ജപ്പാന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ചൈനയിലേക്ക് തിരിക്കും...

ജപ്പാന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ചൈനയിലേക്ക് തിരിക്കും. ഷാങ്ഹായി സഹകരണ ഉച്ചകോടിക്കായി ചൈനീസ് നഗരമായ ടിയാന്‍ജിനില്‍ ഇന്ന് വൈകുന്നേരം ഇന്ത്യന്‍ സമയം നാലിനാകും മോദി എത്തുന്നത്.
നാളെ ചൈനീസ് സമയം ഉച്ചയ്ക്ക് പന്ത്രണ്ടുമണിക്കാണ് മോദി- ഷി ജിന്‍പിങ് കൂടിക്കാഴ്ച. ഗല്‍വാന്‍ സംഘര്‍ഷത്തിന് ശേഷമുള്ള മോദിയുടെ ആദ്യ ചൈന സന്ദര്‍ശനമാണിത്.
പരസ്പര ബഹുമാനം, പരസ്പര താല്‍പ്പര്യങ്ങള്‍ എന്നിവയില്‍ അധിഷ്ഠിതമായ തന്ത്രപരമായ, ദീര്‍ഘകാല സമീപനത്തിലൂടെ ചൈനയുമായുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താന്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഷി ജിന്‍പിങ്ങുമായുള്ള നിര്‍ണായക കൂടിക്കാഴ്ചയ്ക്ക് ചൈനയിലേക്ക് പോകുന്നതിന് മുന്നോടിയായാണ് മോദിയുടെ പ്രസ്താവന.
ചൈനയുമായുള്ള സ്ഥിരമായ ബന്ധം ഇന്തോ-പസഫിക് മേഖലയിലെ സമാധാനത്തിന് അത്യന്താപേക്ഷിതമാണെന്നും അഭിമുഖത്തില്‍ മോദി പറഞ്ഞു. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ഏര്‍പ്പെടുത്തിയ പശ്ചാത്തലത്തില്‍, ഏഷ്യന്‍ രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന് ഷാങ്ഹായ് കോര്‍പ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ (എസ്സിഒ) ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനാണ് മോദി ചൈനയില്‍ പോകുന്നത്. ഏഴ് വര്‍ഷത്തിനിടെ ആദ്യമായാണ് മോദി ചൈന സന്ദര്‍ശിക്കുന്നത്.
https://www.facebook.com/Malayalivartha