Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഭാഗ്യശാലി അജ്ഞാതനായി തുടരുന്നു.... തിരുവോണം ബംപര്‍ അടിച്ച ഭാഗ്യശാലി 30 കോടി രൂപ ലോട്ടറി വകുപ്പില്‍ നിന്ന് കൈപ്പറ്റിയതായി സൂചന


ഊരുട്ടമ്പലം ദിവ്യ, ഗൗരി ഇരട്ട കൊലപാതക കേസ്... _യുവതിയെയും രണ്ടര വയസ്സുള്ള മകളെയും കടലിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസ് _വിചാരണ നവംബർ അഞ്ചിന് തുടങ്ങും_


പണനയ പ്രഖ്യാപനം ഇന്ന്... ആർ.ബി.ഐ. പലിശ വർദ്ധിപ്പിക്കുമോ? രാവിലെ പത്തിന് ഗവർണർ സഞ്ജയ് മൽഹോത്ര പ്രഖ്യാപിക്കും


അവസാന രാജ്യാന്തര മത്സരത്തിൽ തിളങ്ങി മെസ്സി... കളിയുടെ പത്താം മിനിറ്റിൽ മത്സരം നിർത്തിവച്ച് മെസിക്ക് ആദരമർപ്പിച്ചു... ആരാധകർ എഴുന്നേറ്റുനിന്ന് കരഘോഷം മുഴക്കി... ബെനിനെതിരെ അർജന്റീനക്ക് മൂന്ന് ​ഗോൾ ജയം


ഉത്തരാഖണ്ഡിൽ റിക്‌ടർ സ്‌കെയിലിൽ 4.9 തീവ്രതയുള്ള ഭൂചലനം... ഉത്തരാഖണ്ഡിലെ ചമോലിയിലാണ് പ്രഭവകേന്ദ്രം

പശ്ചിമേഷ്യയിലെ വെടിനിറുത്തലൊക്കെ പാളുകയാണ്... ഗാസയിലേക്ക് നേരിട്ടു യുദ്ധത്തിനിറങ്ങുകയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്...പലസ്തീനെ മാത്രമല്ല ഈജിപ്ത്, സിറിയ, ഈജിപ്ത്, ഇറാന്‍ ഉള്‍പ്പെടെ ആശങ്കയിൽ..

06 FEBRUARY 2025 03:39 PM IST
മലയാളി വാര്‍ത്ത

പശ്ചിമേഷ്യയിലെ വെടിനിറുത്തലൊക്കെ പാളുകയാണ്.  ഗാസയിലേക്ക് നേരിട്ടു യുദ്ധത്തിനിറങ്ങുകയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.  പലസ്തീനെ മാത്രമല്ല ഈജിപ്ത്, സിറിയ, ഈജിപ്ത്,  ഇറാന്‍ ഉള്‍പ്പെടെ ആറ് ഇസ്ലാമിക രാജ്യങ്ങളെയും ട്രംപ് ് വകവകരുത്തുമെന്ന ആശങ്ക പടരുന്നു. ഗാസയിലെ മുഴുവന്‍ പലസ്തീനികളെയും നാടുകടത്തുമെന്നും  അവരെ ഈജിപ്തും ജോര്‍ദാനും ഏറ്റെടുക്കണമെന്നുമാണ് ട്രംപ് പ്രഖ്യാപനം നടത്തിയിരിക്കുന്നത്.

ഗാസയിലെ കുടിയൊഴിപ്പിക്കല്‍  നടപ്പില്ലെന്ന് ഉടനടി ഹമാസും ഹിസ്ബുള്ളയും പ്രസ്താവിച്ചുകഴിഞ്ഞു. വെടിനിറുത്തലിനെത്തുടര്‍ന്ന് അഭയാര്‍ഥി ക്യാമ്പുകളില്‍ നിന്ന് മടങ്ങിയെത്തിയ പലസ്തീനികള്‍ ഇതോടെ വീടും കൂടും ഭക്ഷണവുമില്ലാതെ പെരുവഴിയിലായിരിക്കുന്നു. ഗാസയില്‍ ഇസ്രായേല്‍ സൈന്യം  ബോംബിട്ടു തകര്‍ത്ത കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളും ബോംബുകളുടെ അവശിഷ്ടങ്ങളും നീക്കം ചെയ്ത് ഗാസ വിനോദസഞ്ചാര കേന്ദമാക്കുമെന്ന ട്രംപിന്റെ പ്രസ്താവന പലസ്തീനികളെ കളിയാക്കുന്നതിനു തുല്യമാണ്.

 

വൈറ്റ് ഹൗസില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷം ഇരുനേതാക്കളും നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തിലാണ് ട്രംപിന്റെ വിവാദപരമായ  പ്രഖ്യാപനം.  ഗാസ വെടിനിര്‍ത്തലുമായി ബന്ധപ്പെട്ട രണ്ടാംഘട്ട ചര്‍ച്ച കഴിഞ്ഞ ദിവസം ആരംഭിച്ചതിനു പിന്നാലെയാണു ട്രംപിന്റെ ഞെട്ടിക്കുന്ന പ്രഖ്യാപനം പുറത്തുവന്നിരിക്കുന്നത്.  പ്രദേശത്തെ എല്ലാ ആയുധങ്ങളും ബോംബുകളും നിര്‍വീര്യമാക്കി സാമ്പത്തിക ഉസഹായം നല്‍കാമെന്നും അമേരിക്കന്‍ പ്രസിഡന്റ് പറയുന്നു.

 

മധ്യപൂര്‍വേഷ്യയുടെ കടല്‍ത്തീര സുഖവാസ കേന്ദ്രമാക്കി ഗാസയെ മാറ്റിയെടുക്കുമെന്നും   ഗാസയുടെ സുരക്ഷയ്ക്കായി സൈനികരെ അവിടേക്ക് അയയ്‌ക്കേണ്ടി വന്നാല്‍ അതും ചെയ്യുമെന്നാണ് ട്രംപ് പ്രഖ്യാപിച്ചിരിക്കുന്നത്.  ഗാസയില്‍ നിലവിലുള്ള പലസ്തീന്‍കാര്‍ അവിടം വിട്ട് ഗള്‍ഫ്രാജ്യങ്ങളിലേക്ക് പോകട്ടേയെന്നാണ് ട്രംപ് തുറന്നടിച്ചിരിക്കുന്നത്. ട്രംപിന്റെ തീരുമാനം ഗൗരവത്തില്‍  ചിന്തിക്കേണ്ടതാണെന്നും അദ്ദേഹം എപ്പോഴും ചട്ടക്കൂടുകള്‍ക്കു പുറത്തു ചിന്തിക്കുന്ന വ്യക്തിയാണെന്നും ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. യുഎസ് പ്രസിഡന്റായി ട്രംപ് അധികാരമേറ്റ ശേഷം ആദ്യമായി യുഎസിലെത്തിയ വിദേശ നേതാവായതില്‍ സന്തോഷമുണ്ടെന്നും നെതന്യാഹു പറയുന്നു.

 

എന്നാല്‍ ഇരുരാജ്യങ്ങളുടെയും പുതിയ നീക്കത്തിനെതിരേ സഖ്യകക്ഷികളുള്‍പ്പെടെ ലോകരാജ്യങ്ങള്‍ എതിര്‍പ്പുമായി രംഗത്തെത്തിക്കഴിഞ്ഞു.  യു.എസിന്റെ പുതിയ നീക്കം ഗാസയിലെ ഇസ്രയേല്‍-ഹമാസ് വെടിനിര്‍ത്തല്‍ലംഘനത്തിന് കാരണമാകുമെന്ന് വിവിധ  രാജ്യങ്ങള്‍ ആശങ്ക പ്രകടിപ്പിച്ചു. ഹമാസിന്റെ തടങ്കലിലുള്ള ബാക്കിയുള്ള ബന്ദികളെ വിട്ടുകിട്ടാനുള്ള ചര്‍ച്ചകള്‍ ഉടന്‍ ആരംഭിക്കാനിരിക്കെയാണ് വിവാദ പ്രസ്താവന പുറത്തുവരുന്നത്. ബന്ദികളില്‍ ഒരു അമേരിക്കന്‍  പൗരനുമുണ്ട്. ട്രംപിന്റെ പുതിയ പ്രഖ്യാപനം ഈ നീക്കങ്ങളെയെല്ലാം പൂര്‍ണമായും തകര്‍ക്കുമെന്ന് ആശങ്കയാണ് ഉയരുന്നത്.

 ഇസ്രയേല്‍-ഹമാസ് സംഘര്‍ഷം ഗാസയെ വാസയോഗ്യമല്ലാതാക്കിയെന്നും മേഖലയില്‍ നിന്ന് പലസ്തീന്‍ ജനത ഒഴിഞ്ഞ് പോകണമെന്നുമാണ് ട്രംപിന്റെ ഉത്തരവ്.പശ്ചിമേഷ്യയിലെ ഇസ്ലാമിക രാജ്യങ്ങള്‍ ഒന്നടങ്കം ഈ നീക്കത്തെ ചെറുക്കുമെന്നിരിക്കെ അമേരിക്ക നേരിട്ടിറങ്ങുന്ന രണ്ടാം യുദ്ധത്തിന് പശ്ചിമേഷ്യ സാക്ഷ്യം വഹിക്കും. ഇന്നത്തെ നിലയില്‍ ഗാസക്ക് സ്ഥിരമായ ഭാവിയില്ലെന്നും  യുദ്ധത്തില്‍ തകര്‍ന്ന ഗാസയില്‍ ആര്‍ക്കും നിലവില്‍ താമസിക്കാന്‍ കഴിയില്ലെന്നുമാണ് ട്രംപ് പറയുന്നത്. അടുത്താഴ്ച ജോര്‍ദാന്‍ രാജാവ് വൈറ്റ് ഹൗസില്‍ എത്താനിരിക്കെയാണ് ട്രംപിന്റെ നിര്‍ദേശം.

 

ഇസ്രായേലിന് ഇതുവരെ ലഭിച്ചിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ സുഹൃത്താണ് ട്രംപ് എന്നായിരുന്നു നെതന്യാഹു കൂടിക്കാഴ്ചക്ക് ശേഷം പ്രതികരിച്ചത്.ഗാസ ഏറ്റെടുക്കുന്നതായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നടത്തിയ പ്രസ്താവനക്കെതിരെ ഐക്യരാഷ്ട്ര സഭ ജനറല്‍ സെക്രട്ടറി അന്റോണിയോ ഗുട്ടറെസ് രംഗത്തെത്തിയിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സുഹൃത്തിനെ കാണാൻ ബംഗളൂരുവിലെത്തിയ മലയാളി ഗതാഗതകുരുക്കിൽപ്പെട്ട് ചികിത്സ ലഭിക്കാതെ മരിച്ചു  (47 minutes ago)

തിരുവനന്തപുരത്ത് കാറിനുള്ളിൽ എംബിബിഎസ് വിദ്യാർത്ഥി മരിച്ച നിലയിൽ  (1 hour ago)

തന്നില്‍ വിശ്വാസമര്‍പ്പിച്ചതിന് രാജ്യത്തെ ജനങ്ങള്‍ക്ക് മുന്നില്‍ ശിരസ് നമിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (1 hour ago)

സങ്കടമടക്കാനാവാതെ... 28 വർഷമായി പ്രവാസിയായിരുന്ന മലപ്പുറം സ്വദേശി ഹൃദയാഘാതം മൂലം ജിദ്ദയിൽ നിര്യാതനായി  (2 hours ago)

റിപ്പോ നിരക്ക് കാൽ ശതമാനം ഉയർത്തി... നാലു വർഷത്തെ ഇടവേളക്കുശേഷം അടിസ്ഥാന വായ്പ പലിശ നിരക്ക് ഉയർത്തി റിസർവ് ബാങ്ക്  (2 hours ago)

ഓഹരി വിപണിയിൽ കനത്ത ഇടിവ്... സെൻസെക്‌സ് 500 പോയിന്റ് താഴ്ന്ന നിലയിൽ  (2 hours ago)

വെസ്റ്റ് ഇൻഡീസിനെതിരായ ഒന്നാം ടി20 മത്സരത്തിൽ ഇന്ത്യക്ക് എട്ട് വിക്കറ്റിന്റെ തകർപ്പൻ ജയം...  (2 hours ago)

ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഡോ. ഷംഷീറിന് വീണ്ടും അംഗീകാരം; ബിസിനസ് വിഷനറിയായി എം.എ. യൂസഫലി  (2 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും കുറവ്... പവന് 480 രൂപയുടെ കുറവ്  (3 hours ago)

റോഡപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ മസ്തിഷ്ക മരണം സംഭവിച്ച അധ്യാപികയുടെ കണ്ണുകൾ ഇനി രണ്ടുപേർക്ക് കാഴ്ചയുടെ പുതുവെളിച്ചമേകും  (3 hours ago)

എഞ്ചിനീയറിങ് വിദ്യാർത്ഥിയെ ജർമ്മനിയിൽ മരിച്ച നിലയിൽ കണ്ടെത്തി...  (3 hours ago)

മീറ്റര്‍ റീഡര്‍മാരുടെ സമരത്തില്‍ ബില്‍ വിതരണം മുടങ്ങിയതോടെ ശരാശരി ഉപയോഗം കണക്കാക്കി ഉപഭോക്താക്കള്‍ക്ക് ബില്‍ നല്‍കാന്‍ കെഎസ്ഇബി  (4 hours ago)

ഇന്ത്യൻ വ്യോമസേനയ്ക്ക് ഇനി പുതിയ മേധാവി... ഇന്ത്യൻ വ്യോമസേനയുടെ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിത്  (4 hours ago)

സംസ്ഥാനത്തെ കെഎസ്ആർടിസി ബസ് ടെർമിനലുകളിൽ സാനിറ്ററി നാപ്കിൻ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കുന്ന പദ്ധതിക്ക് തുടക്കമായി  (4 hours ago)

ശുദ്ധജല മത്സ്യങ്ങളിലും മൈക്രോപ്ലാസ്റ്റിക്; കേരളത്തിനും മുന്നറിയിപ്പ്  (5 hours ago)

Malayali Vartha Recommends