Widgets Magazine 

06
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സങ്കടക്കാഴ്ചയായി... കട്ടപ്പനയിൽ ബൈക്ക് നിയന്ത്രണംവിട്ട് മതിലിൽ ഇടിച്ച് യുവാവിന് ദാരുണാന്ത്യം


മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിൻറെ രാജിക്കായി ഇന്ത്യ സഖ്യം ഒന്നിച്ചിറങ്ങുന്നു... ഇന്ന് ഡൽഹിയിൽ ഇന്ത്യ സഖ്യ നേതാക്കളും പ്രതിപക്ഷ എം പിമാരും മുഖ്യമന്ത്രിമാരും ഒറ്റക്കെട്ടായി പ്രക്ഷോഭത്തിൽ അണിനിരക്കും


വെട്ടിക്കോട്ട് നാഗരാജ ക്ഷേത്ര ആയില്യം മഹോത്സവം പ്രമാണിച്ച് പ്രാദേശിക അവധി.. പൊതു പരീക്ഷകൾ മുൻ നിശ്ചയ പ്രകാരം നടത്തുമെന്ന് ജില്ലാ കളക്ടർ


പതിനാലുകാരിയെ പീഡിപ്പിച്ചതിന് വലിയച്ഛന് 10വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും


ശബരിമല, മാളികപ്പുറം മേൽശാന്തി നിയമനവുമായി ബന്ധപ്പെട്ട അഭിമുഖത്തിൽ രണ്ടുപേരെ കൂടി പങ്കെടുപ്പിക്കാൻ ഹൈക്കോടതി നിർദേശം... , ചരിത്രത്തിൽ ആദ്യമായി ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ നിശ്ചയിക്കാനുള്ള അന്തിമ പട്ടികയിലുണ്ടായിരുന്ന അഞ്ചുപേരും അഭിമുഖത്തിലും വിജയിച്ച് നറുക്കെടുപ്പിന് യോഗ്യത നേടി, പതിനെട്ടിന് സന്നിധാനത്ത് നടക്കുന്ന നറുക്കെടുപ്പിൽ പുതിയ മേൽശാന്തിമാരെ തെരഞ്ഞെടുക്കും

തുര്‍ക്കിയോ മറ്റ് അറബ് രാഷ്ട്രങ്ങളോ യഹ്യയ്ക്ക് സംരക്ഷണം നല്‍കുമോ ? ഇസ്രയേല്‍ ചാരക്കണ്ണുകള്‍ അറബ് മണ്ണില്‍

17 AUGUST 2024 08:19 PM IST
മലയാളി വാര്‍ത്ത

അറബ് രാജ്യങ്ങള്‍ക്ക് മുകളില്‍ മൊസാദിന്റെ ചാരക്കണ്ണുകള്‍. യഹ്യ സിന്‍വാറിനെ ഒളിപ്പിച്ചിരിക്കുന്നത് ആരായാലും വെറുതെ വിടില്ലെന്നാണ് മൊസാദിന്റെ പ്രഖ്യാപനം. യഹ്യ ദോഹയില്‍ എത്തിയെന്ന വിവരങ്ങള്‍ ലഭിച്ചതോടെ ഖത്തറില്‍ ശക്തമായ നിരീക്ഷണം നടത്തിയിരുന്നു. എന്നാല്‍ ഒരു വിവരവും ലഭിച്ചിരുന്നില്ല. ഖത്തര്‍ മൊസാദ് ഭയത്തിലാണ് അതുകൊണ്ട് യഹ്യയുമായ് നേരിട്ട് ആശയവിനിമയം നടത്തില്ല. തുര്‍ക്കിയോ മറ്റ് അറബ് രാഷ്ട്രങ്ങളോ യഹ്യയ്ക്ക് സംരക്ഷണം നല്‍കുമോയെന്ന സംശയം മൊസാദിനുണ്ട്. അതുകൊണ്ട് അറബ് മണ്ണുകളിലെല്ലാം മൊസാദ് ചാരന്മാര്‍ ഇറങ്ങിയിട്ടുണ്ട്. തുര്‍ക്കിക്ക് മുകളില്‍ പ്രത്യേക നിരീക്ഷണം നടത്തുന്നുണ്ട് ഇസ്രയേല്‍ ചാര സംഘടന. തുര്‍ക്കി എര്‍ദൊഗാന്‍ ഇസ്രയേലുമായ് ഇടഞ്ഞ് നില്‍ക്കുകയാണ്. അതുകൊണ്ട് യഹ്യയെ സംരക്ഷിക്കാന്‍ എല്ലാ നീക്കവും നടത്തും. അങ്ങനെ സംഭവിച്ചാല്‍ തുര്‍ക്കിയുടെ കാര്യത്തില്‍ ഏതാണ്ട് തീരുമാനമാകും.

ചുമതല ഏറ്റെടുത്ത് ആഴ്ചകള്‍ പിന്നിട്ടിട്ടും യഹിയ ഇതുവരെ പൊതുമധ്യത്തില്‍ പ്രത്യക്ഷപ്പെട്ടിട്ടില്ല. നേതൃസ്ഥാനത്ത് എത്തിയതിന് ശേഷം മാത്രമല്ല, ഒക്ടോബര്‍ ഏഴിലെ ഇസ്രയേല്‍ ആക്രമണത്തിന് ശേഷം പോലും വളരെ അപൂര്‍വമായി മാത്രമേ യഹിയ പൊതുവേദികളില്‍ എത്തിയിട്ടുള്ളൂ. അതേസമയം, 'അധോലോകത്തില്‍' ഇരുന്ന് ഹമാസിന്റെ എല്ലാ ദൈനംദിന പ്രവര്‍ത്തനങ്ങളും ഏകോപിപ്പിക്കുന്നുമുണ്ട്. ഇസ്രയേല്‍ ചാരക്കണ്ണുകള്‍ തന്നെ തേടിനടക്കുന്നുണ്ടെന്ന പേടിയാണ് യഹ്യ പുറത്തിറങ്ങാത്തത്. പുതിയ മേധാവിയെ തിരഞ്ഞെടുത്തതിന് പിന്നാലെതന്നെ ഇസ്രായേലിലേക്ക് മിസൈലുകള്‍ തൊടുത്ത് പോരാട്ടപ്രഖ്യാപനവും ഹമാസ് നടത്തിക്കഴിഞ്ഞു. അമേരിക്കയെ കൂട്ടുപിടിച്ച് ഇസ്രയേലും ഹമാസിനേയും ഹിസ്ബുള്ളയേയും കൂട്ടുപിടിച്ച് ഇറാനും യുദ്ധമുഖത്തെത്തുമ്പോള്‍ ഇനി എന്ത് സംഭവിക്കുമെന്ന് ഉറ്റുനോക്കുകയാണ് ലോകം.

ഹനിയെയെ ഇല്ലാതാക്കിയതുപോലെ തന്നെ സിന്‍വറിനേയും കൂട്ടാളികളേയും ഭൂമിയില്‍ നിന്നുതന്നെ ഇല്ലാതാക്കുമെന്നാണ് ഇസ്രയേലിന്റെ മുന്നറിയിപ്പ്. തലയ്ക്കുമീതെ വധഭീഷണി നിലനില്‍ക്കുമ്പോള്‍ പിടികൊടുക്കാതിരിക്കാനുളള തത്രപ്പാടിലാണ് സിന്‍വര്‍. ഹമാസിന്റെ പോളിറ്റ് ബ്യൂറോ ചീഫിന്റെ ആസ്ഥാനം ഖത്തറിലാണെങ്കിലും നിലവില്‍ സിന്‍വര്‍ ഗാസയിലാണുള്ളതെന്ന വിവരമാണ് പുറത്തുവരുന്നത്. ഖാന്‍ യൂനിസിലെ ഭൂഗര്‍ഭ തുരങ്കത്തില്‍ നിന്നുള്ള യഹിയയുടെ വീഡിയോ പുറത്തുവന്നതോടെയാണ് ഇക്കാര്യം സ്ഥിരീകരിക്കാനായത്. പക്ഷേ, ഗാസയില്‍ എവിടെ?. അതാണ് മൊസാദിനെ കുഴപ്പിയ്ക്കുന്നത്. ഏഴ് തുരങ്കങ്ങള്‍ വളഞ്ഞ് നിരീക്ഷണം നടത്തിയിരുന്നു യഹലോം യൂണിറ്റ്. എന്നാല്‍ ഇതില്‍ നിന്ന് ഗാസയിലെ മറ്റേതോ തുരങ്കത്തിലേക്ക് ഇയാള്‍ ചാടി. റഫയിലേക്ക് കടക്കാന്‍ സാധ്യതയില്ല. കാരണം റഫ വളഞ്ഞ് പരിശോധന നടത്തുന്നുണ്ട് ഐഡിഎഫ്.

ആക്രമണത്തില്‍ നിന്ന് രക്ഷതേടാന്‍ ഗാസയില്‍ വ്യാപകമായി തുരങ്കങ്ങള്‍ നിര്‍മിക്കാമെന്ന ആശയം പ്രാവര്‍ത്തികമാക്കിയത് സിന്‍വറിന്റെ നേതൃത്വത്തിലായിരുന്നു. അതുകൊണ്ടുതന്നെ തുരങ്കങ്ങളുടെ സൂത്രധാരന്‍ എന്നാണ് സിന്‍വര്‍ അറിയപ്പെടുന്നത്. ഗാസയിലെ ഖാന്‍ യൂനിസില്‍ ജനിച്ചുവളര്‍ന്ന ആളാണ് സിന്‍വാര്‍. ഗാസയുടെ ഓരോ മുക്കും മൂലയും വീടെന്ന പോലെ പരിചിതം. അതുകൊണ്ടുതന്നെ ഇസ്രയേലിന്റെ കണ്ണില്‍പെടാതെ ഗാസയില്‍ ഒളിച്ചിരിക്കുകയെന്നത് സിന്‍വറിന് താരതമ്യേനെ എളുപ്പമുള്ള കാര്യവുമാണ്.

യാതൊരു ഇലക്ട്രോണിക് സംവിധാനങ്ങളും ഉപയോഗിക്കാതെയാണ് ഗാസയിലും പശ്ചിമേഷ്യയിലെ മറ്റ് ഭാഗങ്ങളിലുമുള്ള ഹമാസ് പ്രവര്‍ത്തകരുമായി സിന്‍വര്‍ ആശയവിനിമയം നടത്തുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഫോണ്‍ മുഖേനയോ മറ്റ് മാര്‍ഗങ്ങളിലൂടേയോ ഉള്ള ആശയവിനിമയം ഇസ്രയേല്‍ ചോര്‍ത്താന്‍ സാധ്യതയുണ്ടെന്നത് കണക്കിലെടുത്താണ് ഈ രഹസ്യസ്വഭാവം കാത്തുസൂക്ഷിക്കുന്നത്. വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ക്കായി എത്തിയ ഹമാസ് പ്രവര്‍ത്തകര്‍ പറയുന്നത് അദ്ദേഹവുമായി ആശയവിനിമയം നടത്താന്‍ ദിവസങ്ങളോളം വേണ്ടിവരുമെന്നാണ്. ഫോണ്‍ അടക്കമുള്ള സംവിധാനങ്ങള്‍ സിന്‍വര്‍ ഉപയോഗിക്കുന്നില്ലെന്ന റിപ്പോര്‍ട്ടുകള്‍ ശരിവെക്കുന്നതാണ് ഹമാസ് പ്രവര്‍ത്തകരുടെ ഈ വാദം. അതീവസുരക്ഷയിലാണ് സിന്‍വര്‍ ജീവിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. തുരങ്കങ്ങളിലും മറ്റ് ഒളിസങ്കേതകങ്ങളിലും മാറിക്കൊണ്ടിരിക്കും. കൂടെ എല്ലായ്‌പ്പോഴും സുരക്ഷയ്ക്കായി ഹമാസ് പ്രവര്‍ത്തകരമുണ്ടാവുമെന്ന് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു.

പശ്ചിമേഷ്യന്‍ മേഖലയിലെ സാഹചര്യം സംഘര്‍ഷഭരിതമായ സാഹചര്യത്തില്‍ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ ദോഹയില്‍ പുനഃരാരംഭിച്ചിരിക്കുകയാണ്. മാസങ്ങളായി നിര്‍ത്തിവെച്ചിരുന്ന ചര്‍ച്ചകളാണ് അമേരിക്ക, ഈജ്പിത്, ഖത്തര്‍ എന്നീ രാജ്യങ്ങളുടെ മധ്യസ്ഥതയില്‍ ആരംഭിച്ചിരിക്കുന്നത്. ചര്‍ച്ച ഫലപ്രദമാവുമെന്ന് പ്രതീക്ഷിക്കുന്നുവെന്നാണ് അമേരിക്ക പ്രതികരിച്ചത്. അതേസമയം, ദോഹയില്‍ നടക്കുന്ന പരോക്ഷ ചര്‍ച്ചകളില്‍ തങ്ങള്‍ ഇപ്പോള്‍ പങ്കെടുക്കില്ലെന്ന് ഹമാസ് അറിയിച്ചു. എന്നിരുന്നാലും മധ്യസ്ഥര്‍ ഹമാസിന്റെ പ്രാദേശികനേതാക്കളിലൂടെ യഹിയയിലേക്ക് സന്ദേശങ്ങള്‍ കൈമാറുന്നതായാണ് പറയപ്പെടുന്നത്.

പാതിവഴിയില്‍ മുടങ്ങിയ മധ്യസ്ഥ ചര്‍ച്ച പുനഃരാരംഭിക്കാന്‍ ഓഗസ്റ്റ് എട്ടിനായിരുന്നു മൂന്ന് രാജ്യങ്ങളുടെ തലവന്മാര്‍ സംയുക്ത പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടത്. എന്നാല്‍, ഇനി ചര്‍ച്ചകളുടെ ആവശ്യമില്ലെന്നും ജൂലായ് രണ്ടിന് യു.എസ് പ്രസിഡന്റ് ജോ ബൈഡന്റെ നിര്‍ദേശപ്രകാരം തയ്യാറാക്കിയ കരാര്‍ ഇസ്രയേല്‍ പാലിക്കുകയാണ് ചെയ്യേണ്ടതെന്നും ഹമാസ് വ്യക്തമാക്കി. ഇസ്രയേല്‍ അത് പാലിക്കുകയാണെങ്കില്‍ കരാര്‍ നടപ്പാക്കാന്‍ ഹമാസും തയ്യാറാണെന്ന് ഹമാസ് പൊളിറ്റിക്കല്‍ ബ്യൂറോ അംഗം സുഹൈല്‍ ഹിന്ദി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ദോഹയില്‍ വ്യാഴാഴ്ച ആരംഭിച്ച ചര്‍ച്ചയില്‍ മൊസാദ് തലവന്‍ ഡേവിഡ് ബെര്‍ണിയ, ആഭ്യന്തര സുരക്ഷാ വിഭാഗം മേധാവി റോനന്‍ ബാര്‍, മിലിട്ടറി ഹോസ്‌റ്റേജ് ചീഫ് നിറ്റ്‌സന്‍ അലോണ്‍ എന്നിവരാണ് ഇസ്രയേല്‍ പക്ഷത്തു നിന്നും പങ്കെടുക്കുന്നത്? സി.ഐ.എ. ഡയറക്ടര്‍ ബില്‍ ബേണ്‍സ്, യു.എസ്. മിഡില്‍ ഈസ്റ്റ് പ്രതിനിധി ബ്രെട്ട് മക്ഗര്‍ക് എന്നിവരും ഖത്തര്‍, ഈജിപ്ത് പ്രതിനിധികളും പങ്കെടുക്കുന്നുണ്ട്.

ഇസ്മായില്‍ ഹനിയ്യയെ ഇസ്രായേല്‍ ഇറാനില്‍ വെച്ച് കൊലപ്പെടുത്തിയതോടെയാണ് ഗസ്സ മധ്യസ്ഥ ചര്‍ച്ചകള്‍ വീണ്ടും പ്രതിസന്ധിയിലായത്. തങ്ങളുടെ മണ്ണില്‍ നടന്ന കൊലപാതകത്തിന് ഇസ്രയേലിനോട് കണക്ക് ചോദിക്കുമെന്ന് ഇറാന്‍ നിലപാട് എടുത്തതോടെ മേഖലയില്‍ യുദ്ധം പടരുമെന്ന ഭീതി ശക്തമായിരുന്നു. ഇതോടെ മധ്യസ്ഥ ചര്‍ച്ചകള്‍ പുനഃരാരംഭിക്കാന്‍ ഖത്തര്‍, അമേരിക്ക. ഈജിപ്ത് ഭരണാധികാരികള്‍ സംയുക്തമായി തീരുമാനിക്കുകയും ചര്‍ച്ചയ്ക്ക് ആഹ്വാനം ചെയ്യുകയുമായിരുന്നു. എന്നാല്‍, പുതിയ ചര്‍ച്ചകള്‍ ഇസ്രയേലിന് പുതിയ നിബന്ധനകളും ആവശ്യങ്ങളും മുന്നോട്ടുവെച്ച് കൂടുതല്‍ കൂട്ടക്കൊല നടത്താനുള്ള അവസരമൊരുക്കല്‍ മാത്രമാണെന്ന് മുതിര്‍ന്ന ഹമാസ് നേതാവ് സമി അബു സുഹ്‌റി പ്രതികരിച്ചു. പശ്ചിമേഷ്യയില്‍ സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ ഒരുഭാഗത്ത് നടക്കുമ്പോഴും ഗാസയില്‍ നിന്ന് പുറത്തുവരുന്ന ആക്രമണറിപ്പോര്‍ട്ടുകള്‍ അതിദാരുണമാണ്. പാലസ്തീനില്‍ ഇതുവരെ 40,000 പേര്‍ കൊല്ലപ്പെട്ടതായാണ് ഏറ്റവും ഒടുവില്‍ പുറത്തുവന്ന കണക്ക്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സർക്കാർ ആശുപത്രികളിൽ അവശ്യ മരുന്നുകളുടെ തടസ്സമില്ലാത്ത ലഭ്യത ഉറപ്പാക്കും; കൂട്ടായ ഇടപെടലിലൂടെ മരുന്നുകളുടെ ലഭ്യത സുഗമമാക്കും; നിർദേശം നൽകി മന്ത്രി കെ. മുരളീധരൻ  (19 minutes ago)

ഓപ്പറേഷന്‍ തൂഫാൻ; സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും 12963 പേരെ അറസ്റ്റ് ചെയ്തു; സ്മാള്‍ ക്വാണ്ടിറ്റി കൈവശം വച്ചതിന് 13 കേസുകൾ  (23 minutes ago)

ഇരുപത് വർഷത്തിനിടെ എൽഡിഎഫും യുഡിഎഫും മാറിമാറി അധികാരത്തിലിരുന്നിട്ടും ഗ്യാനേഷ് കുമാറിനെതിരെ നടപടിയെടുത്തില്ല; ആഞ്ഞടിച്ച് ബിജെപി നിയമസഭാ കക്ഷി നേതാവ് ബി.ബി. ഗോപകുമാർ  (36 minutes ago)

ബഹ്റൈനിലെ പുതിയ ഇന്ത്യൻ അംബാസഡറായി ഡോ. പ്രദീപ് സിങ് രാജ്‌പുരോഹിത് ചുമതലയേൽക്കും... ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കി  (42 minutes ago)

യുവ സരംഭകനോട് തൃക്കണ്ണാപുരംസി പി എം കൗൺസിലർ അജിൻ പത്ത് ലക്ഷം രൂപയും വില്പനയ്ക്ക് അനുസരിച്ചുള്ള കമ്മിഷനും ചോദിച്ച സംഭവം; യു ഡി എഫും എൽ ഡി എഫും അഴിമതിക്കാരനായ സി പി എം കൗൺസിലറെ സംരക്ഷിക്കുന്നു; ആരോപണവുമ  (45 minutes ago)

സ്കൂൾ കായികമേളയ്ക്കായി നിർമ്മിച്ച പന്തൽ കാറ്റിൽ തകർന്നു വീണ സംഭവം; പൊതുവിൽ പാലിക്കേണ്ട സുരക്ഷാ ക്രമീകരണങ്ങളും നടപടിക്രമങ്ങളും ഉൾപ്പെടെ പഠിച്ച് റിപ്പോർട്ട് സമർപ്പിക്കും; കായിക വകുപ്പ് അന്വേഷണം നടത്തുമെ  (56 minutes ago)

ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ മഞ്ഞ അലേർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്; 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം ഇങ്ങനെ  (59 minutes ago)

സങ്കടക്കാഴ്ചയായി... കട്ടപ്പനയിൽ ബൈക്ക് നിയന്ത്രണംവിട്ട് മതിലിൽ ഇടിച്ച് യുവാവിന് ദാരുണാന്ത്യം  (59 minutes ago)

ലണ്ടനിൽനിന്നു പുറപ്പെട്ട് ഒരു മണിക്കൂറിനുള്ളിൽ അയർലൻഡിനു മുകളിൽ വച്ച് 37,000 അടിയിൽനിന്ന് ഏകദേശം 9,000 അടിയിലേക്കു താഴ്ന്ന് വിമാനം; വിമാനത്തിൽ നിന്ന് കിട്ടിയ ആ അടിയന്തര സന്ദേശം; പിന്നാലെ ലാൻഡിങ്  (1 hour ago)

മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാ​ഗ്രത.. സംസ്ഥാനത്തെ തീരദേശമേഖലകളിൽ‍ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്....  (1 hour ago)

ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം താരം ഹർമൻപ്രീത് കൗർ ക്യാപ്‌ടൻ സ്ഥാനമൊഴിഞ്ഞു...  (1 hour ago)

ഓഹരി വിപണിയില്‍ മുന്നേറ്റം.. ബിഎസ്ഇ സെന്‍സെക്‌സ് 300 ലധികം പോയിന്റ് മുന്നേറി, നിഫ്റ്റി 22,600 ന് മുകളിൽ  (1 hour ago)

വോട്ടർപട്ടികയിലെ പ്രത്യേക തീവ്രപരിശോധന നടപടികളുമായി ബന്ധപ്പെട്ട വിവാദം... ഡൽഹിയിൽ ഇൻഡ്യ സഖ്യത്തിന്റെ പ്രതിഷേധം... .  (2 hours ago)

മണ്ഡല-മകരവിളക്ക് മഹോത്സവം... പുകയില ഉല്‍പന്നങ്ങള്‍ സൂക്ഷിക്കുന്നതും പ്രദര്‍ശിപ്പിക്കുന്നതും വില്‍പന നടത്തുന്നതും പൂര്‍ണമായി നിരോധിച്ചു  (2 hours ago)

അര്‍ജന്റൈന്‍ ജഴ്‌സിയില്‍ ലിയോണല്‍ മെസിക്ക് നാളെ അവസാന മത്സരം...  (2 hours ago)

Malayali Vartha Recommends