Widgets Magazine
13
Jan / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുഎസ് ഇറാനിലുള്ള അമേരിക്കൻ പൗരന്മാര്‍ക്ക് മുന്നറിയിപ്പ്..അമേരിക്കന്‍ എംബസി നിർദേശവുമായി രംഗത്തെത്തി..ഇറാൻ കത്തുന്നു..ഇറാനുമായി യുദ്ധത്തിലേക്ക്..


ഗൃഹനാഥന്റെ മൃതദേഹം തലയില്ലാതെ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയ സംഭവം.. പട്ടണക്കാട് പോലീസ് പ്രതിക്കൂട്ടില്‍..പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാരും തലയെ കുറിച്ച് മണ്ടിയില്ല..


21 കുട്ടികളുടെ ജീവിതം -സംഭവമിങ്ങനെ.. മലയാളി പൊലീസ് ഉദ്യോഗസ്ഥരുടെ മൂവര്‍ സംഘം ഇടപെട്ടത് കൊണ്ട് അവർ രക്ഷപ്പെട്ടു..കുട്ടികളെ ചൈല്‍ഡ് വെല്‍ഫെയര്‍ സെന്ററിലേക്ക് മാറ്റി..


'ഞാൻ നിന്നെ ഗർഭിണിയാക്കും എന്ന് അണ്ണൻ വീമ്പിളക്കുമ്പോൾ " നിന്നെ ഞാൻ സ്ഥിരമായി കിടത്തും" എന്ന് രോഗാണു ഒരുപക്ഷെ ആക്രോശിക്കും...' ഡോ. ഹാരിസ് ചിറക്കലിന്റെ പോസ്റ്റ് വൈറലാവുന്നു..


രാഹുലിനെ പിന്നാലെ വേട്ടമൃഗത്തെ പോലെ സഞ്ചരിക്കുമ്പോൾ.. ക്ലിഫ് ഹൗസിൽ മറ്റൊരു നിലവിളി ശബ്ദം ഉയരാനുള്ള സമയമായിരിക്കുന്നു.. വീണ വിജയൻ ഉൾപ്പെട്ട മാസപ്പടി ഹർജികൾ ദില്ലി ഹൈക്കോടതി ഇന്നു മുതൽ അന്തിമവാദം കേൾക്കും..

അപ്രതീക്ഷിത ആക്രമണത്തിൽ ഇറാൻ്റെ ഭൂഗർഭ മിസൈൽ ഫാക്ടറി തകർത്ത് ഇസ്രായേൽ; ഇറാനികളെ പിടികൂടിയെന്ന ഇസ്രായേൽ അവകാശവാദം 'നുണ'യാണെന്ന് ഇറാൻ എംബസി

13 SEPTEMBER 2024 04:37 PM IST
മലയാളി വാര്‍ത്ത

More Stories...

യുഎസ് ഇറാനിലുള്ള അമേരിക്കൻ പൗരന്മാര്‍ക്ക് മുന്നറിയിപ്പ്..അമേരിക്കന്‍ എംബസി നിർദേശവുമായി രംഗത്തെത്തി..ഇറാൻ കത്തുന്നു..ഇറാനുമായി യുദ്ധത്തിലേക്ക്..

ഖമേനി വിരുദ്ധ പ്രതിഷേധങ്ങൾക്കിടയിൽ ഇറാനിൽ 26 കാരനെ തൂക്കിലേറ്റാൻ ഒരുങ്ങുന്നു; എർഫാൻ സോൾട്ടാനിയുടെ ആദ്യ വധശിക്ഷ

ഇറാനുമായി വ്യാപാരം നടത്തുന്ന രാജ്യങ്ങൾക്ക് 25% യുഎസ് തീരുവ ചുമത്തി ട്രംപ്; ഇന്ത്യയെ എങ്ങനെ ബാധിക്കും?

പശ്ചിമേഷ്യ ആളിക്കത്തുന്നു.., ഇതിനകം 500 ലധികം പേർ കൊല്ലപ്പെടുകയും സംഘർഷങ്ങൾ രൂക്ഷമാവുകയും ചെയ്തു..രാജ്യത്തെ ആക്രമിച്ചാൽ യുഎസ് സൈനികരെയും ഇസ്രായേലിനെയും ലക്ഷ്യം വയ്ക്കുമെന്ന് ഇറാൻ..

ഖമനേയിയെ വധിക്കും !! ട്രംപിന്റെ അന്ത്യ ശാസനം ... റെസ പഹ്‌ലവി ഇറാനിലേക്ക്? ഇറാൻ കത്തുന്നു; ഇനി വേറെ ലവൽ ഞങ്ങൾക്ക് രാജഭരണം മതി !!

സിറിയയിൽ നടത്തിയ അപ്രതീക്ഷിത ആക്രമണത്തിൽ ഇറാൻ്റെ ഭൂഗർഭ മിസൈൽ ഫാക്ടറി തകർത്ത് ഇസ്രായേൽ. സിറിയയിലെ മസ്യാഫ് പ്രദേശത്തെ ഇറാനിയൻ ആയുധ കേന്ദ്രത്തിൽ നടത്തിയ അപ്രതീക്ഷിത റെയ്ഡിൽ 14 പേർ കൊല്ലപ്പെടുകയും 43 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഹീബ്രു മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. സിറിയൻ ഭരണകൂടവും ഇറാനിയൻ സേനയും രാസായുധങ്ങളുടെയും കൃത്യതയുള്ള മിസൈലുകളുടെയും നിർമ്മാണവുമായി ബന്ധപ്പെട്ട് ദീർഘകാലമായി പ്രവർത്തിച്ചിരുന്ന മസ്യാഫിലെ ഒരു ശാസ്ത്ര ഗവേഷണ കേന്ദ്രത്തിലാണ് ആക്രമണം ഉണ്ടായതെന്ന് പ്രാദേശിക സിറിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

സിറിയയുടെ പടിഞ്ഞാറൻ തീരപ്രദേശത്ത് നിന്ന് ഏകദേശം 30 കിലോമീറ്റർ (18 മൈൽ) മാത്രം അകലെയാണ് ഈ പ്രദേശം.എന്നാൽ ഇസ്രായേലിന് വടക്ക് 200 കിലോമീറ്റർ (124 മൈൽ) അകലെയുമാണ് മസ്യാഫ്. ഇവിടെ ഇറങ്ങിയാണ് ഐഡിഎഫ് റെയ്ഡ് നടത്തിയതെന്ന് തുർക്കി ആസ്ഥാനമായുള്ള പ്രതിപക്ഷ സിറിയ ടിവി നെറ്റ്‌വർക്ക് റിപ്പോർട്ട് ചെയ്യുന്നു. അക്രമാസക്തമായ ഏറ്റുമുട്ടലുകളിൽ മൂന്ന് സിറിയക്കാർ കൊല്ലപ്പെടുകയും രണ്ട് മുതൽ നാല് വരെ ഇറാനികൾ പിടിക്കപ്പെടുകയും ചെയ്തതായി റിപ്പോർട്ട് പറയുന്നു.

ഇറാനികൾക്ക് എന്ത് സംഭവിച്ചു എന്നതിനെക്കുറിച്ചുള്ള വിശദാംശങ്ങൾ റിപ്പോർട്ട് നൽകിയിട്ടില്ല. ഓപ്പറേഷന്‍റെ ഭാഗമായി ലക്ഷ്യമിട്ട സൈറ്റുകളിൽ ഒരു റഷ്യൻ കമ്മ്യൂണിക്കേഷൻ സെന്‍ററും ഉണ്ടെന്നാണ് റിപ്പോർട്ടുകൾ. സമീപകാല ഇസ്രായേൽ ആക്രമണങ്ങളാൽ സിറിയൻ വ്യോമ പ്രതിരോധം ദുർബലമായെന്നും ഇപ്പോൾ നടന്ന ആക്രമണം സിറിയയ്ക്ക് തടയാനാകാഞ്ഞത് അതുകൊണ്ടാണ് എന്നും വാർത്തയുണ്ട്. സിറിയയിലെ ഹമയുടെ പടിഞ്ഞാറുള്ള മസ്യാഫ് പ്രദേശം ഇറാനിയൻ സേനയുടെയും ഇറാൻ അനുകൂല സൈനികരുടെയും താവളമാണ് ഇപ്പോൾ. ഇതാണ് ഇസ്രയേലിനെ ഉറക്കം കെടുത്തുന്നത്.

CERS അല്ലെങ്കിൽ SSRC എന്നറിയപ്പെടുന്ന ശാസ്ത്രീയ പഠന ഗവേഷണ കേന്ദ്രവും ഇതിൽ അടങ്ങിയിരിക്കുന്നു. പാശ്ചാത്യ ഉദ്യോഗസ്ഥർ കെമിക്കൽ ആയുധങ്ങളുടെ നിർമ്മാണവുമായി CERS- നെ വളരെക്കാലമായി ബന്ധപ്പെടുത്തിയിട്ടുണ്ട്. സിറിയ അംഗീകരിക്കുന്നില്ലെങ്കിലും ഈ ഗവേഷണ കേന്ദ്രത്തിൽ അത്യപകടകരമായ സരിൻ വാതകം ഇറാൻ വികസിപ്പിച്ചെടുത്തിട്ടുണ്ട് എന്ന് അമേരിക്കയുടെ റിപ്പോർട്ടുണ്ട്. 2011-ൽ സിറിയയിൽ ആഭ്യന്തരയുദ്ധം പൊട്ടിപ്പുറപ്പെട്ടത് മുതൽ ഇറാൻ പിന്തുണയുള്ള ലെബനൻ ഹിസ്ബുള്ള ഭീകരസംഘത്തിന് ആയുധങ്ങൾ കൈമാറുന്നതിനും ഇറാനിയൻ പോരാളികളെ ഇസ്രായേൽ അതിർത്തിക്കടുത്ത് നിലനിർത്തുന്നതിനും സിറിയയെ ഉപയോഗിച്ചു വരുന്നു. ഇതു തടയുന്നതിനായി അന്നു മുതൽ ഇസ്രയേൽ സിറിയയിൽ വ്യോമാക്രമണം നടത്തി വരികയാണ്.

എന്നാൽ ഇറാനികളെ പിടികൂടിയെന്ന ഇസ്രായേൽ അവകാശവാദം 'നുണ'യാണെന്ന് ഡമാസ്കസിലെ ഇറാൻ എംബസി പ്രതികരിച്ചു. മസ്യാഫിൽ ഇസ്രായേൽ നടത്തിയ ബോംബാക്രമണത്തെ എംബസി അപലപിച്ച് കുറിപ്പ് പുറത്തിറക്കിരുന്നു. ഇതിലാണ് "ഇറാനികളെ ഇത് ബാധിച്ചിട്ടില്ല" എന്ന് ഊന്നിപ്പറയുന്നത്. "ഇറാൻ കേന്ദ്രത്തിനോ ഇറാൻ്റെ സംരക്ഷണത്തിലുള്ള ഒരു കേന്ദ്രത്തിനു നേരെയുള്ള ആക്രമണത്തെക്കുറിച്ചും സയണിസ്റ്റ് ഭരണകൂടവുമായി ബന്ധപ്പെട്ട മാധ്യമങ്ങൾ പുറത്ത് വിട്ട മാധ്യമ വാർത്തകൾ തങ്ങൾ തള്ളിക്കളയുന്നുവെന്നാണ് പുറത്തിറക്കിയ കുറിപ്പിൽ പറയുന്നത്.

എന്നാൽ തീര നഗരമായ താർതൂസിനടുത്ത ദിവസങ്ങൾക്ക് മുമ്പ് ആക്രമണം ഉണ്ടായി. സിവിലിയൻമാരാണ് കൊല്ലപ്പെട്ടവരിൽ ഏറെയും. ലബനാനിലെ ഹിസ്ബുല്ലക്ക് ആയുധവിതരണം നടക്കുന്ന കേന്ദ്രങ്ങളിലാണ് ആക്രമണം നടത്തിയതെന്ന വാദം ഇറാനും സിറിയയും നിഷേധിച്ചു. തെഹ്റാൻ പിന്തുണയുള്ള കേന്ദ്രം തകർത്തുവെന്ന ഇസ്രായേൽ പ്രസ്താവന അടിസ്ഥാനരഹിതമാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് നാസർ കനാനി പറഞ്ഞു. സിറിയക്കെതിരായ ഇസ്രായേൽആക്രമണത്തെ ഒമാൻ ഉൾപ്പെടെ വിവിധ രാജ്യങ്ങൾ അപലപിച്ചിരുന്നു.

അതിനിടെ സെൻട്രൽ ഗസ്സയിലെ സ്‌കൂളിന് നേരെ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ തങ്ങളുടെ ജീവനക്കാർ കൊല്ലപ്പെട്ടതായി യുഎൻ ഏജൻസിയായ UNRWA വ്യക്തമാക്കി. അഭയാർഥി ക്യാമ്പായി പ്രവർത്തിച്ചിരുന്ന സ്കൂളിന് നേരെ ഇസ്രായേൽ സൈന്യം നടത്തിയ ബോംബാംക്രമണത്തിൽ 18 പേർ കൊല്ലപ്പെട്ടിരുന്നു. യുഎൻ ഏജൻസിയിലെ ആറ് ഉദ്യോഗസ്ഥരും കുട്ടികളും സ്ത്രീകളുമാണ് കൊല്ലപ്പെട്ടത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സിനിമാ മേഖലയില്‍ ജനുവരി 21ന് സൂചനാ പണിമുടക്ക്  (4 minutes ago)

കേന്ദ്ര സര്‍ക്കാരിനെ പ്രകീര്‍ത്തിച്ച് ശശി തരൂര്‍ എംപി  (26 minutes ago)

ശിവകാര്‍ത്തികേയന്‍ ചിത്രത്തിന് പ്രശംസയുമായി രജനിയും കമലും  (37 minutes ago)

എക്കോ സിനിമയെ പ്രശംസിച്ച് നടന്‍ ധനുഷ്  (59 minutes ago)

അടിയന്തര ഘട്ടത്തില്‍ സേവനം ഉറപ്പാക്കുന്നതിനായി 50 ഡോക്ടര്‍മാരും സംഘവും ശബരിമലയിലേക്ക്  (1 hour ago)

87 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ കൂടി യാഥാര്‍ത്ഥ്യമായി; സംസ്ഥാനത്ത് ആകെ 750 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ സജ്ജം  (1 hour ago)

തെരുവുനായ നിയന്ത്രണത്തില്‍ കടുത്ത നിലപാടുകളുമായി സുപ്രീം കോടതി  (1 hour ago)

ഭിന്നശേഷിക്കാരനായ യുവാവിന്റെ വീടിനുള്ളിലെ ശുചിമുറിയില്‍ കഞ്ചാവ് കൃഷി  (1 hour ago)

മാസ്മര സംഗീതത്തിൻ്റെ ഉടമകളായ ശ്രേയാ ഘോഷലും ഹനാൻ ഷായും മാജിക്ക് മഷ്റൂമിൽ പാടുന്നു!!  (2 hours ago)

മകരവിളക്ക് മഹോത്സവം: പത്തനംതിട്ട ജില്ലയില്‍ നാളെ പ്രാദേശിക അവധി  (2 hours ago)

'ജനനായകന്‍' പൊങ്കലിന് മുന്‍പ് എത്തിയേക്കില്ല; നിര്‍മാതാക്കളായ കെവിഎന്‍ പ്രൊഡക്ഷന്‍സ് ഇന്നലെ അപ്പീല്‍ ഫയല്‍ ചെയ്‌തെങ്കിലും കോടതി ഇന്നും പരിഗണിച്ചില്ല  (2 hours ago)

IRAN വന്‍ ആക്രമണമോ?  (3 hours ago)

Alappuzha പോലീസിന് പറ്റിയത് വന്‍ അബദ്ധമോ  (3 hours ago)

ആ കുട്ടി കടത്ത് തെളിഞ്ഞത് ഇങ്ങനെ  (3 hours ago)

Haris Chirackal അവിഹിത ബന്ധങ്ങള്‍ കാത്തിരിക്കുന്നത്  (3 hours ago)

Malayali Vartha Recommends