സിനിമാ താരങ്ങളുള്‍പ്പെടെ വധിക്കാന്‍ ഉദ്ദേശിക്കുന്ന എണ്ണായിരത്തോളം പേരുടെ ലിസ്റ്റുമായി ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരര്‍, ഇതില്‍ എഴായിരത്തില്‍ കൂടുതലും അമേരിക്കയില്‍ നിന്നും

ഹോളീവുഡ് നടന്മാരെയട്ക്കം വധിക്കാനുദ്ദേശിക്കുന്ന എണ്ണായിരത്തോളം പേരുടെ പട്ടിക ഐ.എസ് അനുകൂല ഹാക്കിംഗ് സംഘടനയായ യുണൈറ്റഡ് സൈബര്‍ കലിഫേറ്റ് പുറത്ത് വിട്ടു. ഇത് വരെ പുറത്ത് വിട്ടിട്ടുള്ളതില്‍ ഏറ്റവും വലിയ ലിസ്റ്റാണു ഐ.എസ് പുറത്തിറക്കിയിരിക്കുന്നത്.
ഹാക്കിംഗ് സംഘടനയായ യുണൈറ്റഡ് സൈബര്‍ കലിഫേറ്റ് സോഷ്യല്‍ മീഡിയ ആപ്ലികേഷനായ ടെലഗ്രാം വഴിയാണ് ലിസ്റ്റ് പ്രസിദ്ധീകരിച്ചത്. പട്ടികയിലുള്ളവരെ മുസ്ലീംങ്ങള്‍ക്കുവേണ്ടി പ്രതികാരം ചെയ്ത് കൊലപ്പെടുത്തണമെന്നാണ് സംഘടനയെ അനുകൂലിക്കുന്നവരോട് യു.സി.സി ആവശ്യപ്പെട്ടിരിക്കുന്നത്.
8318 പേരടങ്ങുന്ന ലിസ്റ്റാണ് പുറത്തു വിട്ടിരിക്കുന്നത്. ഇതില്‍ 7858 പേര് അമേരിക്കയില്‍ നിന്നുള്ളവരാണ്. വധിക്കാന്‍ ലക്ഷ്യമിടുന്നവരുടെ പേരു വിവരങ്ങളും വിലാസവും പുറത്തുവിട്ടിട്ടുണ്ട്. പുറത്തു വിട്ടിരിക്കുന്ന പട്ടികയില്‍ അമേരിക്കയില്‍ ഉള്ള പ്രശസ്തരായ സിനിമ താരങ്ങളും ഉള്‍പ്പെടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. കാനഡ കൂടാതെ ഫ്‌ലോറിഡ,വാഷിങ്ങ്ടണ്‍,ന്യൂയോര്‍ക്ക്,റ്‌ടെക്‌സാസ് എന്നിവിടങ്ങളിലെ മുന്നൂറോളം പേരുടെ വിവരങ്ങളാണ് പട്ടികയില്‍ ഉള്ളത്.
ഇത് കൂടാതെ ലിസ്റ്റില്‍ ഇസ്രായേല്‍,ഫ്രാന്‍സ്,ഇന്തോനേഷ്യ, ന്യൂസിലാന്‍ഡ്, ജമൈക എന്നിവടങ്ങളില്‍ നിന്നുള്ളവരുമാണ് ഉള്ളത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha