55 കാരന്‍ കോടീശ്വരന് 18 കാരി കാമുകി സ്വന്തം

റഷ്യയിലെ വന്‍ കോടീശ്വരനും ഏറ്റവും വലിയ എണ്ണക്കമ്പനിയുടെ മുന്‍ തലവനുമായ 55 കാരന്‍ വാലന്റൈന്‍ ഇവാനോവ് ദീര്‍ഘകാല കാമുകിയായിരുന്ന 18 കാരിയെ സ്വന്തമാക്കിയതായി റിപ്പോര്‍ട്ടുണ്ട്. ഫ്രാന്‍സിലായിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നതെന്നാണ് റിപ്പോര്‍ട്ട്.
നാലു വര്‍ഷം നീണ്ട പ്രണയത്തിനൊടുവില്‍ അറിയപ്പെടുന്ന റഷ്യന്‍മോഡലും സുന്ദരിയുമായ 18 കാരി എലിസവേത്താ അഡാമെങ്കോയാണ് ഇവാനോവിന്റെ ജീവിതത്തില്‍ എത്തിയത്. പുരാതന കൊട്ടാരമായ സ്റ്റാച്യൂ സെയ്ന്റ് ജീനറ്റില്‍ ആയിരുന്നു വര്‍ണ്ണാഭമായ ഇവരുടെ വിവാഹ ചടങ്ങ്. അടിമുടി ആഡംബരം നിറഞ്ഞ വിവാഹ ചടങ്ങിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.
റഷ്യയിലെ വന്‍കിട എണ്ണക്കമ്പനികളില്‍ ഒന്നായ ലൂക്കോയിലിന്റെ മുന്‍ തലവന്‍ എന്ന നിലയില്‍ പ്രസിദ്ധനാണ് ഇവാനോവ്. അഡാമെങ്കോയുടെ 14 ാം വയസ്സ് മുതല്‍ ഇരുവരും തീവ്ര പ്രണയത്തിലാണ്. എന്നാല്‍ റഷ്യയില്‍ വിവാഹപ്രായം 16 ആയതിനാലാണ് വിവാഹം നീണ്ടു പോയത്. ആറാഴ്ച മുമ്പ് ഇവരുടെ വിവാഹം നടന്നതായിട്ടാണ് റഷ്യന്‍ മാധ്യമങ്ങള്‍ പുറത്തുവിടുന്ന വാര്‍ത്തകള്‍. വിവാഹ ചടങ്ങുകളുടെ ദൃശ്യങ്ങള്‍ മോഡലിന്റെ ചില സുഹൃത്തുക്കള്‍ സാമൂഹ്യ മാധ്യമങ്ങള്‍ വഴി പങ്കു വെച്ചിരുന്നെങ്കിലും പിന്നീട് ഇവര്‍ തന്നെ അത് ഡിലീറ്റ് ചെയ്തു.
https://www.facebook.com/Malayalivartha



























