പാകിസ്ഥാനില്‍ പുനര്‍വിവാഹത്തിന് പേരില്‍ ദുരഭിമാനക്കൊല

പുനര്‍ വിവാഹം ചെയ്തിന്റെ പേരില്‍ ഉണ്ടായ ദുരഭിമാനാഥിന്റെ പേരില്‍ പാകിസ്ഥാനിലെ ലാഹോറില്‍ കൊല ചെയ്യപ്പെട്ട ബ്രിട്ടീഷ് വനിതയുടെ ഘാതകരെ പോലീസ് അറസ്റ്റ് ചെയ്തു. മുന്‍ ഭര്‍ത്താവും ഇവരുടെ പിതാവുമാണ് അറസ്റ്റിലായിരിക്കുന്നത്. ഉത്തര പഞ്ചാബ് പ്രവിശ്യയിലെ പണ്ടോരി ഗ്രാമത്തില്‍വച്ച് കഴിഞ്ഞമാസം തന്റെ കുടുംബാംഗങ്ങളെ കാണാന്‍ വന്ന ബ്രിട്ടണ്‍ ബ്രാഡ്ഫോഡ് സ്വദേശിനിയായ സാമിയ ഷാഹിദ് (28) ആണ് കൊല്ലപ്പെട്ടത്. സാമിയയുടെ മുന്‍ ഭര്‍ത്താവ് ഷക്കീല്‍, പിതാവ് ചൗദരി ഷാഹിദ് എന്നിവരാണ് ഇപ്പോള്‍ പിടിയിലായിരിക്കുന്നത്.
ഹൃദയാഘാതം മൂലമാണ് സാമിയ കൊല്ലപ്പെട്ടത് എന്നാണ് അവരുടെ ബന്ധുക്കള്‍ ആദ്യം സാമിയയുടെ ഭര്‍ത്താവ് കാസിം മുക്താറിനെ അറിയിച്ചിരുന്നത്. എന്നാല്‍ അത് വിശ്വസിക്കാന്‍ കൂട്ടാക്കാതിരുന്ന കാസിം തന്റെ സംശയങ്ങളുമായി മുന്നോട്ടുപോവുകയായിരുന്നു. തനിക്കും സാമിയയ്ക്കും ബന്ധുക്കളില്‍ നിന്നും വധഭീഷണി ഉണ്ടായിരുന്നു എന്ന് കാസിം 'റോയിട്ടേഴ്സി''നോട് പറഞ്ഞു.
https://www.facebook.com/Malayalivartha


























