ഡൊനാള്‍ഡ് ട്രംപിനു നേര്‍ക്ക് വധശ്രമം; ബ്രിട്ടീഷ് യുവാവ് അറസ്റ്റില്‍

യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി മുന്‍നിര നേതാവ് ഡൊനാള്‍ഡ് ട്രംപിനു നേര്‍ക്ക് വധശ്രമം. ലാസ് വേഗസിലെ റാലിക്കിടെ സുരക്ഷാ ജീവനക്കാരന്റെ തോക്ക് തട്ടിയെടുക്കാന്‍ ശ്രമിച്ച ബ്രിട്ടീഷ് യുവാവിനെ അറസ്റ്റു ചെയ്തു. യു.എസ് സ്ഥാനാര്‍ത്ഥിയെ വെടിവയ്ക്കാനാണെന്ന് പറഞ്ഞാണ് തോക്ക് തട്ടിയെടുക്കാന്‍ ശ്രമിച്ചത്.
മൈക്കിള്‍ സ്റ്റീവ് സാന്‍ഡ്‌ഫോര്‍ഡ് (20) ആണ് അറസ്റ്റിലായത്. നവേഡയിലെ കോടതിയില്‍ ഹാജരാക്കിയ മൈക്കിളിനെ ജൂലൈ അഞ്ചു വരെ റിമാന്‍ഡ് ചെയ്തു. നിരോധിത മേഖലയില്‍ അക്രമത്തിന് ശ്രമിച്ചുവെന്ന കുറ്റമാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ജഡ്ജിക്കു മുമ്പാകെ ഹാജരാക്കിയ ഇയാള്‍ അപേക്ഷ സമര്‍പ്പിക്കാനും തയ്യാറായിരുന്നില്ല.
ശനിയാഴ്ച നടന്ന ട്രംപിന്റെ റായിയില്‍ ഇയാള്‍ ഓട്ടോഗ്രാഫ് ചോദിച്ച് സമീപിച്ചിരുന്നു. അതിനു ശേഷമാണ് തോക്ക് തട്ടിയെടുക്കാന്‍ ശ്രമിച്ചത്. ട്രംപിനെ വധിക്കാന്‍ ഒരു വര്‍ഷത്തിലേറെയായി താന്‍ പദ്ധതിയിട്ട് ശ്രമിച്ചുവരികയാണെന്നും അവസരം കിട്ടിയപ്പോള്‍ അതിനു ശ്രമിക്കുകയായിരുന്നുവെന്നും ഇയാള്‍ പറഞ്ഞതായി കോടതിയില്‍ നിന്നുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha



























