വിമാനത്തില്‍ വെച്ച് എയര്‍ ഹോസ്റ്റസിനെ ചുംബിക്കുകയും കെട്ടിപ്പിടിക്കുകയും ചെയ്ത യാത്രക്കാരന്‍ അറസ്റ്റില്‍

വിമാനയാത്രയ്ക്കിടെ എയര്‍ ഹോസ്റ്റസിനെ കെട്ടിപ്പിടിക്കുകയും ചുംബിക്കുകയും ചെയ്ത സംഭവത്തില്‍ ടാന്‍സാനിയന്‍ പൗരന്‍ അറസ്റ്റിലായി. ദാര്‍ എസ് സലാമില്‍ നിന്നു ദുബായിലേയ്ക്കുള്ള യാത്രയ്ക്കിടെ അമേരിക്കന്‍ വിമനത്തിലായിരുന്നു സംഭവം.
തന്നോടൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യാമോ എന്നു ചോദിച്ച ഇദ്ദേഹം തന്റെ മൊബൈലില്‍ ചിത്രമെടുക്കുന്നതിനിടെ കടന്നു പിടിക്കുകയും കഴുത്തില്‍ ചുംബിച്ചെന്നും താന്‍ അയാളെ തള്ളിത്തെറിപ്പിച്ചെന്നും 25കാരിയായ എയര്‍ഹോസ്റ്റസ് കോടതിയില്‍ പറഞ്ഞു. തുടര്‍ന്ന് വിമാനത്താവളത്തില്‍ വച്ചു തന്നെ അറസ്റ്റ് ചെയ്ത അദ്ദേഹം വിചാരണ നേരിടുകയാണ്. അടുത്ത മാസം 24നാണ് അടുത്ത വിചാരണ.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha