മൈക്കിള്‍ ജാക്‌സന്റെ കൃഷിയിടത്തിലെ കെട്ടിടത്തില്‍ നിന്നും കൗമാരക്കാരുടെ നഗ്‌നചിത്രങ്ങള്‍ കണ്ടെടുത്തിരിന്നത് സത്യം?

2003ല്‍ മൈക്കിള്‍ ജാക്‌സന്റെ നെവര്‍ലാന്‍ഡിലെ കൃഷിയിടത്തിലെ കെട്ടിടത്തില്‍ നടത്തിയ റെയ്ഡില്‍ വന്‍ അശ്ലീല ചിത്ര ശേഖരം കണ്ടെത്തിയിരുന്നുവെന്ന് റിപ്പോര്‍ട്ട്.
കൗമാരക്കാരുടെ നഗ്‌നചിത്രങ്ങളാണ് അധികവും. ജാക്‌സന്റെ കിടപ്പുമുറിയിലും കുളിമുറിയിലും മാത്രമായി ഇത്തരത്തിലുള്ള ഏഴ് ചിത്രങ്ങളാണ് കണ്ടെത്തിയത്. 1800കളില്‍ എടുത്ത ചിത്രങ്ങളുടെ ശേഖരമാണിത്. കുട്ടികളെ ആകര്‍ഷിക്കാനാകാം ഇവ ഉപയോഗിച്ചിരുന്നതെന്നാണ് പൊലീസ് അനുമാനം.
കാന്‍സറില്‍നിന്നു മുക്തനായ പതിമൂന്നുകാരന്‍ ഗാവിന്‍ അര്‍വിസോയെ ലൈംഗികമായി ഉപയോഗിച്ചു എന്ന ആരോപണം ഉയര്‍ന്നതിനു പിന്നാലെയായിരുന്നു റെയ്ഡ്. സാന്താ ബാര്‍ബറാ ഡിസ്ട്രിക്ട് അറ്റോര്‍ണിയുടെ ഓഫിസിലെ എഴുപതംഗ സംഘമാണ് റെയ്ഡ് നടത്തിയത്. പക്ഷെ റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങള്‍ ഇപ്പോഴാണ് പുറത്തു വന്നത്. എന്തിനാണ് ഇത്രയും നാള്‍ ഈ റിപ്പോര്‍ട്ട് മറച്ചുവച്ചതെന്ന കാര്യം വ്യക്തമല്ല. ഓണ്‍ലൈന്‍ പോര്‍ട്ടലായ റഡാര്‍ ആണ് ഇക്കാര്യങ്ങള്‍ ഇപ്പോള്‍ പുറത്തുവിട്ടത്. അന്ന് ആഴ്ചകള്‍ നീണ്ട വിചാരണയ്‌ക്കൊടുവില്‍ ജാക്‌സനെ കുറ്റവിമുക്തനാക്കിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha



























