ലബനോനിൽ ഇസ്രായേൽ ആക്രമണം; ഹിസ്ബുള്ളയുടെ കേന്ദ്രങ്ങളിൽ ഇസ്രായേലിന്റെ വ്യോമാക്രമണം; ആക്രമണം യുദ്ധത്തിലേക്ക് വഴി മാറുമോ എന്ന ആശങ്ക ശക്തം

ലബനോനിൽ ഇസ്രായേൽ ആക്രമണം. ഹിസ്ബുള്ളയുടെ കേന്ദ്രങ്ങളിൽ ഇസ്രായേലിന്റെ വ്യോമാക്രമണം. ആക്രമണം യുദ്ധത്തിലേക്ക് വഴി മാറുമോ എന്ന ആശങ്ക ശക്തമാകുകയാണ് . ഒമ്പതു മാസത്തിലേറെയായി തുടരുന്ന ഇസ്രായേൽ - ഹിസ്ബുല്ല സംഘർഷം തുറന്ന യുദ്ധത്തിലേക്ക് വഴിമാറിയേക്കുമെന്ന ആശങ്കയാണ് ശക്തമായിരിക്കുന്നത് .
ഇന്നലെ രാത്രി ദക്ഷിണ ലെബനാനിൽ നിന്നുള്ള മിസൈൽ പതിച്ച് അധിനിവിഷ്ട ഗൊലാൻ കുന്നിലെ മജ്ദ് അൽ ഷംസിൽ 11 കുട്ടികൾ കൊല്ലപ്പെട്ടതായി ഇസ്രായേലിെൻറ കുറ്റപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഇസ്രായേലിന്റെ തിരിച്ചടി.
ഫുട്ബാൾ ഗ്രൗണ്ടിൽ ഒത്തുചേർന്നവരാണ് ആക്രമണത്തിന് ഇരയായത്. എന്നാൽ, അധിനിവിഷ്ട ഗൊലാൻ കുന്നിനു നേർക്ക് മിസൈൽ അയച്ചിട്ടില്ലെന്ന് ഹിസ്ബുല്ല വ്യക്തമാക്കി. ഏറ്റവും കടുത്ത തിരിച്ചടി തന്നെയാകും ഹിസ്ബുല്ലക്ക് നൽകുകയെന്ന് പ്രതിരോധ മന്ത്രി യോവ് ഗാലൻറും സൈനിക മേധാവികളും മുന്നറിയിപ്പ് നൽകിയിരുന്നു .
https://www.facebook.com/Malayalivartha


























