ഫെയ്‌സ്ബുക്കിലൂടെ പെറ്റമ്മയെ കണ്ടെത്തി; ഒടുവില്‍ അമ്മയുമായി പ്രണയത്തിലായി

കാലം മാറിയതോടെ ബന്ധങ്ങളും വല്ലാതെ മാറിയ ലോകം. ഫെയ്‌സ്ബുക്കിലൂടെ അമ്മയും മകനും വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടുമുട്ടി. ഷെയ്ന്‍ ബര്‍ക്ക് എന്ന 19കാരനാണ് സോഷ്യല്‍ മീഡിയയിലൂടെ തന്റെ അമ്മയായ റോസ് ബെസ്റ്റാലിനെ കണ്ടെത്തിയത്. എന്നാല്‍ അമ്മയെ കണ്ടുമുട്ടിയതോടെ അവരുമായി ലൈംഗിക ആകര്‍ഷണം അടക്കമുള്ള അരുതാത്ത ബന്ധങ്ങളിലേക്ക് ഇവരുടെ ബന്ധം വളര്‍ന്നു എന്നതാണ് സിനിമയെ വെല്ലുന്ന സംഭവകഥയുടെ ആന്റിക്ലൈമാക്‌സ്.
പതിനാല് വര്‍ഷം മുമ്പ് ഷെയ്‌ന് അഞ്ച് വയസുള്ളപ്പോഴാണ് ഷെയ്‌നെ റോസ് ദത്ത് നല്‍കിയത്. തന്റെ പതിനഞ്ചാം വയസിലാണ് റോസ് ഗര്‍ഭിണിയായത്. തന്നെ ദത്ത് നല്‍കിയ അമ്മയെ പതിനാല് വര്‍ഷങ്ങള്‍ക്ക് ശേഷം ഫെയ്‌സ്ബുക്കിലൂടെ അന്വേഷിച്ച് കണ്ടെത്തുകയായിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മകന്‍, അമ്മയുമായി പ്രണയത്തിലായി.
മകന് തന്നോട് അരുതാത്ത വികാരങ്ങള്‍ തോന്നി തുടങ്ങിയതായി മനസിലായതും അമ്മയുടെ രണ്ടാം ഭര്‍ത്താവും ചേര്‍ന്ന് മകനെ ഉപദേശിച്ച് നേരെ ആക്കുകയായിരുന്നു. ഇപ്പോള്‍ തനിക്ക് അമ്മയോട് മറ്റ് വികാരങ്ങളൊന്നും തോന്നുന്നില്ലെന്ന് ഷെയ്ന്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha