തോക്കുകൊണ്ടു കളിക്കുന്നതിനിടെ വെടിപൊട്ടി അഞ്ചുവയസുകാരി മരിച്ചു
തോക്കുകൊണ്ടു കളിക്കുന്നതിനിടെ വെടിപൊട്ടി അഞ്ച് വയസുകാരി മരിച്ചു. അമേരിക്കയിലെ ലൂസിയാനയിലാണ് തോക്കുകൊണ്ട് കളിക്കുന്നതിനിടയില്‍ അബദ്ധത്തില്‍ കാഞ്ചിവലിച്ച ഹാലി മുറെയാണ് മരണത്തിന് കീഴടങ്ങിയത്. ശനിയാഴ്ച്ച രാവിലെ ലാപ്ലാസയിലാണ് ദാരുണമായ സംഭവം. രാവിലെ വീട്ടില്‍ തോക്കുകൊണ്ട് കളിക്കുന്നതിനിടയില്‍ വെടിപൊട്ടി മരണം സംഭവിക്കുകയായിരുന്നെന്ന് കുട്ടിയുടെ അച്ഛന് പറഞ്ഞു. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
സുരക്ഷിതമായ സ്ഥലത്തായിരുന്നില്ല തോക്ക് സൂക്ഷിച്ചതെന്ന് അന്വേഷണ സംഘം കണ്ടെത്തി. കുട്ടിക്ക് എടുക്കാന്‍ സാധിക്കുന്ന വിധം അലക്ഷ്യമായി വച്ചിരുന്നതാണ് ദുരന്തത്തിന് കാരണമായതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha