തായ്‌വാനില്‍ സൈനിക പരിശീലനത്തിനിടെ വാഹനം നദിയില്‍ വീണ് മൂന്ന് സൈനികര്‍ മരിച്ചു

തായ്‌വാനില്‍ സൈനീക പരിശീലനത്തിനിടെ ടാങ്ക് പാലത്തില്‍നിന്നും നദിയില്‍ വീണ് മൂന്ന് സൈനികര്‍ മരിച്ചു. പിംഗ്തംഗില്‍ വാംഗ്ഷ നദിയിലാണ് സൈനിക വാഹനം വീണത്. വാഹനത്തില്‍ അഞ്ച് സൈനികരായിരുന്നു ഉണ്ടായിരുന്നത്. ഇതില്‍ ടാങ്കിന്റെ ഡ്രൈവറും കമാന്‍ഡറും രക്ഷപെട്ടു. പരിശീനത്തിനു ശേഷം സൈനിക കേന്ദ്രത്തിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. മൂന്നു മീറ്റര്‍ മാത്രം വീതിയുള്ള ചെറു പാലത്തില്‍നിന്നാണ് ടാങ്ക് വെള്ളത്തില്‍ പതിച്ചത്. ശക്തമായ മഴയാണ് അപകടത്തിനു കാരണമായത്.
https://www.facebook.com/Malayalivartha


























