Widgets Magazine
17
Sep / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇസ്രായേലിന്റെ അതിശക്തമായ അന്തിമ പ്രഹരത്തില്‍ ഗാസ നഗരം കത്തിയമരുകയാണ്.. അതിശക്തമായ ബോംബിംഗിന്റെ പശ്ചാത്തലത്തില്‍ ഇന്നലെയും ഇന്നുമായി ഏഴായിരം പലസ്തീനികള്‍ ഗാസ നഗരത്തില്‍ നിന്ന് പലായനം ചെയ്തു..


യുദ്ധത്തിന്റെ ഏറ്റവും ക്രൂരമായ അധ്യായത്തിലേക്ക് കടന്ന് ഇസ്രായേൽ; കര, കടൽ, ആകാശം പിളർത്തി ജൂതപ്പടയുടെ നീക്കം...


ലക്ഷ്യം പൂർത്തീകരിക്കാത്ത പുറകോട്ട് പോകില്ല..ഇസ്രയേലിന്റെ കരയാക്രമണം ആരംഭിച്ചതിന് പിന്നാലെ, നടന്ന ബോംബ് വര്‍ഷത്തില്‍ നടുങ്ങി ഗാസ. നൂറിലേറെപേര്‍ കൊല്ലപ്പെട്ടു..


പാലക്കാട് മണ്ഡലത്തിലും സജീവമാകാന്‍ ഒരുങ്ങുകയാണ് രാഹുല്‍.. സോഷ്യല്‍മീഡിയയില്‍ അടക്കം രാഹുല്‍ സജീവമായി കഴിഞ്ഞു...ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയനെതിരെയും പോസ്റ്റ്..


'ഒരു മൂന്നാം കക്ഷി മധ്യസ്ഥതയ്ക്കും ഇന്ത്യ ഒരിക്കലും സമ്മതിച്ചില്ല': ട്രംപിന്റെ വെടിനിർത്തൽ അവകാശവാദങ്ങളെ പൊളിച്ചടുക്കി പാകിസ്ഥാൻ

പസഫിക് ദ്വീപ് ശൃംഖലയായ ബോഗവില്ലെയുടെ നിയന്ത്രണം ഡൊണാൾഡ് ട്രംപിന് വാഗ്ദാനം ചെയ്തോ..? ഏകേദശം 60 ബില്യണ്‍ ഡോളർ വിലമതിക്കുന്ന ധാതുക്കളാണ് ഇവിടെയുള്ളത്..

21 APRIL 2025 04:15 PM IST
മലയാളി വാര്‍ത്ത

More Stories...

ഇസ്രായേലിന്റെ അതിശക്തമായ അന്തിമ പ്രഹരത്തില്‍ ഗാസ നഗരം കത്തിയമരുകയാണ്.. അതിശക്തമായ ബോംബിംഗിന്റെ പശ്ചാത്തലത്തില്‍ ഇന്നലെയും ഇന്നുമായി ഏഴായിരം പലസ്തീനികള്‍ ഗാസ നഗരത്തില്‍ നിന്ന് പലായനം ചെയ്തു..

യുദ്ധത്തിന്റെ ഏറ്റവും ക്രൂരമായ അധ്യായത്തിലേക്ക് കടന്ന് ഇസ്രായേൽ; കര, കടൽ, ആകാശം പിളർത്തി ജൂതപ്പടയുടെ നീക്കം...

ഗവേഷകർ പെടാപ്പാട് പെട്ടു ; ഒടുവിൽ ഗാസയിലെ പുരാവസ്തുക്കൾ രക്‌ഷിച്ചെടുത്തു ;പലസ്തീനിലെ ക്രിസ്ത്യൻ ചരിത്രത്തിന്റെ ആദ്യകാല ഉദാഹരണങ്ങൾ നശിപ്പിക്കുന്നത് തടഞ്ഞു

എട്ടു ലക്ഷം പലസ്തീനികളോട് ഉടന്‍ നഗരം വിട്ടൊഴിയാന്‍ ഇസ്രായേല്‍ സൈന്യത്തിന്റെ അന്ത്യശാസനം; ഇസ്രയേല്‍ കരസേന ഉടൻ ഗാസ നഗരം പൂര്‍ണമായി കീഴടക്കും

വാൻകൂവറിലെ ഇന്ത്യൻ കോൺസുലേറ്റ് ഉപരോധിക്കുമെന്ന് ഖാലിസ്ഥാനി സംഘടന സിഖ്‌സ് ഫോർ ജസ്റ്റിസ് പ്രഖ്യാപിച്ചു

ട്രംപിന്റെ പുതിയ നീക്കങ്ങൾ ലോക രാജ്യങ്ങളെ മുഴുവൻ ഞെട്ടിക്കുകയാണ് . ഇപ്പോഴിതാ അമേരിക്കയുടെ സ്വപ്നത്തെ വീണ്ടും പൊടിതട്ടിയുണര്‍ത്തിയിരിക്കുകയാണ് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.മറ്റൊരു ദ്വീപ് സംബന്ധിച്ച ചില വാർത്തകളും പുറത്ത് വരുന്നത്.പാപ്പുവ ന്യൂ ഗിനിയയുടെ നിയന്ത്രണത്തിലുള്ള സ്വയംഭരണാധികാരമുള്ള പസഫിക് ദ്വീപ് ശൃംഖലയായ ബോഗവില്ലെയുടെ നിയന്ത്രണം ഡൊണാൾഡ് ട്രംപിന് വാഗ്ദാനം ചെയ്യപ്പെട്ടുവെന്ന തരത്തിലാണ് ഓണ്‍ലൈന്‍ രംഗത്ത് പ്രചരിക്കുന്ന വാർത്തകള്‍.ദ്വീപ് സമൂഹമാണെങ്കിലും കോടിക്കണക്കിന് രൂപയുടെ സ്വർണ്ണത്തിന്റെയും ചെമ്പിന്റേയും നിക്ഷേപം ഇവിടെ അടങ്ങിയിട്ടുണ്ട് എന്നുള്ളതാണ് ബോഗന്‍വില്ല ദ്വീപിന്റെ പ്രത്യേകത.

ഏകേദശം 60 ബില്യണ്‍ ഡോളർ വിലമതിക്കുന്ന ധാതുക്കളാണ് ഇവിടെയുള്ളത്. അങ്ങനെയൊരു ദ്വീപിക്ക് അമേരിക്കയ്ക്ക് ലഭിക്കുകയാണെങ്കില്‍ ഖനന പ്രവർത്തനങ്ങളുള്‍പ്പെടെ ഉടന്‍ ആരംഭിക്കും.ദ്വീപിലെ പംഗുന സ്വർണ്ണ, ചെമ്പ് ഖനിയിൽ യുഎസ് പങ്കാളിത്തം തുറന്നുപറയുന്ന ബോഗൻവില്ല പ്രസിഡന്റ് ഇസ്മായേൽ ടൊറോമയുടെ വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ടാണ് ഇത്തരമൊരു പ്രചരണം ശക്തിപ്പെട്ടത്. പംഗുനയിൽ 5.84 ദശലക്ഷം ടൺ ചെമ്പും ഏകദേശം 20 ദശലക്ഷം ഔൺസ് സ്വർണ്ണവും ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്.

 

പാപ്പുവ ന്യൂ ഗിനിയില്‍ നിന്നും സ്വാതന്ത്രം വേണമെന്ന ആവശ്യം വർഷങ്ങളായി ഉയർത്തുന്ന ജനവിഭാഗം കൂടിയാണ് ബോഗൻവില്ലയിലേത്. ഇതുമായി ബന്ധപ്പെടുത്തിയുള്ള ഒരു പരമാർശമാണ് പ്രസിഡന്റ് ഇപ്പോള്‍ നടത്തിയിരിക്കുന്നത്. 'അമേരിക്ക വന്ന് ബോഗന്‍വില്ലയുടെ സ്വാതന്ത്രത്തെ പിന്തുണയ്ക്കുന്നുവെന്ന് പറഞ്ഞാല്‍, ഞങ്ങള്‍ക്ക് ഇവിടെ പാന്‍ഗുണ ഖനി ഉണ്ട്.അത് നിങ്ങളൂടെ കൂടി ഇഷ്ടമായിരിക്കും' എന്നാണ് ഇസ്മായേൽ ടൊറോമ പറഞ്ഞത്.എന്നാല്‍ ബോഗൻവില്ലക്കാർ ആദ്യമായി അല്ല ഇത്തരമൊരു ഓഫർ മുന്നോട്ട് വെക്കുന്നത് എന്നതാണ് ശ്രദ്ധേയം. ഡൊണാൾഡ് ട്രംപ് രണ്ടാം തവണയും പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കുന്നതിന് ഒരു ആഴ്ച മുമ്പ്,

 

2024 ഒക്ടോബർ 30-ന് ദി വേൾഡ് പ്രസിദ്ധീകരിച്ച "ബൊഗൈൻവില്ലെ: ദി വേൾഡ്സ് നെക്സ്റ്റ് ന്യൂ കൺട്രി?" എന്ന ലേഖനത്തിലാണ് ഇത്തരമൊരു ഓഫർ ആദ്യമായി പ്രത്യക്ഷപ്പെട്ടത്. അതേസമയം ത്നനെ ബൊഗൈൻവില്ലെയെക്കുറിച്ചോ തങ്ങളുടെ സമ്പത്ത് സംബന്ധിച്ചോ ടൊറോമ ട്രംപിന് നേരിട്ട് എന്തെങ്കിലും വാഗ്ദാനം നൽകിയതായുള്ള തെളിവുകള്‍ ഇതുവരെ പുറത്ത് വന്നിട്ടില്ല.ലോകത്തിലെ ഏറ്റവും പുതിയ രാജ്യമാകാനൊരുങ്ങുന്ന ബൗഗന്‍വില്ലെയുടെ മനസ്സ് മാറുന്നുവോ എന്ന ചോദ്യം കൂടെയാണ് ഉയരുന്നത് ? പപുവ ന്യൂ ഗ്വിനിയയുടെ (പിഎന്‍ജി) കിഴക്കന്‍ ഭാഗത്തുള്ള വിദൂരമായ പ്രദേശമാണ് ബൗഗന്‍വില്ലെ.

പപുവ ന്യൂ ഗ്വിനിയയുടെ ഭാഗമായ ഈ പ്രദേശം സ്വാതന്ത്ര്യത്തിനും പരമാധികാരത്തിനുമായി ശ്രമിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളേറെയായി. കഷ്ടതകള്‍ക്കും ആഭ്യന്തര സംഘര്‍ങ്ങള്‍ക്കുമെല്ലാം അറുതി വരുത്തിക്കൊണ്ട് പപുവ ന്യൂ ഗ്വിനിയയില്‍ നിന്ന് സ്വതന്ത്രമാകാന്‍ ജനങ്ങള്‍ ഹിതപരിശോധനയില്‍ വോട്ട് രേഖപ്പെടുത്തി. ഇതോടെയാണ് ബൗഗന്‍വില്ലെ എന്ന പുതിയ രാജ്യം ഉണ്ടാകുമെന്ന് കരുതി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നരേന്ദ്ര മോദിക്ക് പിറന്നാള്‍ ആശംസകളുമായി നിരവധിപേര്‍ രംഗത്ത്  (3 minutes ago)

ഇടുക്കിയില്‍ മണ്‍തിട്ട ഇടിഞ്ഞു വീണ് 2 തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം  (9 minutes ago)

ഇളയരാജയുടെ മൂന്ന് പാട്ടുകള്‍ അനുമതിയില്ലാതെ ഉപയോഗിച്ചു  (21 minutes ago)

ഏഴാം ക്ലാസുകാരിയുടെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍  (41 minutes ago)

ദ്വിദിന ശില്പശാല മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം നിര്‍വഹിക്കും  (1 hour ago)

റഫറിയെ മാറ്റാതെ ഏഷ്യാ കപ്പില്‍ കളിക്കില്ലെന്ന് പാകിസ്താന്‍  (2 hours ago)

ആലപ്പുഴയില്‍ നിന്നും കാണാതായ വിദ്യാര്‍ത്ഥികളെ ബംഗളൂരുവില്‍ നിന്നും കണ്ടെത്തി  (3 hours ago)

പാലക്കാട് നിന്നും കാണാതായ പെണ്‍കുട്ടികളെ കണ്ടെത്തി  (3 hours ago)

തൃശൂര്‍ അതിരൂപത മുന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജേക്കബ് തൂങ്കുഴി കാലം ചെയ്തു  (3 hours ago)

മൂന്നാറില്‍ ഡബിള്‍ ഡക്കര്‍ ബസ് അപകടത്തില്‍പെട്ടത് ഡ്രൈവറുടെ അശ്രദ്ധ  (3 hours ago)

ഐസിയു പീഡനക്കേസില്‍ സസ്‌പെന്‍ഷനിലായ ജീവനക്കാര്‍ക്ക് തിരികെ നിയമനം  (4 hours ago)

സ്ത്രീയെയും പുരുഷനെയും ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി  (4 hours ago)

ആഗോള അയ്യപ്പ സംഗമത്തില്‍ പന്തളം കൊട്ടാരം പങ്കെടുക്കില്ല  (5 hours ago)

അമീബിക് മസ്തിഷ്‌ക ജ്വരം, ആദ്യം ചികിത്സാമാര്‍ഗരേഖ പുറത്തിറക്കിയത് കേരളമെന്ന് ആരോഗ്യമന്ത്രി  (5 hours ago)

ആഗോള അയ്യപ്പ സംഗമം തടയണമെന്ന ആവശ്‌യം തള്ളി സുപ്രീംകോടതി  (5 hours ago)

Malayali Vartha Recommends