Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കളിക്കളത്തിൽ തിരിച്ചെത്തിയ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയുടെ തകർപ്പൻ പ്രകടനത്തിൽ ഡി.സി. യുണൈറ്റഡിനെതിരെ ഇന്റർ മയാമിക്ക് ജയം


3 പേരെ കൊന്നിട്ടും അഹങ്കാരം! ‘എന്റെ വാപ്പ നോക്കിക്കോളും’ എന്ന് സുഹൈൽ! പണമുണ്ടെങ്കിൽ എന്തും ആകുമോ?!...


കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനസർവ്വീസുകൾ റദ്ദാക്കി...


എട്ട് പതിറ്റാണ്ടിലേറെക്കാലം സം​ഗീത രം​ഗത്ത് സജീവ സാന്നിധ്യം.... പ്രസിദ്ധ മൃദംഗ വിദ്വാൻ പത്മശ്രീ ഗുരുവായൂർ ദൊരൈ അന്തരിച്ചു...


ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ... ആക്രമണത്തിൽ 309 പേർക്ക് പരുക്ക്, വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി

'ALL EYES ON RAFAH' ...ദിവസം കഴിയുന്തോറും റഫയിലെ കൂടുതല്‍ പ്രദേശങ്ങളിലേക്ക് കടന്ന് ചെന്നുകൊണ്ട് ആക്രമണം ശക്തമാക്കുകയാണ് ഇസ്രായേല്‍...നിരവധി ഇന്ത്യന്‍ സെലിബ്രിറ്റികളും റഫയ്ക്ക് പിന്തുണയുമായി രംഗത്ത് എത്തിയിട്ടുണ്ട്...

29 MAY 2024 03:57 PM IST
മലയാളി വാര്‍ത്ത

More Stories...

വൻ ആക്രമണം... ഇറാൻ സംഘർഷത്തിനിടെ സൗദിയിൽ ഹൂതി ആക്രമണം; റിയാദിനെ നടുക്കി വൻ ആക്രമണം

പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്

ഇന്ത്യൻ വംശജയും യു.എൻ മുൻ മനുഷ്യാവകാശ ഹൈക്കമ്മിഷണറുമായിരുന്ന ദക്ഷിണാഫ്രിക്കൻ നിയമ വിദഗ്ദ്ധ നവനീതം പിള്ളയ്ക്ക് സമാധാന നോബൽ

ഫ്‌ലൈ ദുബായ് വിമാനം ഇടിച്ചിറക്കി യാത്രക്കാരെ കൊലപ്പെടുത്താനായിരുന്നു ശ്രമമെന്ന് യുഎഇ അന്വേഷണ റിപ്പോര്‍ട്ട്

എഐയെ വിശ്വസിച്ച് മലകയറാന്‍ തുടങ്ങിയ 16കാരന്‍ വഴിതെറ്റി പാറയിടുക്കില്‍ കുടുങ്ങി

ഒരോ ദിവസം കഴിയുന്തോറും റഫയിലെ കൂടുതല്‍ പ്രദേശങ്ങളിലേക്ക് കടന്ന് ചെന്നുകൊണ്ട് ആക്രമണം ശക്തമാക്കുകയാണ് ഇസ്രായേല്‍. ഇന്നലെ വൈകീട്ടോടെ മധ്യറഫയിലേക്കും ഇസ്രായേലിന്റെ സൈനിക ടാങ്കുകള്‍ എത്തിച്ചേർന്നു. ഇതോടെ കുട്ടികള്‍ ഉള്‍പ്പെടെ കൂടുതല്‍ പേർക്ക് ജീവന്‍ നഷ്ടമായേക്കുമെന്ന ആശങ്കയും ശക്തമായി. അതിനിടെ അന്താരാഷ്​ട്ര കോടതി വിധി നടപ്പാക്കാൻ ഇനിയും വൈകരുതെന്ന് വ്യക്തമാക്കി യു.എൻ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടറസ് രംഗത്ത് വന്നു.ഇസ്രായേല്‍ നടത്തുന്ന ആക്രമണം നിർത്താന്‍ ദക്ഷിണാഫ്രിക്ക അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ ഹർജി നല്‍കിയിരുന്നു. ഈ ഹർജിയില്‍ കോടതി ഇന്ന് വിധി പറയും. എന്നാല്‍ അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ വിധിക്ക് തങ്ങളെ തടയാനാകില്ലെന്നും യുദ്ധം മുന്നോട്ടുകൊണ്ടുപോകുമെന്ന നിലപാടുമാണ് ഇസ്രായേല്‍ സ്വീകരിക്കുന്നത്.

 

അതേസമയം, ഇസ്രായേല്‍ നടത്തുന്ന കൂട്ടക്കുരുതിക്ക് എതിരെ ലോകമെമ്പാടും വന്‍ പ്രതിഷേധമാണ് ഉയരുന്നത്. നിരവധി ഇന്ത്യന്‍ സെലിബ്രിറ്റികളും റഫയ്ക്ക് പിന്തുണയുമായി രംഗത്ത് എത്തിയിട്ടുണ്ട്. 'ALL EYES ON RAFAH' (എല്ലാ കണ്ണുകളും റഫയിൽ) ക്യാമ്പയിനില്‍ അണിചേർന്നവരില്‍ മലയാളത്തിലേയും ബോളിവുഡിലേയും നിരവധ പ്രമുഖരുണ്ട്. ഇൻസ്റ്റഗ്രാം സ്റ്റോറി കാ​മ്പയിനിലാണ് താരങ്ങള്‍ പങ്കാളികളായത്.ഗാസയിൽ ഉടനടി വെടിനിർത്തല്‍ നടപ്പിലാക്കണമെന്നും പല സെലിബ്രിറ്റികളും ആവശ്യപ്പെടുന്നു.ഫലസ്തീൻ ജനതയെ പിന്തുണച്ച് സംസാരിക്കുന്നു നടി സാമന്ത റൂത്ത് പ്രഭു തൻ്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ ഇസ്രായേലിൻ്റെ നടപടികളെ ശക്തമായ ഭാഷയില്‍ വിമർശിക്കുകയും ചെയ്യുന്നു. റാഫയിൽ ഇസ്രായേൽ സൈനിക ആക്രമണം അവസാനിപ്പിക്കണമെന്ന അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ വിധിയെ ഉദ്ധരിച്ചുകൊണ്ടാണ് സാമന്ത ഒരു സ്റ്റോറി പങ്കുവെച്ചിരിക്കുന്നത്.

പലസ്തീൻ അവകാശങ്ങൾക്കായി എന്നും പിന്തുണ നൽകുന്ന നടി സ്വര ഭാസ്‌കറും റഫ ആക്രമണത്തെ ശക്തമായ ഭാഷയില്‍ അപലപിക്കുന്നു. കുട്ടികൾ ഉൾപ്പെടെയുള്ള നിരപരാധികളായ സാധാരണക്കാരുടെ മരണത്തിന് കാരണമായ അക്രമത്തിൽ താരം ദേഷ്യവും നിരാശയും പ്രകടിപ്പിക്കുന്നു. "വാക്കുകളില്ല, ഇത് ചെയ്ത, ഇത് പ്രാപ്തമാക്കിയ, ഇതിന് പ്രേരിപ്പിച്ച, ഇതിന് ധനസഹായം നൽകിയ, ഇതിനെ പിന്തുണച്ച, ഇതിനെ സാധാരണമാക്കാൻ ഒരു ആഖ്യാനം ഉണ്ടാക്കിയ, ഇത് ആഘോഷിച്ച വെളുത്ത പുരുഷന്മാർക്ക് (സ്ത്രീകൾക്കും ആളുകൾക്കും) എൻ്റെ ഹൃദയത്തിൽ ശാപങ്ങൾ മാത്രം. ," സ്വര ഭാസ്കർ കുറിച്ചു.അതെ സമയം തെക്കൻ ഗാസയിലെ റാഫയിൽ അഭയാർഥിക്കൂടാരങ്ങൾക്കുമേൽ ബോംബിട്ട് 45 പേരെ കൊലപ്പെടുത്തിയതിനു പിന്നാലെ ആക്രമണം തുടർന്ന് ഇസ്രയേൽ.

 

ഞായറാഴ്ച ആക്രമണമുണ്ടായ താൽ അൽ സുൽത്താനുൾപ്പെടെ റാഫയുടെ വിവിധഭാഗങ്ങളിൽ തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ബോബാക്രമണവും ഷെല്ലാക്രമണവും നടത്തി. 37-ഓളം പേർ കൊല്ലപ്പെട്ടു.ക്യാമ്പുകൾക്കുമേൽ ബോംബിട്ട് അഭയാർഥികളെ കൊലപ്പെടുത്തിയതിൽ അന്താരാഷ്ട്രതലത്തിൽ രോഷം പടരുന്നതിനിടെയാണ് ഇസ്രയേലിന്റെ നീക്കം. ഞായറാഴ്ച റാഫയിലെ അഭയാർഥി ക്യാമ്പുകൾ കത്തിയമർന്നതിന് കാരണം പലസ്തീൻ സൈന്യത്തിന്റെ തന്നെ ഉ​ഗ്രശേഷിയുള്ള ആയുധങ്ങളാവാം എന്നാണ് ഇസ്രയേൽ പറയുന്നത്.ക്യാമ്പിനുള്ളിൽ ഉണ്ടായിരുന്ന ഇന്ധനങ്ങൾക്കോ ​പാചക വാതക സിലിണ്ടറുകൾക്കോ തീപിടിച്ചതാവാം ദുരന്തത്തിലേക്ക് നയിച്ചതെന്നും സംഭവത്തിൽ അന്വേഷണം പുരോ​ഗമിക്കുകയാണെന്നും ഇസ്രയേൽ വക്താവ് അറിയിച്ചു.

 

മേയ് ആറിന് ആക്രമണം ആരംഭിച്ചതോടെ റാഫ ന​ഗരത്തിൽനിന്ന് ഒരു ദശലക്ഷത്തിൽ അധികംപേർ‌ പലായനം ചെയ്യപ്പെട്ടുവെന്ന് പലസ്തീൻ അഭയാർഥികളെ സഹായിക്കുന്ന യുഎൻ ഏജൻസി വ്യക്തമാക്കി.ചൊവ്വാഴ്ച റാഫയുടെ മധ്യഭാഗത്തേക്ക് ഇസ്രയേൽ യുദ്ധടാങ്കുകൾ പ്രവേശിച്ചിരുന്നു. ഒരുമാസത്തോളമായി റാഫയിൽ കരയുദ്ധം നടക്കുന്നുണ്ടെങ്കിലും ആദ്യമായാണ് ഇത്ര ഉള്ളിലേക്ക് സൈന്യം പ്രവേശിച്ചത്. മധ്യ റാഫയിലെ അൽ അവ്ദ പള്ളിക്കുസമീപത്തും പടിഞ്ഞാറൻ റാഫയിലെ സുറുബ് കുന്നിലും ഇസ്രയേൽ ടാങ്കുകൾ വിന്യസിച്ചു. കിഴക്കൻ റാഫ, ന​ഗരത്തിന്റെ മധ്യഭാ​ഗങ്ങൾ, ​ഗാസ-ഈജിപ്റ്റ് അതിർത്തി എന്നിവിടങ്ങളിൽ ടാങ്കുകൾ സർവ്വസജ്ജമാണ്. സുറുബിൽ ഹമാസുകാരും ഇസ്രയേൽസൈന്യവും തമ്മിൽ ശക്തമായ വെടിവെപ്പും ഏറ്റുമുട്ടലും നടക്കുകയാണ്. ഗാസയിൽ ആകെ കൊല്ലപ്പെട്ടവരുടെ എണ്ണം 36,096 ആയി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

3 പേരെ കൊന്നിട്ടും അഹങ്കാരം! ‘എന്റെ വാപ്പ നോക്കിക്കോളും’ എന്ന് സുഹൈൽ! പണമുണ്ടെങ്കിൽ എന്തും ആകുമോ?!...  (38 minutes ago)

കളിക്കളത്തിൽ തിരിച്ചെത്തിയ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയുടെ തകർപ്പൻ പ്രകടനത്തിൽ ഡി.സി. യുണൈറ്റഡിനെതിരെ ഇന്റർ മയാമിക്ക് ജയം  (42 minutes ago)

പത്തു നാൾ ഇനി കണ്ണൂരിന് ഉത്സവരാവ്..കോർപറേഷൻ സംഘടിപ്പിക്കുന്ന കണ്ണൂർ ദസറയാണ് നാളെ മുതൽ 21വരെ കലക്ടറേറ്റ് മൈതാനിയിൽ  (53 minutes ago)

മാസപ്പടി വിഷയത്തിൽ പിണറായി വിജയനും മുഹമ്മദ് റിയാസിനും ടി.വീണയ്ക്കുമെതിരെ തിങ്കളാഴ്ച വിജിലൻസ് കേസെടുത്തേക്കും  (1 hour ago)

​ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി മുഖ്യമന്ത്രി  (1 hour ago)

ജനശതാബ്ദി എക്സ്പ്രസില്‍ ഇന്നുമുതല്‍ യാത്ര സുഖകരമാകും... പുഷ്ബാക്ക് സീറ്റുകള്‍ ഇന്നുമുതല്‍ ട്രെയിനില്‍ സജ്ജമാകും  (1 hour ago)

സിജെപി പ്രതിഷേധത്തിലെ പൊലീസ് നടപടികളും ഡൽഹിയിലെ നിയന്ത്രണങ്ങളും ചൂണ്ടിക്കാട്ടിയുള്ള ഹർജികളിൽ ഇന്ന് സുപ്രീംകോടതി പരി​ഗണനയിൽ...  (2 hours ago)

വൻ ആക്രമണം... ഇറാൻ സംഘർഷത്തിനിടെ സൗദിയിൽ ഹൂതി ആക്രമണം; റിയാദിനെ നടുക്കി വൻ ആക്രമണം  (2 hours ago)

പതിനാറാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം നാളെ മുതൽ...  (2 hours ago)

നവരാത്രി ആഘോഷങ്ങൾക്ക് ഇന്ന് തുടക്കമായി... ഭക്തിയുടെ നിറക്കാഴ്ചയായി ഹൈന്ദവഭവനങ്ങളിൽ ബൊമ്മക്കൊലുകൾ അലങ്കരിച്ചുവെച്ചു തുടങ്ങി  (2 hours ago)

സങ്കടക്കാഴ്ചയായി... നെടുമ്പാശ്ശേരിയിൽ വാഹനാപകടത്തിൽ മൂന്ന് പേർക്ക് ദാരുണാന്ത്യം, കാർ ഓടിച്ചയാൾ പിടിയിൽ  (2 hours ago)

തടസ്സങ്ങൾ മാറി കാര്യവിജയം; ഓരോ നക്ഷത്രക്കാരും അമ്പലത്തിൽ ചെയ്യേണ്ട വിശേഷാൽ വഴിപാടുകൾ.  (2 hours ago)

മലാക്ക കടലിടുക്കിന് മുകളിൽ ചക്രവാതച്ചുഴി ...ബംഗാൾ ഉൾക്കടലിൽ ചൊവ്വാഴ്ചയോടെ ന്യൂനമർദ്ദ സാധ്യത...  (3 hours ago)

ചിലവുകളിലും രേഖാപരമായ കാര്യങ്ങളിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (3 hours ago)

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസണിലെ ഉദ്ഘാടന മത്സരത്തിൽ ബെംഗളൂരു എഫ്സിക്ക് ആവേശകരമായ വിജയം..  (3 hours ago)

Malayali Vartha Recommends