ഈജിപ്റ്റ് വിമാനം കാണാതായി
66 യാത്രക്കാരുമായി പാരീസില്‍ നിന്ന് കയ്റോയിലേക്ക് പോയ ഈജിപ്ത് എയര്‍ വിമാനം കാണാതായി. മെഡിറ്ററേനിയനിലെ ഈജിപ്ത് വ്യോമ മേഖലയില്‍ പ്രവേശിച്ച ശേഷം വിമാനം റഡാറില്‍ നിന്ന് അപ്രത്യക്ഷമായതായി അധികൃതര്‍ അറിയിച്ചു. മൂന്ന് കുട്ടികളും ഏഴ് വിമാന ജോലിക്കാരുമടക്കം 66 പേരാണ് വിമാനത്തിലുണ്ടായിരുന്നത്.
ഈജിപ്ത്, ഫ്രാന്‍സ്, ഇംഗ്ലണ്ട്, ഇറാഖ്, കാനഡ, ബെല്‍ജിയം, കുവൈത്ത്, സൗദി അറേബ്യ, അല്‍ജീരിയ, സുഡാന്, ഛാഡ്, പോര്‍ച്ചുഗല്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് യാത്രക്കാര്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha