ചന്ദ്രനില്‍ കാല് കുത്തിയ ആറാമത്തെ മനുഷ്യന്‍ അന്തരിച്ചു

ചന്ദ്രന്റെ ഉപരിതലത്തില്‍ കാല് കുത്തിയ ആറാമത്തെ മനുഷ്യന്‍ അന്തരിച്ചു. അമേരിക്കന്‍ ബഹിരാകാശ സഞ്ചാരിയും ശാസ്ത്രജ്ഞനുമായ എഡ്ഗാര്‍ മിച്ചലാണ് അന്തരിച്ചത്. 85 വയസായിരുന്നു. 1971ല്‍ അപ്പോളോ 14 ദൗത്യത്തിന്റെ ഭാഗമായാണ് മിച്ചല്‍ ചന്ദ്രനിലെത്തിയത്. ഫ്‌ലോറിഡയിലെ ഒരു മോട്ടലില്‍ വച്ചായിരുന്നു അന്ത്യം.
ഒമ്പത് മണിക്കൂറോളമാണ് എഡ്ഗാര്‍ മിച്ചല്‍ ചന്ദ്രനില്‍ ചിലവഴിച്ചത്. ക്യാപ്റ്റന്‍ അലന്‍ ഷെപ്പേര്‍ഡാണ് വാഹനം നിയന്ത്രിച്ചിരുന്നത്. തൊട്ടുമുമ്പുള്ള അപ്പോളോ 13ന്റെ വിക്ഷേപണം ദുരന്തത്തിലാണ് കലാശിച്ചത്. വിക്ഷേപണശ്രമത്തിനിടെ പേടകം പൊട്ടിത്തെറിച്ച് സഞ്ചാരികള്‍ മരിച്ചിരുന്നു. അപ്പോളോ 13ന്റെ ലക്ഷ്യകേന്ദ്രമായ ഫ്രാ മോറോ ഹൈലാന്റ്‌സ് ആയിരുന്നു 14ന്റേയും ലക്ഷ്യം. 45 കിലോഗ്രാം ഭാരമുള്ള പാറക്കല്ലുകള്‍ ഇവര്‍ ശേഖരിച്ചിരുന്നു. ഏറ്റവുമധികം സമയം ചന്ദ്രനില്‍ നടന്നതും മിച്ചലും അലന്‍ ഷെപ്പേര്‍ഡുമായിരുന്നു. വെളിപാടുണ്ടായ പോലുള്ള അവസ്ഥയിലായിരുന്നു താന്‍ അപ്പോഴെന്നും പ്രപഞ്ചവുമായി വല്ലാത്തൊരു ഏകത്വം അനുഭവപ്പെട്ടതായും ഭൂമിയില്‍ തിരിച്ചെത്തിയ മിച്ചല്‍ പറഞ്ഞിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha