താലിബാന്റെ ഭീഷണിയെ തുടര്‍ന്ന് പാകിസ്ഥാനില്‍ 230 വിദ്യാലയങ്ങള്‍ അടച്ചു

കൂടുതല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആക്രമിക്കുമെന്ന താലിബാന്റെ മുന്നറിയിപ്പിനെതുടര്‍ന്ന് പാകിസ്ഥാനിലെ പഞ്ചാബില്‍ 230 വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി. ശക്തമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താത്ത സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളാണ് അടച്ചത്. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സുരക്ഷ ശക്തമാക്കണമെന്ന് പ്രവിശ്യകളിലെ ആഭ്യന്തര മന്ത്രാലങ്ങളോട് പൊലീസ് തലവന്മാര്‍ ആവശ്യപ്പെട്ടിരുന്നു.
പഞ്ചാബ് പ്രവിശ്യയിലെ റാവല്‍പിണ്ടിയില്‍ 138 വിദ്യാലയങ്ങള്‍ പൂട്ടി. റാവല്‍പിണ്ടി മെഡിക്കല്‍ കോളേജ് ഉള്‍പ്പെടെ ഇതില്‍പ്പെടും. സുരക്ഷ ശക്തമാക്കണമെന്നാവശ്യപ്പെട്ട് ഇവര്‍ക്ക് കഴിഞ്ഞ ദിവസം നോട്ടീസ് നല്‍കിയിരുന്നു. നിരവധി വിദ്യാലയങ്ങളില്‍ പൊലീസും കഴിഞ്ഞ ദിവസം റെയ്ഡ് നടത്തി. മതിയായ സുരക്ഷാ മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്താത്ത സ്ഥാപനങ്ങളുടെ തലവന്മാരുടെ പേരില്‍ നടപടി സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. കഴിഞ്ഞ 20ന് ഖൈബര്‍ പക്തുന്‍ഖ്വ പ്രവിശ്യയിലെ ബാച്ചാഖാന്‍ സര്‍വകലാശാലയില്‍ താലിബാന്‍ നടത്തിയ ആക്രമണത്തില്‍ 21 പേര്‍ കൊല്ലപ്പെട്ടിരുന്നു. 2014ല്‍ പെഷാവറിലെ സൈനിക സ്‌കൂള്‍ ആക്രമിച്ച് 150 പേരെ കൊലപ്പെടുത്തിയതും താലിബാന്‍ ആയിരുന്നു. കൂടുതല്‍ വിദ്യാലയങ്ങള്‍ ആക്രമിക്കുമെന്ന് താലിബാന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha