Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഭാഗ്യശാലി അജ്ഞാതനായി തുടരുന്നു.... തിരുവോണം ബംപര്‍ അടിച്ച ഭാഗ്യശാലി 30 കോടി രൂപ ലോട്ടറി വകുപ്പില്‍ നിന്ന് കൈപ്പറ്റിയതായി സൂചന


ഊരുട്ടമ്പലം ദിവ്യ, ഗൗരി ഇരട്ട കൊലപാതക കേസ്... _യുവതിയെയും രണ്ടര വയസ്സുള്ള മകളെയും കടലിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസ് _വിചാരണ നവംബർ അഞ്ചിന് തുടങ്ങും_


പണനയ പ്രഖ്യാപനം ഇന്ന്... ആർ.ബി.ഐ. പലിശ വർദ്ധിപ്പിക്കുമോ? രാവിലെ പത്തിന് ഗവർണർ സഞ്ജയ് മൽഹോത്ര പ്രഖ്യാപിക്കും


അവസാന രാജ്യാന്തര മത്സരത്തിൽ തിളങ്ങി മെസ്സി... കളിയുടെ പത്താം മിനിറ്റിൽ മത്സരം നിർത്തിവച്ച് മെസിക്ക് ആദരമർപ്പിച്ചു... ആരാധകർ എഴുന്നേറ്റുനിന്ന് കരഘോഷം മുഴക്കി... ബെനിനെതിരെ അർജന്റീനക്ക് മൂന്ന് ​ഗോൾ ജയം


ഉത്തരാഖണ്ഡിൽ റിക്‌ടർ സ്‌കെയിലിൽ 4.9 തീവ്രതയുള്ള ഭൂചലനം... ഉത്തരാഖണ്ഡിലെ ചമോലിയിലാണ് പ്രഭവകേന്ദ്രം

ഗാസയില്‍ വീണ്ടും ആശങ്കയുടെ വിത്ത് വിതച്ച് ഇസ്രായേൽ.. ശനിയാഴ്ച ഉച്ചയോടെ ബന്ദികളെ തിരിച്ചയച്ചില്ലെങ്കില്‍ ഗാസയില്‍ വീണ്ടും തീവ്രമായ പോരാട്ടം..ഹമാസിനെതിരെ നരകത്തിന്റെ വാതിലുകള്‍ തുറക്കും..

12 FEBRUARY 2025 01:20 PM IST
മലയാളി വാര്‍ത്ത

ഗാസയില്‍ വീണ്ടും ആശങ്കയുടെ വിത്ത് വിതച്ച് ഹമാസിന് മുന്നറിയിപ്പുമായി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ശനിയാഴ്ച ഉച്ചയോടെ ഹമാസ് തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുന്ന ഇസ്രായേല്‍ ബന്ദികളെ തിരിച്ചയച്ചില്ലെങ്കില്‍ ഗാസയില്‍ വീണ്ടും തീവ്രമായ പോരാട്ടം പുനരാരംഭിക്കുമെന്നാണ് ബെഞ്ചമിന്‍ നെതന്യാഹു അറിയിച്ചത്.'ശനിയാഴ്ച ഉച്ചയോടെ ഹമാസ് ഞങ്ങളുടെ ബന്ദികളെ തിരിച്ചയച്ചില്ലെങ്കില്‍, വെടിനിര്‍ത്തല്‍ അവസാനിക്കും,

ഹമാസിനെ പരാജയപ്പെടുത്തുന്നത് വരെ ഐഡിഎഫ് (ഇസ്രായേല്‍ സൈന്യം) തീവ്രമായ പോരാട്ടം പുനരാരംഭിക്കും.' എന്നാണ് സുരക്ഷാ ക്യാബിനറ്റുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം നെതന്യാഹു പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചത്.ശനിയാഴ്ചയോടെ എല്ലാ ബന്ദികളെ മോചിപ്പിക്കുന്നതില്‍ പലസ്തീന്‍ തീവ്രവാദി സംഘടനയായ ഹമാസ് പരാജയപ്പെട്ടാല്‍ ഹമാസിനെതിരെ നരകത്തിന്റെ വാതിലുകള്‍ തുറക്കാന്‍ ഇസ്രായേലിന്റെ തീവ്ര വലതുപക്ഷ ധനമന്ത്രി ബെസാലെല്‍ സ്‌മോട്രിച്ച് പ്രധാനമന്ത്രിയോട് ആവശ്യപ്പെടുകയുമുണ്ടായി.

 

സര്‍ക്കാര്‍ തലത്തില്‍ ഇക്കാര്യത്തില്‍ നെതന്യാഹുവിന് സമ്മര്‍ദ്ദം ഏറിവരുന്നതിന്റെ സൂചനയാണ് ഇത്.വെടിനിര്‍ത്തല്‍ വ്യവസ്ഥകള്‍ പാലിക്കുന്നതില്‍ ഇസ്രായേല്‍ പരാജയപ്പെട്ടുവെന്ന് ആരോപിച്ച് മൂന്ന് ബന്ദികളെ കൂടി മോചിപ്പിക്കുന്നത് വൈകിപ്പിക്കുമെന്ന് ഹമാസ് ഇന്നലെ അറിയിച്ചിരുന്നു.ഇതേ നിലപാട് ഇന്നും അവര്‍ ആവര്‍ത്തിച്ചിരുന്നു.

ഗാസയിലേക്ക് മതിയായ ടെന്റുകളും മറ്റ് സഹായങ്ങളും അനുവദിക്കാത്തത് ഉള്‍പ്പെടെ ഹമാസ് ചൂണ്ടിക്കാട്ടിയിരുന്നു.ഗാസ മുനമ്പിലും പരിസരത്തും കൂടുതല്‍ സൈനികരെ ചേര്‍ക്കാന്‍ നെതന്യാഹു സൈന്യത്തോട് ഉത്തരവിട്ടതായി ഒരു ഇസ്രായേല്‍ ഉദ്യോഗസ്ഥന്‍ ഇന്ന് അറിയിച്ചിരുന്നു. ഈ ശനിയാഴ്ചയോടെ ഹമാസ് തങ്ങളുടെ ബന്ദികളെ വിട്ടയച്ചില്ലെങ്കില്‍ എല്ലാ സാഹചര്യങ്ങള്‍ക്കും തയ്യാറെടുക്കാന്‍ നെതന്യാഹു ഉദ്യോഗസ്ഥരോട് ഉത്തരവിട്ടിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരുവനന്തപുരത്ത് കാറിനുള്ളിൽ എംബിബിഎസ് വിദ്യാർത്ഥി മരിച്ച നിലയിൽ  (12 minutes ago)

തന്നില്‍ വിശ്വാസമര്‍പ്പിച്ചതിന് രാജ്യത്തെ ജനങ്ങള്‍ക്ക് മുന്നില്‍ ശിരസ് നമിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (16 minutes ago)

സുഹൃത്തിനെ കാണാൻ ബംഗളൂരുവിലെത്തിയ മലയാളി ഗതാഗതകുരുക്കിൽപ്പെട്ട് ചികിത്സ ലഭിക്കാതെ മരിച്ചു  (1 hour ago)

സങ്കടമടക്കാനാവാതെ... 28 വർഷമായി പ്രവാസിയായിരുന്ന മലപ്പുറം സ്വദേശി ഹൃദയാഘാതം മൂലം ജിദ്ദയിൽ നിര്യാതനായി  (1 hour ago)

റിപ്പോ നിരക്ക് കാൽ ശതമാനം ഉയർത്തി... നാലു വർഷത്തെ ഇടവേളക്കുശേഷം അടിസ്ഥാന വായ്പ പലിശ നിരക്ക് ഉയർത്തി റിസർവ് ബാങ്ക്  (1 hour ago)

ഓഹരി വിപണിയിൽ കനത്ത ഇടിവ്... സെൻസെക്‌സ് 500 പോയിന്റ് താഴ്ന്ന നിലയിൽ  (1 hour ago)

വെസ്റ്റ് ഇൻഡീസിനെതിരായ ഒന്നാം ടി20 മത്സരത്തിൽ ഇന്ത്യക്ക് എട്ട് വിക്കറ്റിന്റെ തകർപ്പൻ ജയം...  (1 hour ago)

ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഡോ. ഷംഷീറിന് വീണ്ടും അംഗീകാരം; ബിസിനസ് വിഷനറിയായി എം.എ. യൂസഫലി  (1 hour ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും കുറവ്... പവന് 480 രൂപയുടെ കുറവ്  (2 hours ago)

റോഡപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ മസ്തിഷ്ക മരണം സംഭവിച്ച അധ്യാപികയുടെ കണ്ണുകൾ ഇനി രണ്ടുപേർക്ക് കാഴ്ചയുടെ പുതുവെളിച്ചമേകും  (2 hours ago)

എഞ്ചിനീയറിങ് വിദ്യാർത്ഥിയെ ജർമ്മനിയിൽ മരിച്ച നിലയിൽ കണ്ടെത്തി...  (2 hours ago)

മീറ്റര്‍ റീഡര്‍മാരുടെ സമരത്തില്‍ ബില്‍ വിതരണം മുടങ്ങിയതോടെ ശരാശരി ഉപയോഗം കണക്കാക്കി ഉപഭോക്താക്കള്‍ക്ക് ബില്‍ നല്‍കാന്‍ കെഎസ്ഇബി  (3 hours ago)

ഇന്ത്യൻ വ്യോമസേനയ്ക്ക് ഇനി പുതിയ മേധാവി... ഇന്ത്യൻ വ്യോമസേനയുടെ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിത്  (3 hours ago)

സംസ്ഥാനത്തെ കെഎസ്ആർടിസി ബസ് ടെർമിനലുകളിൽ സാനിറ്ററി നാപ്കിൻ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കുന്ന പദ്ധതിക്ക് തുടക്കമായി  (3 hours ago)

ശുദ്ധജല മത്സ്യങ്ങളിലും മൈക്രോപ്ലാസ്റ്റിക്; കേരളത്തിനും മുന്നറിയിപ്പ്  (4 hours ago)

Malayali Vartha Recommends