Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...


മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...


ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...


സ്മിത്ത് കോക്പീറ്റിന്റെ തറയിൽ കിടന്നപ്പോൾ അടിയന്തര ചികിത്സ നൽകിയത് ഒരു ജോർജിയൻ ദന്തരോഗ വിദഗ്ദനാണ്... 45 മിനിറ്റിലുടനീളം ആ ഡോക്ടർ ചെയ്ത കാര്യം..


ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...

ഇസ്രായേലി പൗരന്‍മാരെ കൊന്നോ അതോ അവര്‍ ജീവിച്ചിരിപ്പുണ്ടോ എന്നത് ഇനിയും വ്യക്തമല്ല. ..ലെബനോനിലെ ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകളില്‍ പറയുന്നത്...

26 NOVEMBER 2024 04:50 PM IST
മലയാളി വാര്‍ത്ത

2023 ഒക്ടോബര്‍ ഏഴിന് ആ സാബത്ത് ആചരണ രാത്രി ഇസ്രായേലിലേക്ക് ബലൂണില്‍ പറന്നിറങ്ങി ഹമാസ് ഭീകരര്‍ തട്ടിക്കൊണ്ടുപോയ ഇസ്രായേലി പൗരന്‍മാരെ  കൊന്നോ അതോ അവര്‍ ജീവിച്ചിരിപ്പുണ്ടോ എന്നത് ഇനിയും വ്യക്തമല്ല. ഹമാസ് തട്ടിയെടുത്ത ഇസ്രായേലി പെണ്‍കുട്ടികളെ ഹമാസുകള്‍ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയ ശേഷി കൊന്നുകളഞ്ഞു എന്ന ആശങ്കയും അമര്‍ഷവുമാണ് ഇസ്രായേലിനുള്ളത്. ഹമാസ് ആ രാത്രി കൊന്നൊടുക്കിയ ആയിരത്തോളം ഇസ്രായേലി പൗരന്‍മാരുടെ ജീവന് വിലയായി ബഞ്ചമിന്‍ നെതന്യാഹുവിന്റെ സൈന്യം ഇതോടകം നാല്‍പത്തിനാലായിരം പാലസ്തീനികളെ കൊല ചെയ്തുകഴിഞ്ഞു.

 

ഇസ്രായേലികളും വിദേശികളും ഉള്‍പ്പെടെ 251 പേരെയാണ് ഹമാസുകള്‍ അന്നു രാത്രി ബന്ദിയാക്കിയത്. ജീവിച്ചിരിപ്പുണ്ടെങ്കില്‍  ബന്ദികളെ എവിടെയാണ് ഹമാസ് ഒളിപ്പിച്ചിരിക്കുന്നതെന്ന് ഇപ്പോഴും വ്യക്തമല്ല. ഇസ്രായേല്‍ സൈന്യത്തിനോ രഹസ്യാന്വേഷണ ഏജന്‍സിയായ മൊസാദിനോ കണ്ടെത്താന്‍ കഴിയാത്ത ഒട്ടേറെ ഒളിയിടങ്ങള്‍ ഇപ്പോഴും ഗാസയില്‍ അനേകമുണ്ടെന്ന് വ്യക്തമാണ്. ഇതോടകം കണ്ടെത്തിയ തുരങ്കങ്ങള്‍ പലതും മഞ്ഞുമലയുടെ അറ്റം മാത്രമായിരിക്കാമെന്നാണ് ഇസ്രായേല്‍ കരുതുന്നത്. ഇസ്രയേല്‍ സൈന്യത്തില്‍നിന്നു രക്ഷ നേടാന്‍ കവചമായി ഹമാസ് തലവന്‍ യഹ്യ സിന്‍വര്‍ ബന്ദികളെ ഉപയോഗിച്ചിരുന്നുവെന്നാണ് അദ്ദേഹത്തിന്റെ മരണം വരെ പ്രചരിച്ചിരുന്നത്.

 

 സിന്‍വര്‍ തുരങ്കങ്ങളില്‍ തന്നെയാണ് ഒളിച്ചിരുന്നതെന്നും  പ്രചരിച്ചിരുന്നു. എന്നാല്‍ ധാരണകളില്‍നിന്നു വിരുദ്ധമായി സിന്‍വറെ ഭൂമിയുടെ ഉപരിതലത്തില്‍ ഒരു കെട്ടിടത്തില്‍ കണ്ടതും ചുറ്റും സുരക്ഷാസേനയോ കവചിതമായി ബന്ദികളോ ഇല്ലാതിരുന്നതും ഇസ്രായേല്‍ സൈന്യത്തെ അദ്ഭുതപ്പെടുത്തിയിരുന്നു.ബന്ദികള്‍ ജീവിച്ചിരിപ്പുണ്ടെങ്കില്‍ ഹമാസിന്റെ ഭൂഗര്‍ഭ തുരങ്കത്തിലുണ്ടെന്നാണ് ഇസ്രായേലിന്റെ കണക്കുകൂട്ടല്‍.

 

തുരങ്കത്തില്‍ ഒളിച്ചുകഴിയുന്ന അയ്യായിരത്തിലെ ഹമാസ് തീവ്രവാദികളെ വിഷപ്പുക അടിച്ചോ വെള്ളം നിറച്ചോ വധിക്കാന്‍ ഇസ്രായേല്‍ പദ്ധതിയിട്ടിരുന്നുവെങ്കിലും ഇസ്രായേലി ബന്ദികളും ഈ തുരങ്കത്തില്‍ അടിമകളെപ്പോലെ കഴിയുന്നുണ്ടെന്ന വിശ്വാസത്തിലാണ് ഇസ്രായേല്‍ ആ ശ്രമത്തിന് തയാറാവാതിരുന്നത്.ഹമാസ് ബന്ദികളാക്കിയ ആറു പേരുടെ മൃതദേഹം കണ്ടെത്തിയെന്ന് ഇസ്രയേല്‍ പ്രതിരോധസേന മുന്‍പ് വ്യക്തമാക്കിയിരുന്നു. റഫയിലെ അണ്ടര്‍ ഗ്രൗണ്ട് തുരങ്കത്തില്‍ നിന്നാണ് മൃതദേഹങ്ങള്‍ ഇസ്രായേല്‍ കണ്ടെത്തിയത്. കൊല്ലപ്പെട്ടവരില്‍ രണ്ട് സ്ത്രീകളുമുണ്ടായിരുന്നു. ഏകദേശം നൂറോളം പേരെ ഇപ്പോഴും ഹമാസ് ബന്ദികളാക്കി വച്ചിട്ടുണ്ടെന്നും ഇവരില്‍ പലരും കൊല്ലപ്പെട്ടിട്ടുണ്ടാകാമെന്നും ഇസ്രയേല്‍ സൈന്യം ഏറെക്കുറെ ഉറപ്പിച്ചുകഴിഞ്ഞു.

 

ഹമാസിനെയും ഹിസ്ബുള്ളയെയും ഉന്‍മൂലനം ചെയ്യാതെ പിന്നോട്ടില്ലെന്ന് നെതന്യാഹു ആവര്‍ത്തിക്കുമ്പോഴും ലബനനില്‍ വെടിനിര്‍ത്തലിലേക്കു നീങ്ങുകയാണെന്ന് ഇസ്രയേല്‍ സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.വെടിനിര്‍ത്തല്‍ ശുപാര്‍ശകളോട് അനുകൂല നിലപാടാണ് ഹിസ്ബുല്ല സ്വീകരിച്ചതെന്ന് ലബനോന്‍ സര്‍ക്കാര്‍ വ്യക്തമാക്കി. ലബനോനില്‍നിന്ന് ഇസ്രായേല്‍ സൈന്യം പൂര്‍ണമായി പിന്മാറാനും ലബനോന്‍- ഇസ്രയേല്‍ അതിര്‍ത്തിയില്‍ 2006ലെ യുഎന്‍ രക്ഷാസമിതി പ്രമേയമനുസരിച്ചുള്ള സമാധാനസേനയുടെ കാവല്‍ തുടരാനുമാണു യുഎസ് നിര്‍ദേശം. എന്നാല്‍, സുരക്ഷാപ്രശ്‌നമുണ്ടായാല്‍ ലബനോനില്‍ എവിടെയും കടന്ന് ഹിസ്ബുള്ളയെ ആക്രമിക്കാന്‍ അനുവദിക്കണമെന്ന് ഇസ്രയേല്‍ കരാറില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അതേ സമയം ഹമാസുമായുള്ള പോരാട്ടം തുടരുമെന്ന് നെതന്യാഹു ഇന്നലെയും ആവര്‍ത്തിച്ചിട്ടുണ്ട്.

ലെബനോനിലെ സായുധസംഘമായ ഹിസ്ബുള്ളയുമായി 60 ദിവസത്തെ വെടിനിര്‍ത്തല്‍ കരാറിനാണ്  ഇസ്രയേല്‍ ഒരുങ്ങുന്നത്. അമേരിക്കയും ഫ്രാന്‍സുമാണ് കരാറിന് മേല്‍നോട്ടം വഹിക്കുന്നത്.വെടിനിര്‍ത്തല്‍ പ്രാബല്യത്തിലുള്ള രണ്ട് മാസം ഇസ്രയേല്‍ സൈന്യം ലെബനോനനില്‍ നിന്ന് പിന്മാറണമെന്നും ഹിസ്ബുള്ള ഇസ്രയേലിനെതിരായ സായുധ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കണമെന്നും കരാറിലെ വ്യവസ്ഥകളില്‍ പറയുന്നു. ലെബനീസ് പൗരന്‍മാര്‍ക്ക് സുരക്ഷിതമായി അവരുടെ ഗ്രാമങ്ങളില്‍ മടങ്ങിയെത്താന്‍ അവസരം ഒരുക്കണമെന്നും കരാറിലുണ്ട്.
സമാധാന ചര്‍ച്ചകള്‍ നടക്കുന്നതിനിടെയും കഴിഞ്ഞ ദിവസം ഹിസ്ബുള്ള 160 മിസൈലുകള്‍ ഇസ്രയേലിന്റെ നേര്‍ക്ക് തൊടുത്തുവിട്ടിരുന്നു.

 

തലസ്ഥാനമായ ടെല്‍ അവീവ്, തെക്കന്‍ ഇസ്രയേലിലെ അഷ്ദോദ് നാവികതാവളം എന്നിവിടങ്ങളിലാണ് ഹിസ്ബുള്ള ആക്രമണം നടത്തിയത്. ഉയര്‍ന്ന പ്രഹരശേഷിയുള്ള ഡ്രോണുകളും തൊടുത്തുതായി റിപ്പോര്‍ട്ടുകളുണ്ട്. 11 പേര്‍ക്ക് പരിക്കേറ്റെന്നും ഒരാളുടെ നില ഗുരുതരമാണെന്നുമാണ് വിവരം. ഇതുവരെ മൂവായിരത്തോളം പേരാണ് ഇസ്രയേല്‍-ഹിസ്ബുള്ള സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടത്. ഇതില്‍ 589 സ്ത്രീകളും 185 കുട്ടികളുമുണ്ട്. പതിമൂവായിരം  പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തുവെന്നാണ് ലെബനോനിലെ ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകളില്‍ പറയുന്നത്.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റിയാസിന്റെ സുഹൃത്ത് ഹസന്‍ വാരിസിന്റെ മൊഴി എസ്‌ഐ ടി രേഖപ്പെടുത്തി  (11 minutes ago)

പട്ടികജാതി ഫണ്ട് ക്രമക്കേടിലും ഗ്യാനേഷ് കുമാറിനെതിരെ ആരോപണം  (2 hours ago)

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാര നടപടികളുമായി സര്‍ക്കാര്‍  (2 hours ago)

ചികിത്സക്കെത്തിയ അള്‍സര്‍ രോഗിയെ ദുരുദ്യേശത്തോടെ സ്പര്‍ശിച്ച ഡോക്ടര്‍ അറസ്റ്റില്‍  (3 hours ago)

ഇന്ത്യൻ നാവികസേനയ്ക്ക് രാജ്യത്തെ ആദ്യ മിലിട്ടറി-ഗ്രേഡ് അണ്ടർവാട്ടർ റോബോട്ട് കൈമാറി കേരള സ്റ്റാർട്ടപ്പായ ഐറോവ്  (3 hours ago)

150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...  (3 hours ago)

മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...  (4 hours ago)

Pilot Smit Machchhar സ്മിത് മച്ചാറിന്റെ ജീവൻ രക്ഷിച്ച ഡോക്ടർ പറയുന്നു  (5 hours ago)

ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...  (5 hours ago)

ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...  (5 hours ago)

Navy officer ഫോണുകൾക്ക് കർശന നിയന്ത്രണം  (6 hours ago)

സ്ഥലത്തിന്റെ പിറകെ പോയാൽ പണികിട്ടും..  (6 hours ago)

ElNino ഇന്ത്യയിൽ എൽ നിനോ എത്തി?  (6 hours ago)

സുഹൃത്തിനെ കാണാൻ ബംഗളൂരുവിലെത്തിയ മലയാളി ഗതാഗതകുരുക്കിൽപ്പെട്ട് ചികിത്സ ലഭിക്കാതെ മരിച്ചു  (8 hours ago)

തിരുവനന്തപുരത്ത് കാറിനുള്ളിൽ എംബിബിഎസ് വിദ്യാർത്ഥി മരിച്ച നിലയിൽ  (8 hours ago)

Malayali Vartha Recommends