കന്യകയും സുന്ദരിയുമായ പെണ്‍കുട്ടി, ലൈംഗിക അടിമകളായ പെണ്‍കുട്ടികളെ വില്‍ക്കാന്‍ ഐഎസിന്റെ ഓണ്‍ലൈന്‍ പരസ്യം

ലൈംഗിക അടിമകളാക്കി വച്ചിരിക്കുന്ന യസീദി പെണ്‍കുട്ടികളെ ഐഎസ് ഭീകരര്‍ വാട്‌സ് ആപ്പിലൂടെയും ടെലിഗ്രാമിലൂടെയും വില്‍ക്കുന്നതായി റിപ്പോര്‍ട്ട്. പെണ്‍കുട്ടികളെ പരസ്യമായി വില്‍ക്കുന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവരുന്നതിനു പിന്നാലെയാണ് 'ഓണ്‍ലൈന്‍ വ്യാപാര'ത്തിലേക്കും ഐഎസ് കടന്നിരിക്കുന്നത്. 'കന്യകയും സുന്ദരിയുമായ പെണ്‍കുട്ടി, 12 വയസ്സ്. വില 12,500 ഡോളര്‍ കടന്നു, ഉടന്‍ തന്നെ വില്‍ക്കപ്പെടും' മൊബൈല്‍ മെസേജിങ് സേവനമായ ടെലിഗ്രാമിലൂടെ പ്രചരിക്കുന്ന ഐഎസിന്റെ പരസ്യമാണിത്.
അറബി ഭാഷയിലാണ് പരസ്യം. സ്മാര്‍ട് ഫോണ്‍ ആപ്പുകളിലൂടെയാണ് ആവശ്യക്കാര്‍ക്ക് പെണ്‍കുട്ടിയെക്കുറിച്ചുള്ള വിവരങ്ങള്‍ ഭീകരര്‍ കൈമാറുന്നത്. പെണ്‍കുട്ടിയുടെ ചിത്രങ്ങള്‍, അവളെ അടിമയാക്കി വച്ചിരിക്കുന്ന ഉടമയുടെ പേര്, വിലയെത്ര തുടങ്ങിയ വിവരങ്ങളാണ് കൈമാറുക.
ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് പണം സ്വരൂപിക്കാനാണ് പെണ്‍കുട്ടികളെ കച്ചവടം ചെയ്യുന്നതെന്നാണ് സൂചന. 3,000 ത്തോളം യസീദി പെണ്‍കുട്ടികളെ ഭീകരര്‍ ലൈംഗിക അടിമകളാക്കി വച്ചിട്ടുണ്ടെന്നാണ് കണക്ക്. 2014 ല്‍ മാത്രം ആയിരക്കണക്കിനു യസീദി യുവതികളെയും കുട്ടികളെയുമാണ് ഭീകരര്‍ തടവിലാക്കിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha



























