വസ്ത്രധാരണത്തിന്റെയും ആഭരണങ്ങള്‍ ധരിച്ചതിന്റെയും പേരില്‍ വനിതകളെ നാടുകടത്തി

വസ്ത്രധാരണത്തിന്റെയും ആഭരണങ്ങള്‍ ധരിച്ചതിന്റെയും പേരില്‍ വിദേശ വനിതകളെ സൗദി നാടുകടത്തിയതായി റിപ്പോര്‍ട്ട്. യുവതികളുടെ ഹെയര്‍ സറ്റൈലും നെക്ക്‌ലേസ് ധരിക്കുന്നതും അനിസ്ലാമികമായി കണക്കാക്കുന്ന സൗദിയില്‍ ഈ നടപടികളാണ് യുവതികളെ അറസ്റ്റ് ചെയ്ത് നാടുകടത്തുന്നതിലേക്ക് നയിച്ചതെന്നാണ് റിപ്പോര്‍ട്ട്.മക്കയുടെ സമീപത്തുനിന്ന് പിടികൂടിയ യുവതികളെയാണ് നാടുകടത്തിയിട്ടുള്ളതെന്ന് സൗദി വാര്‍ത്താ വെബ്ബ്‌സൈറ്റ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നഗരത്തിലെ ഷോപ്പിംഗ് കേന്ദ്രങ്ങളിലൂടെ കറങ്ങിനടന്നിരുന്ന യുവതികളെ അറസ്റ്റ് ചെയ്ത പോലീസ് ക്രിമിനല്‍ അന്വേഷണ സംഘത്തിന് കൈമാറുകയായിരുന്നു.മുടി അപരിചിതമായ രീതിയില്‍ വെട്ടിയിരുന്നതായും കഴുത്തിലും കയ്യിലും അസാധാരണമായ ആഭരണങ്ങള്‍ ധരിച്ചിരുന്നതായും ഇറക്കം കുറഞ്ഞ വസ്ത്രങ്ങളാണ് ധരിച്ചിരുന്നത്, എന്നിങ്ങനെയുള്ള കാരണങ്ങളാണ് അറസ്റ്റ് ചെയ്ത പോലീസ് ചൂണ്ടിക്കാണിക്കുന്നത്. യുവതികളുടെ വസ്ത്രധാരണവും ശീലങ്ങളും സൗദിയുടെ സംസ്‌കാരത്തിന് ചേരുന്നതല്ലെന്ന് ചൂണ്ടിക്കാണിച്ച ശേഷമാണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുള്ളത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha



























