വേലക്കാരന്റെ ജീവന് രക്ഷിക്കാനായി സൌദി പൗരന് ചെയ്തത്...
ഇങ്ങനെയുമുണ്ട് മനുഷ്യന്മാര് ഈ ലോകത്ത്. വേലക്കാരന്റെ ജീവന് രക്ഷിക്കാനായി സൌദി പൗരന് തന്റെ ജീവിതത്തിലെ മുഴുവന്‍ സമ്പാദ്യവും നല്കി. ബംഗ്ലാദേശില്‍ നിന്നെത്തിയ തന്റെ വേലക്കാരന് വേണ്ടി ചെയ്ത കാരുണ്യം സൌദിയിലെ മാധ്യമങ്ങളിലെല്ലാം വാര്‍ത്തയായിരുന്നു. ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച വേലക്കാരന്റെ ജീവന് രക്ഷിക്കാന്‍ വേണ്ടി അബ്ദുള്ള അല്‍ റൂഖിയാണ് ഇത്രയും വലിയ സഹായം ചെയ്യാന്‍ തയ്യാറായത്.
തന്റെ വേലക്കാരനിലുള്ള പരസ്പര വിശ്വാസത്തിന്റെ പേരിലാണ് സൌദി പൌരന് ഇത്രയും സഹായം ചെയ്യാന്‍ തയ്യാറായത്. കഴിഞ്ഞ മൂന്നു മാസമായി ആശുപത്രിയില്‍ കഴിയുന്ന വേലക്കാരന് മഹ്ബൂബ് അല്‍ അലാമിന് വേണ്ടി രണ്ട് ശസ്ത്രക്രിയകള്‍ നടത്തി. ഇതിനായി ഏകദേശം 80,000 സൌദി റിയാല്‍ (1,259,259 രൂ!പ) ചെലവായി. 20,000 റിയാല്‍ മാത്രം കയ്യിലുണ്ടായിരുന്ന റൂഖി വേലക്കാരന്റെ ചികിത്സക്കായി 30,000 റിയാല്‍ ബാങ്കില്‍ നിന്ന് വായ്പയെടുത്തു. എന്നിട്ടും തുക തികയാതെ വന്നപ്പോള്‍ ബന്ധുക്കള്‍, സുഹൃത്തുകള്‍ എന്നിവരില്‍ നിന്ന് വേണ്ട പണം കണ്ടെത്തുകയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha