ഹോളിവുഡ് യുവതാരം വാഹനാപകടത്തില്‍ മരിച്ചു

പുതിയ സ്റ്റാര്‍ ട്രെക്ക് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഹോളിവുഡ് നടന്‍ ആന്റണ്‍ യെല്‍ചിന്‍(27) വാഹനാപകടത്തില്‍ മരിച്ചു. ലോസ് ആഞ്ചലസില്‍ വച്ചായിരുന്നു അപകടം. സ്റ്റാര്‍ ട്രെക്ക് പരമ്പരയിലെ അടുത്ത ചിത്രമായ സ്റ്റാര്‍ ട്രെക് ബിയോണ്ട് ജൂലൈ 22ന് റിലീസ് ചെയ്യാനിരിക്കെയാണ് താരത്തിന്റെ മരണം.
സയന്‍സ് ഫിക്ഷന്‍ ആക്ഷനായ പുതിയ സ്റ്റാര്‍ ട്രെക്ക് പരമ്പരയിലെ സ്റ്റാര്‍ ട്രെക്ക്(2009), സ്റ്റാര്‍ ട്രെക്ക് ഇന്‍ടു ഡാര്‍ക്‌നെസ്(2013) എന്നീ ചിത്രങ്ങളിലെ അഭിനയത്തിലൂടെയാണ് അദ്ദേഹം ശ്രദ്ധേയനാകുന്നത്. പഴയ സിനിമകളില്‍ വാള്‍ട്ടര്‍ കോയിംഗ് അഭിനയിച്ച് അനശ്വരമാക്കിയ 'പാവെല്‍ ചെകോവ്' എന്ന വേഷമാണ് യെല്‍ചിനു പ്രേക്ഷകശ്രദ്ധ നേടി കൊടുത്തത്. ഇതിനു പുറമെ ലൈക്ക് ക്രേസി(2011), ഗ്രീന്‍ റൂം(2015) തുടങ്ങിയ ചലച്ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















