ഫിലിപ്പീന്‍സില്‍ കൊടുങ്കാറ്റില്‍ മരിച്ചവരുടെ എണ്ണം 100 കവിഞ്ഞു

ഫിലിപ്പീന്‍സില്‍ ഹയാന്‍ കൊടുങ്കാറ്റില്‍ മരിച്ചവരുടെ എണ്ണം നൂറ് കവിഞ്ഞു. എട്ടു ലക്ഷത്തോളം പേര്‍ക്ക് വീടുകള്‍ നഷ്ടമായി. മണിക്കൂറില്‍ 250 കിലോമീറ്റര്‍ വേഗതയില്‍ വീശുമെന്ന് കണക്കാക്കിയിരുന്ന കാറ്റ് 300 കിലോമീറ്റര്‍ വേഗത്തിലാണ് ആഞ്ഞടിച്ചതെന്ന് ഫിലിപ്പീന്‍സ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
2012 ല്‍ 1800 പേരുടെ മരണത്തിനിടയാക്കിയ ബൊഫ ചുഴലിക്കാറ്റിനേക്കാള്‍ ശക്തമായാണ് ഹയാന്‍ വീശിയത്. രണ്ടു ദശലക്ഷം ആളുകളെ കാറ്റ് നേരിട്ട് ബാധിച്ചതായും അധികൃതര്‍ അറിയിച്ചു. കൊടുങ്കാറ്റ് കാരണം മണ്ണൊലിപ്പും വെളളപ്പൊക്കവും ഉണ്ടായതും ദുരന്തം ഇരട്ടിയാക്കി. വൈദ്യുതി വിതരണവും വാര്‍ത്ത വിനിമയ സംവിധാനങ്ങളും താറുമാറായിരിക്കുകയാണ്.
കിഴക്കന്‍ സമര്‍ , ലെയ്റ്റ്, ബൊഹോള്‍ , സെബു, ഇലോയ്‌ലോ എന്നിവിടങ്ങളിലാണ് ചുഴലിക്കാറ്റ് കനത്ത നാശം വിതച്ചത്. കനത്ത മഴയെത്തുടര്‍ന്ന് പലയിടങ്ങളിലും വെള്ളപ്പൊക്കാവും ഉരുള്‍പൊട്ടലുമുണ്ടായി. ശനിയാഴ്ച ഫിലിപ്പീന്‍സ് തീരം കടക്കുന്ന ഹയാന്‍ വിയറ്റ്‌നാമിലോ ചൈനയിലോ ആഞ്ഞടിച്ചേക്കുമെന്നാണ് കാലാവസ്ഥാ പ്രവചനം
https://www.facebook.com/Malayalivartha


























