ഐ.എസിനെതിരെ വ്യോമാക്രമണം ശക്തമാക്കി റഷ്യ; 150 ഭീകരരെ വധിച്ചു

ഐ.സിനെതിരെ വ്യോമാക്രമണം ശക്തമാക്കി റഷ്യ. ആക്രമണങ്ങളില്‍ 150 ലേറെ ഭീകരരെ വധിച്ചു. ഇറാന്റെ വ്യോമ കേന്ദ്രം ഉപയോഗിച്ച് ആരംഭിച്ച ആക്രമണം ഇപ്പോഴും തുടരുകയാണ്. റഷ്യയുടെ എസ്.യു 34 വിമാനങ്ങളാണ് ഐ.എസിന് കനത്ത പ്രഹരം ഏല്‍പിച്ചിരിക്കുന്നത്. സിറിയയിലെ ദേര്‍ ഏല്‍ സോറിലെ രണ്ട് ഐസ് ക്യാമ്പുകള്‍ റഷ്യന്‍ വ്യോമാക്രമണത്തില്‍ തകര്‍ന്നു.
എന്നാല്‍ ഇറാന്റെ വ്യേമാതാവളം റഷ്യ ഉപയോഗിക്കുന്നതിനെതിരെ അമേരിക്ക രംഗത്ത് വന്നിട്ടുണ്ട്. ഇറാനുമായുള്ള റഷ്യന്‍ സഹകരണം ഐക്യരാഷ്ട്ര രക്ഷാസമിതിയുടെ ഉടമ്പടിയുടെ ലംഘനമാണെന്ന് അമേരിക്ക ആരോപിക്കുന്നു.
https://www.facebook.com/Malayalivartha


























