Widgets Magazine
15
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അടുത്ത അധ്യയനവർഷം സംസ്ഥാനത്തെ ഒന്നു മുതൽ 10 വരെയുള്ള ക്ലാസുകളിലെ പാഠപുസ്തകങ്ങൾക്ക് മാറ്റമുണ്ടാവില്ല...


ഭീകരതയെ പിന്തുണയ്ക്കുന്ന രാജ്യവുമായുള്ള സിന്ധു നദീജല കരാര്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചത് ഒരു നിര്‍ണായക ചുവടുവെയ്പ്പാണ്... ഭീകരശൃംഖലകളെ നേരിടാന്‍ രാജ്യം സജ്ജമെന്ന് രാഷ്ട്രപതി ... ഭീകര ശൃംഖലകള്‍ക്കെതിരെ കൃത്യമായ ആക്രമണങ്ങള്‍ നടത്താനുള്ള ഇന്ത്യന്‍ സായുധ സേനയുടെ കഴിവ് ഓപ്പറേഷന്‍ സിന്ദൂര്‍ തെളിയിച്ചതായി പ്രസിഡന്റ് ദ്രൗപദി മുര്‍മു


രാജ്യം ഇന്ന് എൺപതാം സ്വാതന്ത്ര്യദിനം ആഘോഷിക്കും...ഡൽഹി ചെങ്കോട്ടയിൽ പ്രധാനമന്ത്രി ദേശീയ പതാക ഉയർത്തി ചടങ്ങുകള്‍ ആരംഭിക്കും.. ചെങ്കോട്ടയിലും പരിസരത്തും 20,000ത്തോളം സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചുകൊണ്ട് കനത്ത സുരക്ഷയും ഒരുക്കി


സംസ്ഥാനത്ത് വരും ദിവസങ്ങളിലും ഒറ്റപ്പെട്ടയിടങ്ങളിൽ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത...


കർണാടകയിൽ നേരിയ ഭൂചലനം..റിക്ടർ സ്കെയിലിൽ 2.9 തീവ്രത രേഖപ്പെടുത്തി..ഭൂനിരപ്പിൽ നിന്ന് ഏകദേശം 5 കിലോമീറ്റർ ആഴത്തിലായിരുന്നു പ്രകമ്പനത്തിന്റെ പ്രഭവകേന്ദ്രം..

ബ്രെക്‌സിറ്റ്; ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ആശങ്കയില്‍

25 JUNE 2016 12:44 AM IST
മലയാളി വാര്‍ത്ത.

More Stories...

കടലിനടിയിൽ 7.7 തീവ്രത വന്‍ഭൂചലനം..!ഭൂമി കുലുങ്ങി വിറച്ചു സുനാമി മുന്നറിയിപ്പ്..! ജനങ്ങൾ ഇറങ്ങിയോടി...!

  ഇൻഡോനേഷ്യയിൽ ഭൂചലനം... റിക്ടർ സ്കെയിലിൽ 7.7 രേഖപ്പെടുത്തി

ഇറാന്റെ തല പിളർത്തി യുദ്ധം നെതന്യാഹുവിന്റെ ഒടുക്കത്തെ നീക്കം..!ട്രംപ് ഞെട്ടി..! കട്ടയ്ക്ക് ഇറങ്ങി ജൂതന്മാർ..അറ്റം കണ്ടേ അടങ്ങു

പുലിവാൽ പിടിച്ച് ട്രംപ്... 2029ൽ ട്രംപിന്റെ കാലാവധി കഴിയുന്നതുവരെ യുദ്ധം വലിച്ചുനീട്ടും; ഇറാനെ ആക്രമിക്കുന്നതിന്റെ വില മനസ്സിലാകണം, ട്രംപ് താമസിച്ച ഹോട്ടൽ ഇറാന്റെ ‘റഡാറിൽ

വിമാനത്തിന്റെ TAKE OFF കഴിഞ്ഞ് അര മണിക്കൂർ പൈലറ്റ് ഉറങ്ങി..! മരുന്ന് കഴിച്ചിരുന്നു..! കസ്റ്റഡിയിൽ പൈലറ്റിന്റെ നിലവിളി

കോടികള്‍ മറിയുന്ന ഇംഗ്‌ളീഷ് പ്രീമിയര്‍ ലീഗിന്റെയും ചരമക്കുറിപ്പാകുമോ യൂറോപ്യന്‍ യൂനിയനില്‍നിന്ന് ബ്രിട്ടന്‍ വിട്ടുപോകാനുള്ള ഹിതപരിശോധനാ ഫലം...? യൂറോപ്യന്‍ യൂനിയനില്‍നിന്ന് പിന്മാറാനുള്ള തീരുമാനത്തിന് ഭൂരിപക്ഷം കിട്ടിയതോടെ ഇംഗ്‌ളീഷ് പ്രീമിയര്‍ ലീഗിന്റെ ഭാവിയും ആശങ്കയിലാകുമെന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. പുതിയ തീരുമാനം ജനം വിചാരിക്കുന്നതിനെക്കാള്‍ കടുത്ത ആഘാതമായിരിക്കും കായിക മേഖലക്ക് ഏല്‍പിക്കുക എന്ന് ഫുട്ബാള്‍ ഏജന്റ് റേച്ചല്‍ ആന്‍ഡേഴ്‌സനെപ്പോലുള്ളവര്‍ അഭിപ്രായപ്പെടുന്നു.

ഇംഗ്‌ളീഷ് പ്രീമിയര്‍ ലീഗിലും സ്‌കോട്ടിഷ് പ്രീമിയറിലും കളിക്കുന്ന 300ഓളം യൂറോപ്യന്‍ താരങ്ങളുടെ ഭാവിയാണ് ഇനി തുലാസില്‍ ആവുക. യൂറോപ്യന്‍ പാസ്‌പോര്‍ട്ടുള്ള ഒരു കളിക്കാരന് ബ്രിട്ടനില്‍ ഇതുവരെ സ്വതന്ത്രമായി കളിക്കാമായിരുന്നു. എന്നാല്‍, യൂറോപ്യന്‍ യൂനിയനില്‍നിന്ന് ബ്രിട്ടന്‍ വിട്ടുപോകുന്നതോടെ ഈ താരങ്ങള്‍ക്ക് വര്‍ക്ക് പെര്‍മിറ്റ് ഉണ്ടെങ്കില്‍ മാത്രമേ ഇംഗ്‌ളീഷ് ടീമുകളില്‍ കളിക്കാനാവൂ. നിലവില്‍ കളിച്ചുകൊണ്ടിരിക്കുന്ന പകുതിയോളം കളിക്കാരെ ഇത് പ്രതികൂലമായി ബാധിക്കും. 

ഇത്തവണത്തെ ചാമ്പ്യന്മാരായ ലെസ്റ്റര്‍ സിറ്റിയുടെ മുന്‍നിര കളിക്കാരനായ എങ്കലോ കാന്റെ, വെസ്റ്റ് ഹാം താരം ദിമിത്രി പയെറ്റ് എന്നിവരെയും പുതിയ തീരുമാനം പ്രതിസന്ധിയിലാക്കും. ഫ്രാന്‍സിന്റെ രണ്ടു താരങ്ങളും യൂറോ കപ്പില്‍ ഗോള്‍ നേടിയവരാണ്. ഇവര്‍ക്കൊക്കെയും ഇനി വര്‍ക്ക് പെര്‍മിറ്റ് കിട്ടിയാല്‍ മാത്രമേ ഇംഗ്‌ളീഷ് ടീമുകളില്‍ തുടരാനാകൂ. കളിക്കാര്‍ക്ക് വര്‍ക്ക് പെര്‍മിറ്റ് നേടാന്‍ കടുത്ത ഉപാധികളാണുള്ളത്. ഫിഫ റാങ്കിങ്ങില്‍ ആദ്യ പത്തിലുള്ള രാജ്യങ്ങളിലെ കളിക്കാര്‍ രണ്ടു വര്‍ഷത്തിനിടയില്‍ അവരുടെ മൊത്തം കളികളില്‍ 30 ശതമാനം മത്സരങ്ങളില്‍ എങ്കിലും കളിച്ചവരായിരിക്കണം. 11 മുതല്‍ 20 വരെ റാങ്കിലുള്ള രാജ്യങ്ങളിലെ കളിക്കാര്‍ക്ക് ഇത് 45 ശതമാനമാണ്. 21 മുതല്‍ 30 റാങ്കുകാര്‍ക്ക് 60 ശതമാനവും അതിനു മുകളിലുള്ളവര്‍ക്ക് 75 ശതമാനവും കളികളില്‍ പങ്കെടുത്തിരിക്കണം. 

ഈ കടുത്ത ഉപാധികള്‍ കടന്ന് കളിക്കാരത്തെണമെങ്കില്‍ ചില്ലറ കടമ്പകളൊന്നുമല്ല മുന്നിലുള്ളത്. അതുകൊണ്ടുതന്നെ വര്‍ക്ക് പെര്‍മിറ്റ് നിയമത്തില്‍ ഇളവുകള്‍ ഉണ്ടാകുമെന്നാണ് സ്‌പോര്‍ട്‌സ് നിരീക്ഷകര്‍ വിശ്വസിക്കുന്നത്. ഇതിനു പുറമെ ഇംഗ്‌ളീഷ് പ്രീമിയര്‍ ലീഗിലെ ഒട്ടു മിക്ക ടീമുകളുടെയും ഉടമകള്‍ വിദേശികളുമാണ്. ബ്രിട്ടന്‍ യൂറോപ്യന്‍ യൂനിയന്‍ വിടുമ്പോള്‍ ഇത് ടീം ഉടമകളെയും ബാധിക്കും. ആഴ്‌സനല്‍, ആസ്റ്റണ്‍ വില്ല, ചെല്‍സി, ലെസ്റ്റര്‍ സിറ്റി, എവര്‍ട്ടണ്‍, മാഞ്ചസ്റ്റര്‍ സിറ്റി, മാഞ്ചസ്റ്റര്‍ യുനൈറ്റഡ് തുടങ്ങിയ പ്രമുഖ ടീമുകളെല്ലാം വിദേശികളുടേതാണ്. വിദേശ കമ്പനികള്‍ ഇംഗ്‌ളീഷ് പ്രീമിയര്‍ ലീഗില്‍ നിന്ന് കോടികള്‍ വാരുന്നു എന്ന ആക്ഷേപം ബ്രിട്ടനിലെ യാഥാസ്ഥിതികര്‍ക്കിടയില്‍ ശക്തമായിരുന്നു. അവര്‍ പരസ്യമായ പ്രതിഷേധങ്ങളുമായി രംഗത്ത് വരുകയും ചെയ്തിരുന്നു. ബ്രെക്‌സിറ്റ് തീരുമാനത്തോടെ കായിക രംഗത്തെ 'സ്വദേശി വാദം' ശക്തിപ്പെടുമെന്ന ആശങ്കും ഉയര്‍ന്നിട്ടുണ്ട്. 

അതേസമയം, പുതിയ തീരുമാനം തദ്ദേശീയരായ കായിക താരങ്ങള്‍ക്ക് മികച്ച അവസരമൊരുക്കുമെന്നാണ് യൂനിയന്‍ വിടുന്നതിനെ അനുകൂലിക്കുന്നവര്‍ ഉന്നയിക്കുന്നത്. കൗണ്ടി ക്രിക്കറ്റിനെയും വിടുതല്‍ തീരുമാനം പ്രതികൂലമായി ബാധിച്ചേക്കുമെന്നാണ് വിലയിരുത്തല്‍. പൗണ്ടിന്റെ വിലത്തകര്‍ച്ചയും കായിക രംഗത്തെ ബാധിക്കുമെന്നുറപ്പാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

17കാരിയുടെ ജീവൻ എടുത്തത് സഹോദരന്റെ സുഹൃത്ത്!!! പ്രണയപ്പകയിൽ പട്ടാപ്പകൽ ക്രൂരത ഇൻസ്റ്റയിൽ ദൈവം ബാക്കിവച്ച തെളിവ്  (14 minutes ago)

സംസ്ഥാന ആസൂത്രണ ബോർഡിലെ പരീക്ഷാ ക്രമക്കേട്...തുടർനടപടികളുമായി കേരള പബ്ലിക് സർവീസ് കമ്മീഷൻ  (58 minutes ago)

അരുണാചൽ പ്രദേശിൽ വൻതോതിൽ മണ്ണിടിച്ചിൽ... അപകടത്തെ തുടർന്ന് രക്ഷാപ്രവർത്തനം ഊർജ്ജിതമാക്കി  (1 hour ago)

ഹരിപ്പാട് വാഹനാപകടത്തിൽ സ്കൂട്ടർ യാത്രക്കാരനായ വ്യാപാരിക്ക് ദാരുണാന്ത്യം  (1 hour ago)

പച്ചക്കറി വിലയിൽ വൻ വർദ്ധനവ്...  (1 hour ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വർദ്ധനവ്... പവന് 520 രൂപയുടെ വർദ്ധനവ്  (2 hours ago)

മജിസ്‌ട്രേറ്റിനുമുൻപിൽ ഹാജരാക്കിയ ആയങ്കി റിമാൻഡിൽ.. തിങ്കളാഴ്ച ഉച്ചയോടെ കോടതിയിൽ ഹാജരാക്കും  (2 hours ago)

അടുത്ത അധ്യയനവർഷം സംസ്ഥാനത്തെ ഒന്നു മുതൽ 10 വരെയുള്ള ക്ലാസുകളിലെ പാഠപുസ്തകങ്ങൾക്ക് മാറ്റമുണ്ടാവില്ല...  (2 hours ago)

എഫ്.ഐ. എച്ച്. പുരുഷ, വനിതാ ഹോക്കി ലോകകപ്പിന് ശനിയാഴ്ച നെതർലൻഡ്സിലും ബൽജിയത്തിലുമായി തുടക്കം...  (2 hours ago)

ബോണസും പ്രത്യേക ഉത്സവബത്തയും അഡ്വാൻസും അനുവദിച്ച് സർക്കാർ.. ബോണസ് 4500 രൂപ, ഉത്സവബത്ത 3000 രൂപ  (2 hours ago)

രാജ്യത്തെ ഒരുകോടി യുവാക്കൾക്ക് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ.), സെമി കണ്ടക്ടർ തുടങ്ങിയ ആധുനിക സാങ്കേതിക വിദ്യയിൽ സൗജന്യ നൈപുണ്യ പരിശീലനവും തൊഴിലവസരവും ഉറപ്പാക്കും.... മത്സരപ്പരീക്ഷകൾക്ക് തയ്യാറെടുക്കുന  (2 hours ago)

സംസ്ഥാനത്ത് 80ാമത് സ്വാതന്ത്ര്യദിനാഘോഷം : തലസ്ഥാനത്ത് മുഖ്യമന്ത്രി ദേശീയപതാക ഉയർത്തി  (3 hours ago)

  സ്വാതന്ത്ര്യ ദിനാശംസകൾ നേർന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ  (3 hours ago)

ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ആദ്യ ക്രിക്കറ്റ് ടെസ്റ്റിന് ഇന്ന് ഗാളിൽ തുടക്കം...  (3 hours ago)

ചിങ്ങ മാസ പൂജയ്ക്കായി ശബരിമല നട നാളെ തുറക്കും...  (3 hours ago)

Malayali Vartha Recommends