Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഭാഗ്യശാലി അജ്ഞാതനായി തുടരുന്നു.... തിരുവോണം ബംപര്‍ അടിച്ച ഭാഗ്യശാലി 30 കോടി രൂപ ലോട്ടറി വകുപ്പില്‍ നിന്ന് കൈപ്പറ്റിയതായി സൂചന


ഊരുട്ടമ്പലം ദിവ്യ, ഗൗരി ഇരട്ട കൊലപാതക കേസ്... _യുവതിയെയും രണ്ടര വയസ്സുള്ള മകളെയും കടലിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസ് _വിചാരണ നവംബർ അഞ്ചിന് തുടങ്ങും_


പണനയ പ്രഖ്യാപനം ഇന്ന്... ആർ.ബി.ഐ. പലിശ വർദ്ധിപ്പിക്കുമോ? രാവിലെ പത്തിന് ഗവർണർ സഞ്ജയ് മൽഹോത്ര പ്രഖ്യാപിക്കും


അവസാന രാജ്യാന്തര മത്സരത്തിൽ തിളങ്ങി മെസ്സി... കളിയുടെ പത്താം മിനിറ്റിൽ മത്സരം നിർത്തിവച്ച് മെസിക്ക് ആദരമർപ്പിച്ചു... ആരാധകർ എഴുന്നേറ്റുനിന്ന് കരഘോഷം മുഴക്കി... ബെനിനെതിരെ അർജന്റീനക്ക് മൂന്ന് ​ഗോൾ ജയം


ഉത്തരാഖണ്ഡിൽ റിക്‌ടർ സ്‌കെയിലിൽ 4.9 തീവ്രതയുള്ള ഭൂചലനം... ഉത്തരാഖണ്ഡിലെ ചമോലിയിലാണ് പ്രഭവകേന്ദ്രം

2023ല്‍ വെസ്റ്റ് ബാങ്കില്‍ നടന്ന ആക്രമണത്തില്‍ പങ്കുണ്ടെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്ത പലസ്തീന്‍ കുട്ടിക്ക് 18 വര്‍ഷം തടവ് ശിക്ഷ വിധിച്ച് ഇസ്രയേല്‍ കോടതി

20 FEBRUARY 2025 06:12 PM IST
മലയാളി വാര്‍ത്ത

2023ല്‍ വെസ്റ്റ് ബാങ്കില്‍ നടന്ന ആക്രമണത്തില്‍ പങ്കുണ്ടെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്ത പലസ്തീന്‍ കുട്ടിക്ക് 18 വര്‍ഷം തടവ് ശിക്ഷ വിധിച്ച് ഇസ്രയേല്‍ കോടതി. 15 വയസ്സുകാരനായ പലസ്തീനി ബാലനാണ് 18 വര്‍ഷം തടവ് ശിക്ഷ വിധിച്ചത്. 15കാരനായ മുഹമ്മദ് ബാസില്‍ സല്‍ബാനിയെ ജറൂസലേം ജില്ല കോടതി ശിക്ഷിച്ചത്. കൂടാതെ 300,000 ഷെക്കല്‍ (72.31 ലക്ഷം ഇന്ത്യന്‍ രൂപ) പിഴയും ശിക്ഷയിലുണ്ട്.

13ാം വയസ്സിലാണ് മുഹമ്മദ് ബാസില്‍ സല്‍ബാനിയെ ഇസ്രയേല്‍ അറസ്റ്റ് ചെയ്തത്. ശേഷം രണ്ട് വര്‍ഷം തടവിലിട്ടാണ് കോടതി വിചാരണ പൂര്‍ത്തിയാക്കിയത്. ജറുസലേമിന് കിഴക്കുള്ള ഷുഫാത്ത് അഭയാര്‍ഥി ക്യാമ്പിലാണ് മുഹമ്മദ് ബാസില്‍ സല്‍ബാനിയും കുടുംബവും കഴിഞ്ഞിരുന്നത്. ഇസ്രയേല്‍ അധിനിവേശ സൈന്യത്തിന്റെ ആക്രമണത്തെ ചെറുത്തുവെന്ന പേരില്‍ 2023 ഫെബ്രുവരി 13 നാണ് സല്‍ബാനിയെ ഇസ്രയേല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. പിന്നാലെ കുട്ടിയുടെ കുടുംബത്തിന്റെ വീടും ഇസ്രയേല്‍ തകര്‍ത്തതായി പലസ്തീനിയന്‍ പ്രിസണര്‍ സൊസൈറ്റി പ്രസ്താവനയില്‍ പറഞ്ഞിരുന്നു. 2023ല്‍ ഷുഫാത്ത് ക്യാമ്പിലെ ചെക്ക് പോയിന്റില്‍ ഇസ്രായേലി സൈനികന്‍ കൊല്ലപ്പെട്ട കേസിലാണ് സല്‍ബാനിയെ പ്രതി ചേര്‍ത്തത്.

1,115 കുട്ടികള്‍ ഉള്‍പ്പെടെ കുറഞ്ഞത് 14,500 പലസ്തീനികള്‍ നിലവില്‍ ഇസ്രയേല്‍ ജയിലുകളില്‍ കഴിയുന്നുണ്ടെന്ന് സൊസൈറ്റി പുറത്ത് വിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. 2023 ഒക്ടോബര്‍ 7 ന് ഗാസ വംശഹത്യ ആരംഭിച്ചശേഷം ഇസ്രയേല്‍ സൈന്യത്തിന്റെയും അനധികൃത ജൂത കുടിയേറ്റക്കാരുടെയും ആക്രമണങ്ങളില്‍ കുറഞ്ഞത് 915 പലസ്തീനികള്‍ വെസ്റ്റ് ബാങ്കില്‍ മാത്രം കൊല്ലപ്പെട്ടു. 7,000 ത്തോളം പേര്‍ക്ക് പരിക്കേറ്റതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടമടക്കാനാവാതെ... 28 വർഷമായി പ്രവാസിയായിരുന്ന മലപ്പുറം സ്വദേശി ഹൃദയാഘാതം മൂലം ജിദ്ദയിൽ നിര്യാതനായി  (23 minutes ago)

റിപ്പോ നിരക്ക് കാൽ ശതമാനം ഉയർത്തി... നാലു വർഷത്തെ ഇടവേളക്കുശേഷം അടിസ്ഥാന വായ്പ പലിശ നിരക്ക് ഉയർത്തി റിസർവ് ബാങ്ക്  (32 minutes ago)

ഓഹരി വിപണിയിൽ കനത്ത ഇടിവ്... സെൻസെക്‌സ് 500 പോയിന്റ് താഴ്ന്ന നിലയിൽ  (49 minutes ago)

വെസ്റ്റ് ഇൻഡീസിനെതിരായ ഒന്നാം ടി20 മത്സരത്തിൽ ഇന്ത്യക്ക് എട്ട് വിക്കറ്റിന്റെ തകർപ്പൻ ജയം...  (54 minutes ago)

ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഡോ. ഷംഷീറിന് വീണ്ടും അംഗീകാരം; ബിസിനസ് വിഷനറിയായി എം.എ. യൂസഫലി  (59 minutes ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും കുറവ്... പവന് 480 രൂപയുടെ കുറവ്  (1 hour ago)

റോഡപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ മസ്തിഷ്ക മരണം സംഭവിച്ച അധ്യാപികയുടെ കണ്ണുകൾ ഇനി രണ്ടുപേർക്ക് കാഴ്ചയുടെ പുതുവെളിച്ചമേകും  (1 hour ago)

എഞ്ചിനീയറിങ് വിദ്യാർത്ഥിയെ ജർമ്മനിയിൽ മരിച്ച നിലയിൽ കണ്ടെത്തി...  (1 hour ago)

മീറ്റര്‍ റീഡര്‍മാരുടെ സമരത്തില്‍ ബില്‍ വിതരണം മുടങ്ങിയതോടെ ശരാശരി ഉപയോഗം കണക്കാക്കി ഉപഭോക്താക്കള്‍ക്ക് ബില്‍ നല്‍കാന്‍ കെഎസ്ഇബി  (2 hours ago)

ഇന്ത്യൻ വ്യോമസേനയ്ക്ക് ഇനി പുതിയ മേധാവി... ഇന്ത്യൻ വ്യോമസേനയുടെ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിത്  (2 hours ago)

സംസ്ഥാനത്തെ കെഎസ്ആർടിസി ബസ് ടെർമിനലുകളിൽ സാനിറ്ററി നാപ്കിൻ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കുന്ന പദ്ധതിക്ക് തുടക്കമായി  (2 hours ago)

ശുദ്ധജല മത്സ്യങ്ങളിലും മൈക്രോപ്ലാസ്റ്റിക്; കേരളത്തിനും മുന്നറിയിപ്പ്  (3 hours ago)

ഭാഗ്യശാലി അജ്ഞാതനായി തുടരുന്നു.... തിരുവോണം ബംപര്‍ അടിച്ച ഭാഗ്യശാലി 30 കോടി രൂപ ലോട്ടറി വകുപ്പില്‍ നിന്ന് കൈപ്പറ്റിയതായി സൂചന  (3 hours ago)

പരിയാരം മെഡിക്കൽ കോളേജിൽ ഹൃദയശസ്ത്രക്രിയക്കിടെ യുവതി മരിച്ചു...  (3 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ പുരോഗമിക്കുന്നു; 13002 പേരെ അറസ്റ്റ് ചെയ്തു; 1634.780 കി.ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു  (3 hours ago)

Malayali Vartha Recommends