ഒരു ഭാര്യയേക്കൂടി വേണോ എങ്കില്‍ ഈ വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുക

നിങ്ങള്‍ക്ക് രണ്ടാമത് ഒരു ഭാര്യയേക്കൂടി വേണോ എങ്കില്‍ secondwife.com എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുക. മാന്യന്‍മാരയ പല ബ്രിട്ടീഷുകാരുടേയും കള്ളി വെളിച്ചത്തായത് ആസാദ് ചായ് വാല എന്ന് വിവാദ ബിസ്‌നസുകാരന്‍ ഇങ്ങനെ ഒരു വെബ്‌സൈറ്റ് തുടങ്ങയതോടെയാണ്. ബഹുഭാര്യത്വം കുറ്റകരമായ ബ്രിട്ടനില്‍ ഏഴു ദിവസം കൊണ്ട് 35,000 ബ്രിട്ടിഷുകാര്‍ വെബ്‌സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്തതത്.
രണ്ടാമത് ഒരു ഭാര്യയെ ആഗ്രഹിക്കുന്നവര്‍ക്ക് സഹായം നല്‍കുകയാണ് ഈ വെബ്‌സൈറ്റ്. ഇതുകൂടാതെ പോളിഗമി.കോം എന്ന പേരില്‍ ഇയാള്‍ക്ക് മറ്റൊരു വെബ്‌സൈറ്റുകൂടിയുണ്ട്. ബഹുഭാര്യത്വം തെളിയിക്കപ്പെട്ടാല്‍ ബ്രിട്ടനില്‍ ഏഴുവര്‍ഷം വരെ ശിക്ഷ വിധിക്കാന്‍ വകുപ്പുണ്ട്. എന്നാല്‍ താന്‍ നടത്തുന്നത് ഒരു സര്‍വ്വീസ് ആണെന്നും സമൂഹത്തില്‍ സദാചരം പ്രോത്സാഹിപ്പിക്കുന്നതിനും സ്ത്രീകള്‍ ഒറ്റപ്പെടന്നത് തടയുന്നതിനുമാണ് ഇങ്ങനെ ഒരു വെബ്‌സൈറ്റ് തുടങ്ങിയതെന്ന് ആസാദ് പറഞ്ഞു.
വെബ്‌സൈറ്റ് യൂസര്‍മാര്‍ മാന്യത കാത്തു സൂക്ഷിക്കണം എന്നും മാന്യമായ ഫോട്ടോകള്‍ മാത്രമേ ഇതില്‍ ഉപയോഗിക്കാവു എന്ന് യുസേഴ്‌സ് പോളസിയില്‍ വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ വെബ്‌സൈറ്റിനെതിരെ നിരവധി ആളുകളും സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha