പാകിസ്താനില്‍ ഭൂചലനം...റിക്ടര്‍ സ്കെയില്‍ 4.0 തീവ്രത രേഖപ്പെടുത്തി...

പാകിസ്താനില്‍ ഭൂചലനം. റിക്ടര്‍ സ്കെയില്‍ 4.0 തീവ്രത രേഖപ്പെടുത്തി. പാക്-അഫ്ഗാന് അതിര്‍ത്തിക്ക് സമീപമാണ് പ്രഭവകേന്ദ്രം. പുലര്‍ച്ചെ 1.44നാണ് ഭൂചലനമുണ്ടായത്. നാശനഷ്ടങ്ങളോ ആളപായമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
അഫ്ഗാന് അതിര്‍ത്തിക്ക് സമീപം 10 കിലോമീറ്റര്‍ താഴ്ചയിലാണ് ഭൂകമ്പം ഉണ്ടായത്. പാകിസ്താനിലും അഫ്ഗാനിസ്ഥാനിലും റിക്ടര്‍ സ്കെയിലില്‍ 4.2 തീവ്രത രേഖപ്പെടുത്തിയ തിങ്കളാഴ്ച ഭൂകമ്പം അനുഭവപ്പെട്ടിരുന്നു.
"
https://www.facebook.com/Malayalivartha