Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഭാഗ്യശാലി അജ്ഞാതനായി തുടരുന്നു.... തിരുവോണം ബംപര്‍ അടിച്ച ഭാഗ്യശാലി 30 കോടി രൂപ ലോട്ടറി വകുപ്പില്‍ നിന്ന് കൈപ്പറ്റിയതായി സൂചന


ഊരുട്ടമ്പലം ദിവ്യ, ഗൗരി ഇരട്ട കൊലപാതക കേസ്... _യുവതിയെയും രണ്ടര വയസ്സുള്ള മകളെയും കടലിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസ് _വിചാരണ നവംബർ അഞ്ചിന് തുടങ്ങും_


പണനയ പ്രഖ്യാപനം ഇന്ന്... ആർ.ബി.ഐ. പലിശ വർദ്ധിപ്പിക്കുമോ? രാവിലെ പത്തിന് ഗവർണർ സഞ്ജയ് മൽഹോത്ര പ്രഖ്യാപിക്കും


അവസാന രാജ്യാന്തര മത്സരത്തിൽ തിളങ്ങി മെസ്സി... കളിയുടെ പത്താം മിനിറ്റിൽ മത്സരം നിർത്തിവച്ച് മെസിക്ക് ആദരമർപ്പിച്ചു... ആരാധകർ എഴുന്നേറ്റുനിന്ന് കരഘോഷം മുഴക്കി... ബെനിനെതിരെ അർജന്റീനക്ക് മൂന്ന് ​ഗോൾ ജയം


ഉത്തരാഖണ്ഡിൽ റിക്‌ടർ സ്‌കെയിലിൽ 4.9 തീവ്രതയുള്ള ഭൂചലനം... ഉത്തരാഖണ്ഡിലെ ചമോലിയിലാണ് പ്രഭവകേന്ദ്രം

റഷ്യയുടെ കാസ്പിയൻ എണ്ണ പൈപ്പ്ലൈൻ തകർത്ത് യുക്രൈന്‍! റഷ്യൻ ലക്ഷ്യങ്ങളെ ഉന്നമിട്ട് കൈവിട്ട കളികളാണ് യുക്രെയ്ൻ നടത്തുന്നത്..അമേരിക്കയും ഞെട്ടി..തിരിച്ചടി ഉടൻ..

20 FEBRUARY 2025 12:43 PM IST
മലയാളി വാര്‍ത്ത

തിരഞ്ഞെടുപ്പ് നടത്താത്ത ഏകാധിപതിയാണ് സെലന്‍സ്‌കിയെന്നും എത്രയും പെട്ടെന്ന് മാറിയില്ലെങ്കില്‍ അദ്ദേഹത്തിന്റെ രാജ്യം തന്നെ അവശേഷിക്കില്ലെന്നും ട്രംപ് വിമര്‍ശിച്ചു. തന്റെ സമൂഹിക മാധ്യമമായ ട്രൂത്തിലൂടെയാണ് ട്രംപിന്റെ വിമര്‍ശനം. അതിഗുരുതരമാണ് ആരോപണം. ഇതോടെ യുക്രൈന് മേല്‍ റഷ്യയ്ക്ക് മുന്‍തൂക്കവും കിട്ടുകയാണ്.പക്ഷെ ചർച്ചകൾ പുരോഗമിക്കുമ്പോഴും റഷ്യൻ ലക്ഷ്യങ്ങളെ ഉന്നമിട്ട് കൈവിട്ട കളികളാണ് യുക്രെയ്ൻ നടത്തുന്നത്. റഷ്യയിലെ ക്രാസ്നോഡർ മേഖലയിലെ ഒരു പ്രധാന എണ്ണ പമ്പിംഗ് സ്റ്റേഷനായ കാസ്പിയൻ പൈപ്പ്‌ലൈൻ കൺസോർഷ്യത്തിനെ ലക്ഷ്യമിട്ട് നിരവധി യുക്രെയ്ൻ ഡ്രോണുകൾ ആക്രമണം നടത്തിയതായ റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.

തെക്കൻ റഷ്യയിലൂടെ കടന്നുപോകുന്ന ഒരു പ്രധാന എണ്ണ കയറ്റുമതി പൈപ്പ്ലൈനിലേക്കാണ് ഉക്രൈൻ ഡ്രോൺ അറ്റാക്ക് നടത്തിയിരിക്കുന്നത് . എന്നാൽ ഈ കളിയിലും യുക്രെയ്‌ന് അല്പം പാളിയിട്ടുണ്ട്. കാരണം യുക്രെയ്ൻ ആക്രമണം നടത്തിയിരിക്കുന്നത് അമേരിക്ക കൂടി പങ്കാളിയായിട്ടുള്ള എണ്ണ പമ്പിംഗ് സ്റ്റേഷന് നേർക്കാണ്. എണ്ണ പമ്പിംഗ് സ്റ്റേഷന് നേരെ ആക്രമണം നടത്തിയ അതേ ദിവസം തന്നെ ക്രാസ്നോഡർ മേഖലയിൽഏകദേശം 20 യുഎവികൾ ആക്രമണം നടത്തിയതായാണ് റഷ്യയുടെ പ്രതിരോധ മന്ത്രാലയം റിപ്പോർട്ട് ചെയ്യുന്നത്. 147 റഷ്യൻ ഡ്രോണുകളിൽ 83 എണ്ണം തടഞ്ഞതായി യുക്രെയ്നിന്റെ വ്യോമസേന അവകാശപ്പെട്ടു. അതേസമയം 90 യുക്രേനിയൻ ഡ്രോണുകൾ നശിപ്പിച്ചതായി റഷ്യയുടെ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

 

അടുത്ത രണ്ട് മാസത്തിനുള്ളിൽ കയറ്റുമതി അളവ് ഏകദേശം മൂന്നിലൊന്നായി കുറയ്ക്കുമെന്ന് റഷ്യ റിപ്പോർട്ട് ചെയ്തിരിക്കുന്നത് . പടിഞ്ഞാറൻ യൂറോപ്പ് ഉൾപ്പെടെ കരിങ്കടൽ വഴി കയറ്റുമതി ചെയ്യുന്നതിന് തെക്കൻ റഷ്യയിലുടനീളം, കസാഖ് എണ്ണ കൊണ്ടുപോകുന്ന കാസ്പിയൻ പൈപ്പ്ലൈൻ കൺസോർഷ്യത്തിൻ്റെ പമ്പിംഗ് സ്റ്റേഷനിൽ തിങ്കളാഴ്ച സ്ഫോടകവസ്തുക്കൾ നിറഞ്ഞ ഏഴ് ഡ്രോണുകൾ ഇടിച്ചു.1,500 കിലോമീറ്റർ (930-മൈൽ) പൈപ്പ്‌ലൈൻ ഒരു കൺസോർഷ്യത്തിൻ്റെ ഉടമസ്ഥതയിലുള്ളതാണ്, അതിൽ റഷ്യൻ, കസാഖ് സർക്കാരുകളും പാശ്ചാത്യ ഊർജ പ്രമുഖരായ ഷെവ്‌റോൺ, എക്‌സോൺ മൊബിൽ, ഷെൽ എന്നിവയും ഓഹരികൾ കൈവശം വച്ചിട്ടുണ്ട്.

അമേരിക്കൻ ഭീമന്മാരായ ഷെവോണും എക്സോൺ മൊബീലും ഉൾപ്പെടുന്ന ഒരു കൂട്ടായ്മയായ കാസ്പിയൻ പൈപ്പ്‌ലൈൻ കൺസോർഷ്യം (സിപിസി) പുറത്തിറക്കിയ പത്രക്കുറിപ്പ് പ്രകാരം, ഫെബ്രുവരി 17 ന് പുലർച്ചെയാണ് ക്രോപോട്ട്കിൻസ്കായ പമ്പിംഗ് സ്റ്റേഷനിൽ സ്ഫോടകവസ്തുക്കളും ലോഹ ഘടകങ്ങളും നിറച്ച ഡ്രോണുകൾ ആക്രമണം നടത്തിയത്.യുദ്ധം അവസാനിക്കാനുള്ള ചർച്ചകൾ അവിടെ പുരോഗമിക്കുന്നതിനിടെയാണ് ഇത്തരത്തിൽ ഉക്രൈന്റെ ഭാഗത്തു നിന്നും ഒരു അറ്റാക്ക് ഉണ്ടായിരിക്കുന്നത് . ഇത് അമേരിക്കെയെയും ചൊടിപ്പിച്ചിരിക്കുകയാണ് . ഇതിനു തക്കതായ ഒരു തിരിച്ചടി എന്തായാലും റഷ്യ നല്കിയിരിക്കും

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടമടക്കാനാവാതെ... 28 വർഷമായി പ്രവാസിയായിരുന്ന മലപ്പുറം സ്വദേശി ഹൃദയാഘാതം മൂലം ജിദ്ദയിൽ നിര്യാതനായി  (22 minutes ago)

റിപ്പോ നിരക്ക് കാൽ ശതമാനം ഉയർത്തി... നാലു വർഷത്തെ ഇടവേളക്കുശേഷം അടിസ്ഥാന വായ്പ പലിശ നിരക്ക് ഉയർത്തി റിസർവ് ബാങ്ക്  (31 minutes ago)

ഓഹരി വിപണിയിൽ കനത്ത ഇടിവ്... സെൻസെക്‌സ് 500 പോയിന്റ് താഴ്ന്ന നിലയിൽ  (48 minutes ago)

വെസ്റ്റ് ഇൻഡീസിനെതിരായ ഒന്നാം ടി20 മത്സരത്തിൽ ഇന്ത്യക്ക് എട്ട് വിക്കറ്റിന്റെ തകർപ്പൻ ജയം...  (53 minutes ago)

ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഡോ. ഷംഷീറിന് വീണ്ടും അംഗീകാരം; ബിസിനസ് വിഷനറിയായി എം.എ. യൂസഫലി  (58 minutes ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും കുറവ്... പവന് 480 രൂപയുടെ കുറവ്  (1 hour ago)

റോഡപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ മസ്തിഷ്ക മരണം സംഭവിച്ച അധ്യാപികയുടെ കണ്ണുകൾ ഇനി രണ്ടുപേർക്ക് കാഴ്ചയുടെ പുതുവെളിച്ചമേകും  (1 hour ago)

എഞ്ചിനീയറിങ് വിദ്യാർത്ഥിയെ ജർമ്മനിയിൽ മരിച്ച നിലയിൽ കണ്ടെത്തി...  (1 hour ago)

മീറ്റര്‍ റീഡര്‍മാരുടെ സമരത്തില്‍ ബില്‍ വിതരണം മുടങ്ങിയതോടെ ശരാശരി ഉപയോഗം കണക്കാക്കി ഉപഭോക്താക്കള്‍ക്ക് ബില്‍ നല്‍കാന്‍ കെഎസ്ഇബി  (2 hours ago)

ഇന്ത്യൻ വ്യോമസേനയ്ക്ക് ഇനി പുതിയ മേധാവി... ഇന്ത്യൻ വ്യോമസേനയുടെ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിത്  (2 hours ago)

സംസ്ഥാനത്തെ കെഎസ്ആർടിസി ബസ് ടെർമിനലുകളിൽ സാനിറ്ററി നാപ്കിൻ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കുന്ന പദ്ധതിക്ക് തുടക്കമായി  (2 hours ago)

ശുദ്ധജല മത്സ്യങ്ങളിലും മൈക്രോപ്ലാസ്റ്റിക്; കേരളത്തിനും മുന്നറിയിപ്പ്  (3 hours ago)

ഭാഗ്യശാലി അജ്ഞാതനായി തുടരുന്നു.... തിരുവോണം ബംപര്‍ അടിച്ച ഭാഗ്യശാലി 30 കോടി രൂപ ലോട്ടറി വകുപ്പില്‍ നിന്ന് കൈപ്പറ്റിയതായി സൂചന  (3 hours ago)

പരിയാരം മെഡിക്കൽ കോളേജിൽ ഹൃദയശസ്ത്രക്രിയക്കിടെ യുവതി മരിച്ചു...  (3 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ പുരോഗമിക്കുന്നു; 13002 പേരെ അറസ്റ്റ് ചെയ്തു; 1634.780 കി.ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു  (3 hours ago)

Malayali Vartha Recommends