യുവാവുമായി പുറത്ത് കറങ്ങാന്‍ പോയതിന് 23കാരിയെ തലമൊട്ടയടിച്ച് മുഖത്ത് കരിതേച്ച് നാടുചുറ്റിച്ചു

ജില്ലയിലെ ഒരു യുവാവുമായി പ്രണയത്തിലായിരുന്നു. അയാളുമായി ഇടയ്ക്കിടെ കറങ്ങാന്‍ പോകുന്നത് മനസ്സിലാക്കിയ വീട്ടുകാര്‍ പെണ്‍കുട്ടിയെ തല മൊട്ടയടിച്ചു മുഖത്ത് കരി ഓയിലും പുരട്ടി തെരുവിലൂടെ നടത്തിക്കുകയായിരുന്നു.
പെണ്‍കുട്ടിയുടെ മാതാപിതാക്കളും ഭര്‍ത്താവും വളര്‍ത്തമ്മയും ഉള്‍പ്പെട്ടവരാണ് ഇതിന് നേതൃത്വം നല്‍കിയത്. പെണ്‍കുട്ടിയെ വീട്ടുകാര്‍ മാരകമായി ഉപദ്രവിക്കുകയും ചെയ്തിരുന്നു.
നാട്ടുകൂട്ടത്തിന്റെ വിധിപ്രകാരമാണ് കിരാതമായ ഈ ശിക്ഷാവിധി നടപ്പിലാക്കിയത്. തങ്ങളുടെ കുടുംബ പരമ്പരയെ അപമാനിച്ചു എന്ന കുറ്റം ചുമത്തിയാണ് പെണ്‍കുട്ടിയെ ശിക്ഷയ്ക്ക് വിധിച്ചത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ കുടുംബത്തിലെ പത്തുപേര്‍ക്കെതിരെയും നാട്ടുകൂട്ടത്തിലെ ഏതാനുംപേര്‍ക്കെതിരെയും പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha