തനിക്കെതിരെ വാഷിങ്ടണിലും മറ്റും തുടരുന്ന പ്രതിഷേധ പ്രകടനങ്ങളിൽ അണിനിരന്നവർക്ക് വിമർശനം; വിജയം നേടും വരെ യുദ്ധം തുടരുമെന്ന് യു.എസ് കോൺഗ്രസിന് മുമ്പാകെ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു

വിജയം നേടും വരെ യുദ്ധം തുടരുമെന്ന് യു.എസ് കോൺഗ്രസിന് മുമ്പാകെ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. വെടിനിർത്തൽ കരാറിനെ കുറിച്ച് മൗനം പാലിക്കുന്ന നടപടിയാണ് അദ്ദേഹം സ്വീകരിച്ചിരിക്കുന്നത്. തനിക്കെതിരെ വാഷിങ്ടണിലും മറ്റും തുടരുന്ന പ്രതിഷേധ പ്രകടനങ്ങളിൽ അണിനിരന്നവരെ ബെഞ്ചമിന്‍ നെതന്യാഹു രൂക്ഷമായി അധിക്ഷേപിച്ചു.
ഇറാനെതിരെയും കടുത്ത വിമർശനമാണ് ഉന്നയിച്ചിരിക്കുന്നത്. ഇറാൻ പ്രയോജനപ്പെടുത്തുന്ന വിഡ്ഢികളെന്നും തെഹ്റാന്‍റെ ഫണ്ട് സ്വീകരിക്കുന്നവരെന്നും പ്രക്ഷോഭകരെ നെതന്യാഹു വിമർശിക്കുകയും ചെയ്തു . അമ്പതോളം ഡമോക്രാറ്റ് അംഗങ്ങൾ നെതന്യാഹുവിന്‍റെ പ്രസംഗത്തെ ബഹിഷ്കരിച്ചു. വൈസ് പ്രസിഡൻറ് കമലാ ഹാരിസ് വിട്ടുനിന്നു.
ഡമോക്രാറ്റ് പ്രതിനിധികൾ ഈ സഹചാര്യത്തെ രാഷ്ട്രീയ ആയുധമാക്കുന്നുണ്ട്. യുദ്ധകുറ്റവാളിയെ ആദരിച്ച നടപടി ലജ്ജാകരമെന്ന് ഡമോക്രാറ്റ് പ്രതിനിധികൾ പറഞ്ഞു. യു.എസ് കോൺഗ്രസിനു പുറത്ത് ആയിരങ്ങൾ നെതന്യാഹുവിനും ഇസ്രായേലിന് ആയുധം കൈമാറുന്ന ബൈഡൻ ഭരണകൂടത്തിനുമെതിരെ പ്രതിഷേധിച്ചു.
https://www.facebook.com/Malayalivartha


























