Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഡൽഹിയിൽ നാടകീയ രംഗങ്ങൾ; കസ്റ്റഡിയിലായ പിണറായി വിജയന് ദേഹാസ്വാസ്ഥ്യം; മൂന്ന് മണിക്കൂറോളം നഗരത്തിൽ ചുറ്റിച്ചെന്ന് ആക്ഷേപം...


സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്‌ക്ക് സാദ്ധ്യത..നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്....ഇടിമിന്നൽ ജാഗ്രത മുന്നറിയിപ്പുണ്ട്..


പിണറായി വിജയൻ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവയ്ക്കും...ആരോഗ്യകാരണങ്ങൾ പറഞ്ഞായിരിക്കും രാജി..സി പി എമ്മിൽ നിന്നും പിണറായിയുടെ രാജിക്കായുള്ള മുറവിളി തുടങ്ങിക്കഴിഞ്ഞു..


ഡൽഹിയിൽ വൻ രാഷ്ട്രീയ നാടകീയത; പിണറായി വിജയനും എം.എ. ബേബിയും അടക്കമുള്ള നേതാക്കളെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു...


പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്

ദുഷ്ടശക്തികൾക്കെതിരെ പോരാടാൻ ഇസ്രായേലും അമേരിക്കയും ഒരുമിച്ച് നിൽക്കണമെന്ന് നെതന്യാഹു...ഹമാസിനെതിരെ സമ്പൂർണ വിജയം നേടുന്നത് വരെ പോരാട്ടം തുടരുമെന്ന് നെതന്യാഹു ആവർത്തിച്ചു..

25 JULY 2024 02:40 PM IST
മലയാളി വാര്‍ത്ത

More Stories...

പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്

ഇന്ത്യൻ വംശജയും യു.എൻ മുൻ മനുഷ്യാവകാശ ഹൈക്കമ്മിഷണറുമായിരുന്ന ദക്ഷിണാഫ്രിക്കൻ നിയമ വിദഗ്ദ്ധ നവനീതം പിള്ളയ്ക്ക് സമാധാന നോബൽ

ഫ്‌ലൈ ദുബായ് വിമാനം ഇടിച്ചിറക്കി യാത്രക്കാരെ കൊലപ്പെടുത്താനായിരുന്നു ശ്രമമെന്ന് യുഎഇ അന്വേഷണ റിപ്പോര്‍ട്ട്

എഐയെ വിശ്വസിച്ച് മലകയറാന്‍ തുടങ്ങിയ 16കാരന്‍ വഴിതെറ്റി പാറയിടുക്കില്‍ കുടുങ്ങി

രക്ഷപെടാൻ പുതിയ അടവ്?! കാലിഫോർണിയ ഇരട്ടക്കൊലക്കേസ് പ്രതി അനില ബേബിയുടെ വിചാരണ അടിയന്തരമായി നിർത്തിവെപ്പിച്ചു! കോടതിയെ ഞെട്ടിച്ച് നാടകീയ നീക്കം...

യുഎസ് കോൺഗ്രസിനെ അഭിസംബോധന ചെയ്ത് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ദുഷ്ടശക്തികൾക്കെതിരെ പോരാടാൻ ഇസ്രായേലും അമേരിക്കയും ഒരുമിച്ച് നിൽക്കണമെന്ന് നെതന്യാഹു തന്റെ പ്രസംഗത്തിൽ അഭ്യർത്ഥിച്ചു. ഹമാസ് ഭീകരർക്കെതിരെ നടത്തുന്ന പോരാട്ടത്തെക്കുറിച്ചും നെതന്യാഹു വിശദീകരിച്ചു. ഹൗസ് സ്പീക്കർ മൈക്ക് ജോൺസണിന്റെ നേതൃത്വത്തിലാണ് നെതന്യാഹുവിന് സ്വീകരണം ഒരുക്കിയത്.റിപ്പബ്ലിക് പാർട്ടി അംഗങ്ങളുടെ ഇടയിൽ നിന്നും നെതന്യാഹുവിന് വലിയ പിന്തുണ ലഭിച്ചെങ്കിലും, പ്രസംഗത്തിൽ നടത്തിയ ചില പരാമർശങ്ങളിന്മേൽ ഡെമോക്രാറ്റ് അംഗങ്ങളിൽ പലരും എതിർപ്പ് അറിയിച്ചു. ഹമാസിനെതിരെ സമ്പൂർണ വിജയം നേടുന്നത് വരെ പോരാട്ടം തുടരുമെന്ന് നെതന്യാഹു ആവർത്തിച്ചു.

 

ഹമാസിനും ഇറാന്റെ പിന്തുണയുള്ള ഭീകരവാദ ശക്തികൾക്കുമെതിരെ പോരാടാൻ അമേരിക്കയുടെ കൂടി പിന്തുണ ഇസ്രായേലിന് ആവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.” അമേരിക്കയും ഇസ്രായേലും ഒരുമിച്ച് നിൽക്കേണ്ട സമയമാണിത്. നമ്മൾ ഒരുമിച്ച് നിന്നാൽ സംഭവിക്കുന്നത് ഒരു കാര്യമാണ്. നമ്മൾ വിജയിക്കുകയും അവർ തോൽക്കുകയും ചെയ്യുമെന്നും” നെതന്യാഹു പറഞ്ഞു. ഹമാസ് ഭീകരർ ബന്ദികളാക്കിയവരോടുള്ള ഐക്യദാർഢ്യം അറിയിക്കുന്നതിനായി മഞ്ഞ നിറത്തിലുള്ള ബാഡ്ജ് ധരിച്ചാണ് അദ്ദേഹം സഭയിലെത്തിയത്.ഇസ്രായേലിനെതിരെ പ്രതിഷേധിക്കുന്നവർ തീവ്രവാദികളെ പിന്തുണയ്‌ക്കുകയാണെന്നും നെതന്യാഹു ആരോപിച്ചു. ”ഇസ്രായേലിനെ എതിർക്കുന്നവർ തിന്മയ്‌ക്കൊപ്പമാണ് നിൽക്കുന്നത്.

ഹമാസ് ഭീകരരെ പിന്തുണയ്‌ക്കുന്ന നിലപാടുകൾ ഒരിക്കലും അംഗീകരിക്കില്ല. പ്രതിഷേധക്കാർ സ്വയം ചിന്തിക്കണമെന്നും” അദ്ദേഹം ചൂണ്ടിക്കാട്ടി. ഹമാസ് ഭീകരർ ബന്ദികളാക്കിയ ആളുകളും കുടുംബാംഗങ്ങളും ഹൗസ് ചേംബറിൽ എത്തിയിരുന്നു.തെക്കൻ ഖാൻ യൂനിസിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ 121 പേർ കൊല്ലപ്പെട്ടു. നൂറുകണക്കിനു പേർക്ക് പരിക്കേറ്റു. 24 മണിക്കൂറിനിടെ, ഒന്നര ലക്ഷത്തോളം പേർ പ്രദേശത്തുനിന്ന് പലായനം ചെയ്തു. ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു യു.എസ് കോൺഗ്രസിൽ സംസാരിക്കുന്നതിനു മുമ്പാണ് ഇസ്രായേൽ വ്യോമാക്രമണം ശക്തമാക്കിയത്.അതിനിടെ, റഫ ഇടനാഴിയുമായി ബന്ധപ്പെട്ട് ചർച്ച ചെയ്യുന്നതിന് ഇസ്രായേൽ സംഘം ഈജിപ്തിലെത്തി.

 

മൂന്ന് ഘട്ടങ്ങളുള്ള വെടിനിർത്തലിനെക്കുറിച്ച് ചർച്ച ചെയ്യുന്നതിന് വ്യാഴാഴ്ച ദോഹയിൽ ഈജിപ്ത്, ഇസ്രായേൽ, അമേരിക്ക, ഖത്തർ എന്നീ രാജ്യങ്ങളുടെ പ്രതിനിധികൾ കൂടിക്കാഴ്ച നടത്തും.അൽ അഖ്സ പള്ളിയിൽ പ്രാർഥന നടത്താൻ ജൂതരെ അനുവദിക്കണമെന്ന തീവ്ര വലതുപക്ഷക്കാരനായ ഇസ്രായേൽ ദേശീയ സുരക്ഷാ മന്ത്രി ഇതാമർ ബെൻ ഗ്‍വ്റിന്റെ പ്രസ്താവനയെ ഫലസ്തീൻ സംഘടനകൾ അപലപിച്ചു. എന്നാൽ, അൽ അഖ്സയിൽ തൽസ്ഥിതി തുടരുമെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് പ്രസ്താവനയിൽ പറഞ്ഞു.അതിനിടെ, ഇസ്രായേലിലെ രമത് ഡേവിഡ് എയർബേസിന്റെ ഡ്രോൺ ദൃശ്യങ്ങൾ ലബനാനിലെ ഹിസ്ബുല്ല പുറത്തുവിട്ടു. ചൊവ്വാഴ്ച ചിത്രീകരിച്ചതാണ് ദൃശ്യങ്ങളെന്ന് ഹിസ്ബുല്ല അവകാശപ്പെട്ടു. ഹുദ്ദൂദ്’ എന്ന പേരിൽ സമീപനാളുകളിൽ ഹിസ്ബുല്ല പുറത്തുവിടുന്ന മൂന്നാമത്തെ ഡ്രോൺ ദൃശ്യമാണ് ഇത്.

 

നേരത്തെ, ഇസ്രായേലിലെ തുറമുഖ നഗരമായ ഹൈഫയുടെ ദൃശ്യങ്ങളും പുറത്തുവിട്ടിരുന്നു.അതിനിടെ, വ്യാഴാഴ്​ച ദോഹയിൽ ആരംഭിക്കുന്ന വെടിനിർത്തൽ ചർച്ച വിജയത്തിൽ എത്തുമെന്നാണ്​ കരുതുന്നതെന്ന്​ അമേരിക്ക ആവർത്തിച്ചു. ബന്ദികളുടെ ബന്ധുക്കളുമായി ചർച്ച നടത്തിയ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വെടിനിർത്തൽ കരാർ നടപ്പാകും എന്ന സൂചന നൽകി. എന്നാൽ, ഏതുവിധത്തിലും വെടിനിർത്തൽ അട്ടിമറിക്കാനാണ്​ നെതന്യാഹുവിന്റെ നീക്കമെന്ന്​ ഹമാസ്​ ആരോപിച്ചു.അമേരിക്കയിലെത്തിയ നെതന്യാഹു പ്രസിഡന്റ് ജോ ബൈഡൻ, മുൻ പ്രസിഡന്റ് ഡൊണാൾഡ്​ ട്രംപ്​ എന്നിവരുമായി ചർച്ച നടത്തും. ബന്ദികളുടെ മോചനത്തിന്​ കരാർ നടപ്പാക്കാൻ വൈകരു​തെന്ന്​ പ്രതിപക്ഷ നേതാവ്​ യായിർ ലാപിഡ്​ നെതന്യാഹുവിനോട്​ ആവശ്യപ്പെട്ടു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മെട്രോ നഗരത്തിന്റെ പശ്ചാത്തലത്തിൽ പൂർണ്ണമായും റൊമാന്റിക് കോമഡി ജോണറിൽ; ഹലോ ഡിയർ പുതിയ പോസ്റ്റർ എത്തി!!!  (6 hours ago)

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം, അതാണവന്റെ മെയിൻ; ഉദ്വേഗം നിറച്ച് നീക്കം ടീസർ പുറത്ത്!!!  (6 hours ago)

ദുഃഖം പലരിലും പല രീതിയിലാണ്; ചിലർ ഉറക്കെ ഉറക്കെ കരയും; ചിലർ ഉള്ളിൽ എല്ലാം അടക്കി വയ്ക്കും; ഇന്നലെ വരെ നീ എന്റെ ജീവന്റെ ഭാഗം, അടരുവാൻ വയ്യ നിന്നിൽ നിന്ന് എന്നൊക്കെ സോഷ്യൽ മീഡിയ വഴി പറഞ്ഞുക്കൊണ്ടിരുന്ന  (6 hours ago)

തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും; ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക; ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും ഇടിമിന്നലോട്  (7 hours ago)

മന്ത്രി അനൂപ് ജേക്കബിന്റെ നിര്‍ദ്ദേശപ്രകാരം പരിശോധന തീയറ്ററുകളിൽ പരിശോധന ; വൃത്തിഹീനമായ സാഹചര്യങ്ങളില്‍ ആഹാരപദാര്‍ഥങ്ങള്‍ സൂക്ഷിച്ചതിനും പാക്കറ്റുകളില്‍ ലേബല്‍ വിവരങ്ങള്‍ പൂര്‍ണ്ണമല്ലാത്തതിലും ലൈസന്‍സ  (7 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; പരിശോധന തുടരുന്നു; ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 12336  (7 hours ago)

മന്നാർ ഉൾക്കടലിനും അതിനോട് ചേർന്ന തെക്കൻ തമിഴ്‌നാട് തീരപ്രദേശത്തിനും മുകളിലായി സമുദ്രനിരപ്പിൽ നിന്ന് 0.9 കിലോമീറ്റർ ഉയരത്തിൽ ചക്രവാതച്ചുഴി; പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് മ  (7 hours ago)

ലൈഫ് സയന്‍സസ് വ്യവസായത്തിന്‍റെ വളര്‍ച്ചയ്ക്ക് പുതിയാ ദിശാബോധം നല്‍കി ബയോ കണക്ട് 4.0 സമാപിച്ചു  (7 hours ago)

സംസ്ഥാന സർക്കാരിന്റെ ആദ്യ നൂറുദിന കർമപദ്ധതി; 20 പദ്ധതികൾ 90 ശതമാനം പൂർത്തിയാക്കി; നൂറുദിന കർമപദ്ധതിയിലൂടെ ലക്ഷക്കണക്കിന് സാധാരണക്കാർക്ക് ഗുണം ലഭിച്ചുവെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ  (7 hours ago)

ഡെസ്റ്റിനേഷന്‍ എക്സ്പാന്‍ഡ് നോര്‍ത്ത് സ്റ്റാര്‍ റോഡ്ഷോ ഒക്ടോബര്‍ 12-ന് ടെക്നോപാര്‍ക്കില്‍  (7 hours ago)

കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്കും അതിന്റെ ഉത്തരവാദിത്തം വഹിച്ച ഉദ്യോഗസ്ഥർക്കുമെതിരായ ആരോപണങ്ങളെക്കുറിച്ച് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം ; കേരള മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് രാജിവയ്ക്കണമെന്  (7 hours ago)

കോൺഗ്രസും സിപിഎമ്മും തമ്മിലുള്ള രാഷ്ട്രീയ ധാരണയുടെ ഭാഗമായാണ് സുഗതനെതിരെ നടപടിയെടുത്തത്; യു.ഡി.എഫ് സർക്കാരിന്റെ നടപടിയെ ഹൈക്കോടതി വിമർശിച്ച പശ്ചാത്തലത്തിൽ, സർക്കാരിന്റെ ഇരട്ടനീതിയാണ് പുറത്തുവരുന്നത്; ആ  (8 hours ago)

രാജ്യ തലസ്ഥാനത്ത്‌ നടക്കുന്ന സമരങ്ങളെ അടിച്ചമര്‍ത്തുന്നു;മുതിര്‍ന്ന നേതാക്കളെയടക്കം കസ്റ്റഡിയിലെടുക്കുകയും ചെയ്‌ത കേന്ദ്ര സര്‍ക്കാരിന്റെ ഫാസിസ്റ്റ്‌ നടപടിയില്‍ ശക്തിയായി പ്രതിഷേധിക്കണമെന്ന്‌ സി.പി.ഐ (  (8 hours ago)

മേയർ വി വി രാജേഷിനെതിരെ പോലീസ് ചുമത്തിയത് കള്ളക്കേസ്; മ്യൂസിയം പോലീസ് സ്റ്റേഷനിലേക്ക് പാഞ്ഞെത്തി ബി ജെ പി കൗൺസിലർമാർ  (8 hours ago)

തൈക്കണ്ടി കുടുംബത്തിൽ കനത്ത പരിഭ്രാന്തി! പിണറായിക്കും വീണയ്ക്കും റിയാസിനുമെതിരെ വിജിലൻസ് എഫ്.ഐ.ആർ ഉടൻ; ടി. വീണയെ മാറ്റാൻ അണിയറനീക്കം?  (8 hours ago)

Malayali Vartha Recommends