ്ങളിലേക്ക് കടന്നുകയറി ആക്രമണം വ്യാപിപ്പിച്ച് ഇസ്രായേല്‍ സൈന്യം. മധ്യ റഫയിലേക്ക് സൈനിക ടാങ്കുകള്‍ എത്തിച്ചേര്‍ന്നതോടെ കൂടുതല്‍ കുരുതികള്‍ നടന്നേക്കുമെന്ന ആശങ്ക വ്യാപകമാണ്. അന്താരാഷ്ട്ര കോടതി വിധി നടപ്പാക്കാന്‍ ഇനിയും വൈകരുതെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് ആവശ്യപ്പെട്ടു. മധ്യ റഫയിലെ അല്‍ അവ്ദ മസ്ജിദിന് സമീപം ഇസ്രായേല്‍ സൈനിക ടാങ്കുകള്‍ എത്തിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അഭയാര്‍ഥികളുടെ താമസ കേന്ദ്രങ്ങള്‍ക്കു നേരെ സൈന്യം വീണ്ടും ആക്രമണം നടത്തി.

ലക്ഷക്കണക്കിന് അഭയാര്‍ഥികള്‍ തമ്പടിച്ച തല്‍ അസ്സുല്‍ത്താനില്‍ കര- വ്യോമാക്രമണം തുടര്‍ന്ന ഇസ്രായേല്‍ സേന 20 പേരെ കൊലപ്പെടുത്തിയതായി ഫലസ്തീന്‍ സിവില്‍ ഡിഫന്‍സും റെഡ് ക്രസന്റും അറിയിച്ചു. പുതുതായി ഒരു ബ്രിഗേഡിനെ കൂടി റഫയിലേക്ക് വിന്യസിച്ചതായി ഇസ്രായേല്‍ സൈന്യം വ്യക്തമാക്കി. എന്നാല്‍ സിവിലിയന്‍ സുരക്ഷ ഉറപ്പാക്കാതെ വ്യാപക ആക്രമണത്തിനൊരുങ്ങുന്നത് അപകടകരമായിരിക്കുമെന്ന് അമേരിക്ക അറിയിത്തു. ഹമാസിനെ അമര്‍ച്ച ചെയ്യാന്‍ സാധാരണക്കാരെ വധിക്കുന്നത് ഒഴിവാക്കണമെന്ന് ഇസ്രായേലിനോട് വീണ്ടും കര്‍ശനമായി ആവശ്യപ്പെട്ടതായി വൈറ്റ്ഹൗസ് വക്താവ് പ്രതികരിച്ചു.

ഗസ്സയില്‍ അടിയന്തര വെടിനിര്‍ത്തല്‍ ഉടന്‍ വേണമെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ ആവശ്യപ്പെട്ടു. റഫ കൂട്ടക്കുരുതിയില്‍ സുതാര്യ അന്വേഷണം വേണമെന്ന് അമേരിക്കക്കു പുറമെ ഫ്രാന്‍സും ജര്‍മനിയും ആവശ്യപ്പെട്ടു. മൂന്നാഴ്ചക്കിടെ 10 ലക്ഷത്തോളം പേര്‍ റഫയില്‍നിന്ന് പലായനം ചെയ്തതായി ഫലസ്തീന്‍ അഭയാര്‍ഥികള്‍ക്കായുള്ള യു.എന്‍ ഏജന്‍സി അറിയിച്ചു. റഫയിലെ രണ്ട് പ്രധാന ആശുപത്രികളിലൊന്നായ കുവൈത്ത് സ്‌പെഷാലിറ്റി ഹോസ്പിറ്റല്‍ അടച്ചുപൂട്ടിയതോടെ സ്ഥിതിഗതികള്‍ രൂക്ഷമാണ്. റഫ കൂട്ടക്കുരുതിയുടെ പശ്ചാത്തലത്തില്‍ അള്‍ജീരിയയുടെ ആവശ്യം പരിഗണിച്ച് വിളിച്ചുചേര്‍ത്ത യു.എന്‍ രക്ഷാസമിതി യോഗം സ്ഥിതിഗതികള്‍ വിലയിരുത്തി.

 

 

 

ഗസ്സയില്‍ അടിയന്തര വെടിനിര്‍ത്തല്‍ വേണമെന്ന അഭിപ്രായം രക്ഷാസമിതിയില്‍ രൂപപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അടച്ചിട്ട മുറിയില്‍ നടന്ന രക്ഷാസമിതി യോഗം റഫ ഉള്‍പ്പെടെ ഗസ്സയിലെ സ്ഥിതിഗതികളില്‍ അതീവ ഉത്കണ്ഠ പ്രകടിപ്പിച്ചതായും റിപ്പോര്‍ട്ടുണ്ട്. ഫലസ്തീന്‍ രാഷ്ട്രത്തിന് പിന്തുണ പ്രഖ്യാപിച്ച് കൂടുതല്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ ഉടന്‍ രംഗത്തു വരുമെന്ന് സ്‌പെയിന്‍ അറിയിച്ചു.

 

 

ഇന്നലെ നടത്തിയ ആക്രമണത്തില്‍ 64 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇതില്‍ പത്ത് പേര്‍ ഗുരുതരാവസ്ഥയിലാണ്. പടിഞ്ഞാറന്‍ റഫായിലെ അല്‍ മവാസി സുരക്ഷിത മേഖലയായി ഇസ്രയേല്‍ നേരത്തേ നിശ്ചയിച്ചിരുന്നതാണ്. 45 പലസ്തീനികളുടെ മരണത്തിനിടയാക്കിയ റഫായ്ക്ക് സമീപമുള്ള ടാല്‍ അസ് സുല്‍ത്താന്‍ പ്രദേശത്തെ ടെന്റ് ക്യാമ്പില്‍ ആക്രമണം നടത്തി രണ്ട് ദിവസത്തിനു ശേഷമാണ് ഈ ആക്രമണം നടന്നിരിക്കുന്നത്. ആക്രമണത്തെത്തുടര്‍ന്ന് തീ പടര്‍ന്ന് ടെന്റ് ക്യാമ്പ് നിലം പൊത്തുകയായിരുന്നു.

 

 

 

റഫായ്ക്ക് സമീപമുള്ള ടെന്റ് ക്യാമ്പിലേക്ക് ഞായറാഴ്ച നടത്തിയ ആക്രമണം മുതിര്‍ന്ന ഹമാസ് ഭീകരര്‍ താമസിക്കുന്ന കോമ്പൗണ്ടിന് എതിരെ മുന്‍കൂട്ടി ആസൂത്രണം ചെയ്ത് നടപ്പാക്കിയ ആക്രമണം ആയിരുന്നെന്നും അതിന്റെ ഫലമായുണ്ടായ തീ പടര്‍ന്നത് അപ്രതീക്ഷിതമായിരുന്നെന്നും ഇസ്രയേലി സൈന്യം പറഞ്ഞു. ഈ ആക്രമണത്തില്‍ സമീപമുള്ള ടെന്റുകളിലേക്ക് തീ പടര്‍ന്നാണ് 45 പലസ്തീനികളാണ് കൊല്ലപ്പെട്ടത്. ഈ ആക്രമണം അന്താരാഷ്ട്ര തലത്തില്‍ അപലപിക്കപ്പെടുകയും ലോകമെമ്പാടും പ്രതിഷേധങ്ങള്‍ക്ക് കാരണമാകുകയും ചെയ്തിരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

3 പേരെ കൊന്നിട്ടും അഹങ്കാരം! ‘എന്റെ വാപ്പ നോക്കിക്കോളും’ എന്ന് സുഹൈൽ! പണമുണ്ടെങ്കിൽ എന്തും ആകുമോ?!...  (38 minutes ago)

കളിക്കളത്തിൽ തിരിച്ചെത്തിയ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയുടെ തകർപ്പൻ പ്രകടനത്തിൽ ഡി.സി. യുണൈറ്റഡിനെതിരെ ഇന്റർ മയാമിക്ക് ജയം  (42 minutes ago)

പത്തു നാൾ ഇനി കണ്ണൂരിന് ഉത്സവരാവ്..കോർപറേഷൻ സംഘടിപ്പിക്കുന്ന കണ്ണൂർ ദസറയാണ് നാളെ മുതൽ 21വരെ കലക്ടറേറ്റ് മൈതാനിയിൽ  (53 minutes ago)

മാസപ്പടി വിഷയത്തിൽ പിണറായി വിജയനും മുഹമ്മദ് റിയാസിനും ടി.വീണയ്ക്കുമെതിരെ തിങ്കളാഴ്ച വിജിലൻസ് കേസെടുത്തേക്കും  (1 hour ago)

​ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി മുഖ്യമന്ത്രി  (1 hour ago)

ജനശതാബ്ദി എക്സ്പ്രസില്‍ ഇന്നുമുതല്‍ യാത്ര സുഖകരമാകും... പുഷ്ബാക്ക് സീറ്റുകള്‍ ഇന്നുമുതല്‍ ട്രെയിനില്‍ സജ്ജമാകും  (1 hour ago)

സിജെപി പ്രതിഷേധത്തിലെ പൊലീസ് നടപടികളും ഡൽഹിയിലെ നിയന്ത്രണങ്ങളും ചൂണ്ടിക്കാട്ടിയുള്ള ഹർജികളിൽ ഇന്ന് സുപ്രീംകോടതി പരി​ഗണനയിൽ...  (2 hours ago)

വൻ ആക്രമണം... ഇറാൻ സംഘർഷത്തിനിടെ സൗദിയിൽ ഹൂതി ആക്രമണം; റിയാദിനെ നടുക്കി വൻ ആക്രമണം  (2 hours ago)

പതിനാറാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം നാളെ മുതൽ...  (2 hours ago)

നവരാത്രി ആഘോഷങ്ങൾക്ക് ഇന്ന് തുടക്കമായി... ഭക്തിയുടെ നിറക്കാഴ്ചയായി ഹൈന്ദവഭവനങ്ങളിൽ ബൊമ്മക്കൊലുകൾ അലങ്കരിച്ചുവെച്ചു തുടങ്ങി  (2 hours ago)

സങ്കടക്കാഴ്ചയായി... നെടുമ്പാശ്ശേരിയിൽ വാഹനാപകടത്തിൽ മൂന്ന് പേർക്ക് ദാരുണാന്ത്യം, കാർ ഓടിച്ചയാൾ പിടിയിൽ  (2 hours ago)

തടസ്സങ്ങൾ മാറി കാര്യവിജയം; ഓരോ നക്ഷത്രക്കാരും അമ്പലത്തിൽ ചെയ്യേണ്ട വിശേഷാൽ വഴിപാടുകൾ.  (2 hours ago)

മലാക്ക കടലിടുക്കിന് മുകളിൽ ചക്രവാതച്ചുഴി ...ബംഗാൾ ഉൾക്കടലിൽ ചൊവ്വാഴ്ചയോടെ ന്യൂനമർദ്ദ സാധ്യത...  (3 hours ago)

ചിലവുകളിലും രേഖാപരമായ കാര്യങ്ങളിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (3 hours ago)

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസണിലെ ഉദ്ഘാടന മത്സരത്തിൽ ബെംഗളൂരു എഫ്സിക്ക് ആവേശകരമായ വിജയം..  (3 hours ago)

Malayali Vartha Recommends