ബരാക് ഒബാമയുടെ മകള്‍ ഹോട്ടല്‍ വെയ്റ്ററായി ജോലി ചെയ്യുന്ന ചിത്രങ്ങള്‍ വൈറല്‍

അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ ഇളയമകളായ 15കാരി സാഷ മാര്‍ത്താസ് ഹോട്ടലില്‍ വെയ്റ്റര്‍ ജോലി ചെയ്യുന്ന ചിത്രങ്ങള്‍ ചര്‍ച്ചയാകുന്നു. സാഷ വൈന്‍ യാര്‍ഡിലെ നാന്‍സിസ് റസ്‌റ്റോറന്റിലാണ് വെയിറ്ററായി ജോലി ചെയ്യുന്നത്. അവധിക്കാല ജോലിയെന്ന നിലയിലാണ് സാഷ ഇത് ചെയ്യുന്നതെന്നാണ് അന്തര്‍ദേശീയമാധ്യമങ്ങളിലെ റിപ്പോര്‍ട്ടുകള്‍. നീല ടിഷര്‍ട്ടും തൊപ്പിയും കാക്കി ബാങ്ക്‌സും ധരിച്ച് ജോലി ചെയ്യുന്ന സാഷയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. കസ്റ്റമര്‍മാരില്‍ നിന്നും സാഷ ഡിഷുകള്‍ക്കായി ഓര്‍ഡര്‍ സ്വീകരിച്ച് വിതരണം ചെയ്യുന്നത് വളരെ ആവേശത്തോടെയാണ്. പുലര്‍ച്ചെ നാല് മണി ഷിഫ്റ്റിലാണ് സാഷ ഇവിടെ ജോലി ചെയ്യുന്നത്.

ഒബാമയുടെ കുടുംബം സ്ഥിരമായി വരുന്ന റസ്‌റ്റോറന്റാണ് നാന്‍സിസ്. അതേസമയം, സാഷയുടെ സുരക്ഷയ്ക്കായി ആറ് സീക്രട്ട് സര്‍വീസ് ഏജന്റുമാരും സ്ഥലത്തുണ്ട്. ശനിയാഴ്ച വരെയായിരിക്കും സാഷ ഇവിടെ ജോലി ചെയ്യുന്നതെന്നും പിന്നീട് കുടുംബത്തോടൊപ്പം അവധിയാഘോഷത്തിനായി പോകുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ദിവസം സാഷയും സഹോദരി മാലിയയും സുഹൃത്തുക്കളുമൊത്ത് ചിക്കാഗോയിലെ ഒരു സംഗീത ആഘോഷത്തില്‍ പങ്കെടുക്കുന്നതിന്റെ ചിത്രങ്ങള്‍ പുറത്ത് വന്നിരുന്നു. അതില്‍ അവര്‍ ഗ്ലാമര്‍ വേഷത്തിലാണ് എത്തിയതെന്നും ഗോസിപ്പ് കോളങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
https://www.facebook.com/Malayalivartha



























