Widgets Magazine
15
Feb / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എല്ലാം എല്ലാം അയ്യപ്പന്‍... സ്വര്‍ണക്കൊള്ള വിവാദത്തിനിടെ ശബരിമല യുവതി പ്രവേശന ഹര്‍ജികള്‍ സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കും


കലാശപ്പോര്.... ട്വന്റി-20 ലോകകപ്പിൽ ആരാധകർ കാത്തിരുന്ന ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഗ്രൂപ്പ് റൗണ്ട് മത്സരം ഇന്ന് കൊളംബോയിൽ നടക്കും


തലസ്ഥാന നഗരത്തിൽ പട്ടാപ്പകൽ 65കാരിയെ മർദ്ദിച്ച് 10 പവൻ കവർന്ന രണ്ട് സ്ത്രീകൾ ഉൾപ്പെടെ 4 പേർ പിടിയിൽ...


ഇന്ന് ശിവരാത്രി... ശിവാലയ ഓട്ടത്തിന് തുടക്കമായി.... ശിവക്ഷേത്രങ്ങളിൽ വൻ ഭക്തജനതിരക്ക്, എല്ലാ ശിവക്ഷേത്രങ്ങളിലും രാത്രി ഇടവിട്ട് യാമപൂജകൾ നടക്കും, ഭക്തർ ശിവരാത്രി വ്രതം നോറ്റ് ക്ഷേത്രദർശനം നടത്തും  


കേരളം വ്യാജ അതിജീവിതമാരുടെ നാടാകുന്നു; ഇലക്ഷൻ വരെ നീളുന്ന പുതിയ തിരക്കഥ റെഡി: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അഭിഭാഷക ദീപ ജോസഫ്: രാഹുലിനെ കാത്തിരിക്കുന്നത്....

ബോക്‌സിങ് ഇതിഹാസം മുഹമ്മദ് അലി അന്തരിച്ചു

04 JUNE 2016 01:14 AM IST
മലയാളി വാര്‍ത്ത.

ബോക്‌സിങ് ഇതിഹാസം മുഹമ്മദ് അലി (74) അന്തരിച്ചു. പാര്‍കിന്‍സണ്‍ രോഗബാധിതനായിരുന്നു. ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ചികില്‍സയിലായിരുന്ന അലിയുടെ അന്ത്യം യുഎസിലെ അരിസോണയിലായിരുന്നു .ലോകം, ബോക്‌സിങ് ചക്രവര്‍ത്തി എന്ന വിശേഷണം ചാര്‍ത്തിക്കൊടുത്ത ഒരു താരമേയുള്ളൂ. അത് മുഹമ്മദ് അലിയാണ്. 'ദ് ഗ്രേറ്റസ്റ്റ്', 'ദ് പീപ്പിള്‍സ് ചാംപ്യന്‍' തുടങ്ങിയ ഓമനപ്പേരുകളില്‍ അറിപ്പെടുന്ന താരമായിരുന്നു അലി.
അമേരിക്കയിലെ ലൂയിവില്ലയില്‍ കാഷ്യസ് മാര്‍സെലസ് ക്ലേ സീനിയറിന്റെയും ഒഡീസ ഗ്രേഡിയുടെയും മൂത്ത പുത്രനായി ജനിച്ച കാഷ്യസ് ക്ലേയാണ് പിന്നീട് മുഹമ്മദ് അലിയായത്. 12-ാം വയസില്‍ പിതാവ് സമ്മാനിച്ച സൈക്കിള്‍ മോഷണം പോയതാണ് കാഷ്യസ് ക്ലേയുടെ ജീവിതം മാറ്റിമറിച്ചത്. ആ സൈക്കിള്‍ തേടി അലഞ്ഞ ക്ലേയെയും അനുജന്‍ ദഡോള്‍ഫിനെയും അവിടെ പട്രോള്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥന്‍ ജോ മാര്‍ട്ടിന്‍ തന്റെ കൊളംബിയ ജിംനേഷ്യത്തിലേക്കു ക്ഷണിച്ചത് ക്ലേയുടെ ജീവിതത്തില്‍ വഴിത്തിരിവായി. ആ വര്‍ഷം തന്നെ റിങ്ങിലെ ജൈത്രയാത്രയ്ക്കു ക്ലേ തുടക്കമിട്ടു.
1960-ലെ റോം ഒളിംപിക്‌സില്‍, തന്റെ 19-ാം വയസില്‍ ലൈറ്റ് ഹെവിവെയ്റ്റ് (81 കിലോ) ബോക്‌സിങ് സ്വര്‍ണം നേടിയതോടെ ക്ലേ പ്രശസ്തിയിലേക്കുയര്‍ന്നു. 1964-ല്‍ ഇസ്‌ലാം മതം സ്വീകരിച്ചതോടെ ക്ലേ, മുഹമ്മദ് അലിയായി. 1964-ല്‍ ലോകകിരീടം സ്വന്തമാക്കി. എന്നാല്‍ 1967-ല്‍ വിയറ്റ്‌നാം യുദ്ധത്തില്‍ പങ്കെടുക്കാന്‍ വിസമ്മതിച്ചതിന് അദ്ദേഹത്തില്‍നിന്ന് അത് തിരിച്ചെടുക്കപ്പെട്ടു. മൂന്നു വര്‍ഷത്തിനുശേഷം അലി റിങ്ങില്‍ മടങ്ങിയെത്തി.

1974 ഒക്‌ടോബര്‍ 30ന് അലി വീണ്ടും ലോകചാംപ്യന്‍ ആയി. ആറു മാസത്തിനു ശേഷം ലാസ് വെഗാസില്‍ റോണ്‍ ലൈലിയെ തോല്‍പിച്ച് കിരീടം നിലനിര്‍ത്തി. 1978-ല്‍ 15 റൗണ്ട് മല്‍സരത്തില്‍ അലിയെ തോല്‍പിച്ച് ലിയോണ്‍ സ്പിങ്ക്‌സ് ലോക ചാംപ്യനായി. ഏതാനും മാസങ്ങള്‍ക്കുശേഷം സ്പിങ്ക്‌സിനെ തകര്‍ത്ത് അലി വീണ്ടും ലോക കിരീടം തിരിച്ചുപിടിച്ചു. 1981 അവസാനം കാനഡയുടെ ട്രവര്‍ ബെര്‍ബിക്കിനു കീഴടങ്ങിയതോടെ അലി തന്റെ കായികജീവിതം ഏതാണ്ട് അവസാനിപ്പിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സര്‍ജിക്കല്‍ ബ്ലോക്ക്, സ്‌കിന്‍ബാങ്ക്, കാത്ത്‌ലാബ്, ഹോസ്റ്റല്‍, മദര്‍ ന്യൂബോണ്‍ കെയര്‍, ക്രഷ്, ലാക്‌ടേഷന്‍ മാനേജ്‌മെന്റ് സെന്റര്‍  (14 minutes ago)

ഇന്ത്യൻ വിദ്യാർത്ഥിയെ യുഎസിൽ മരിച്ചനിലയിൽ കണ്ടെത്തി...  (21 minutes ago)

വ്യോമസേനയുടെ കരുത്ത് വിളിച്ചോതുന്ന 'വായുശക്തി 2026' അഭ്യാസപ്രകടനം 27 ന്  (42 minutes ago)

സിഎസ്ഐ ബിഷപ്പ് പാലത്തിൽ നിന്ന് വീണ് മരിച്ച നിലയിൽ...  (57 minutes ago)

ബസിൽ കാറിടിച്ചുകയറിയുണ്ടായ അപകടത്തിൽ അഞ്ചുപേർക്ക് ദാരുണാന്ത്യം  (1 hour ago)

മൂന്നാം വിജയം സ്വന്തമാക്കി ദക്ഷിണാഫ്രിക്ക...  (1 hour ago)

 ചെട്ടികുളങ്ങര ഭഗവതി ക്ഷേത്രത്തിലെ പ്രധാന ഉത്സവമായ 'കുംഭഭരണി' ഈ മാസം 23 ന്... കെട്ടുകാഴ്ച ഒരുക്കുന്ന ജോലികള്‍ 13 കരകളിലും ആചാരപരമായി ഇന്ന് ആരംഭിക്കും  (2 hours ago)

സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ചെറുപുഴ സ്വദേശി ആത്മഹത്യ ചെയ്തു  (2 hours ago)

ഇന്ത്യയുടെ തന്ത്രപ്രധാന ഹൈവേ- കം- റൺവേയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി എയർ ഫോഴ്സ് വിമാനത്തിൽ പറന്നിറങ്ങി  (2 hours ago)

ജാ​ഗ്രതയോടെ.... കടലാക്രമണത്തിന് സാധ്യത  (2 hours ago)

ഡോക്ടർമാർ അനിശ്ചിതകാല ഒ.പി ബഹിഷ്കരണ സമരം ആരംഭിക്കും  (3 hours ago)

എല്ലാം എല്ലാം അയ്യപ്പന്‍... സ്വര്‍ണക്കൊള്ള വിവാദത്തിനിടെ ശബരിമല യുവതി പ്രവേശന ഹര്‍ജികള്‍ സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കും  (3 hours ago)

പതിനെട്ടു വയസാകുന്നതിനു മുമ്പേ മോട്ടോർ വാഹനങ്ങളിൽ കറങ്ങല്ലേ...  (3 hours ago)

സങ്കടക്കാഴ്ചയായി... സ്കൂട്ടർ ലോറിക്ക് അടിയിലേക്ക് ഇടിച്ചുകയറി യുവാവിന് ദാരുണാന്ത്യം  (3 hours ago)

ബംഗ്ലാദേശിൽ നിയുക്ത പ്രധാനമന്ത്രി താരിഖ് റഹ്മാൻ നയിക്കുന്ന ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (ബിഎൻപി) സർക്കാർ ചൊവ്വാഴ്ച അധികാരത്തിലേറും...  (4 hours ago)

Malayali Vartha Recommends