തായ്ലാന്ഡില് സ്കൂള്‍ ഹോസ്റ്റലില്‍ തീപിടിത്തം; 17 വിദ്യാര്‍ഥിനികള്‍ വെന്ത് മരിച്ചു
ബാങ്കോക്കിലെ തായ്ലാന്ഡില് സ്കൂള്‍ ഹോസ്റ്റലിന് തീ പിടിച്ച് 17 വിദ്യാര്‍ഥിനികള്‍ വെന്തു മരിച്ചു. അഞ്ചു പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും നിരവധി വിദ്യാര്‍ഥിനികളെ കാണാതാവുകയും ചെയ്തു. അഞ്ചിനും പന്ത്രണ്ടിനും വയസ്സുള്ള പെണ്‍കുട്ടികളാണ് മരിച്ചത്. ഉത്തര തായ്ലാന്‍ഡിലെ ചിയാങ് റായ് മേഖലയിലെ സ്കൂളിലാണ് ഞായറാഴ്ച്ച രാത്രി തീ പിടുത്തമുണ്ടായത്. മലയോര മേഖലകളിലെ സാധാരണക്കാരുടെ കുട്ടികള്‍ പഠിക്കുന്ന ക്രിസ്ത്യന്‍ മിഷണറി നടത്തുന്ന സ്കൂളിലാണ് തീപിടിത്തമുണ്ടായത്.
സംഭവ സമയത്ത് കുട്ടികളെല്ലാം ഉറക്കത്തിലായിരുന്നു. തീ പിടുത്തത്തിന്റെ കാരണം വ്യക്തമല്ലെന്ന് പൊലീസ് കേണല്‍ സിയാങ്സിന് അറിയിച്ചു. നിരവധി കുട്ടികള്‍ കെട്ടിടത്തില്‍ കുടുങ്ങി കിടക്കുന്നതിനാല്‍ രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്. വിവരം അറിഞ്ഞ് രക്ഷിതാക്കള്‍ എത്തിയെങ്കിലും മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha