കുപ്വാരയില് ഇന്റര്‍നെറ്റ് നിരോധിച്ചു
ജമ്മുകാഷ്മീരിലെ കുപ്വാരയില് ഇന്റര്‍നെറ്റ് സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു. സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ അഞ്ചു തീവ്രവാദികള്‍ കൊല്ലപ്പെട്ട സംഭവുമായി ബന്ധപ്പെട്ട് ഉണ്ടായ പ്രതിഷേധങ്ങള്‍ കണക്കിലെടുത്താണ് ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തിവച്ചത്. സാമൂഹിക മാധ്യമങ്ങള്‍ ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ടെന്ന് കണ്ടാണ് നടപടി. കഴിഞ്ഞ ദിവസമാണ് സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ അഞ്ചു തീവ്രവാദികള്‍ കൊല്ലപ്പെട്ടത്. സംഭവത്തില്‍ രണ്ടു സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha