ആശ്ലേഷണം അതിരു കടന്നു, വൈസ് പ്രസിഡന്റിന്റെ സ്‌നേഹ പ്രകടനം അതിരു കടന്നപ്പോള്‍ വെട്ടിലായത് അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥി

അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജോ ബൈഡനു കെട്ടിപിടുത്തം' ഒരു ഹോബിയാണ്. ഇക്കഴിഞ്ഞ ദിവസം ബൈഡന്റെ കരവലയത്തില്‍ കുടുങ്ങിയത് അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ഹിലാരി ക്ലിന്റനാണ്.
ബൈഡന്‍ കുട്ടിക്കാലം ചെലവഴിച്ചിരുന്ന സ്‌ക്രാന്റനില്‍ പ്രചാരണം നടത്താനെത്തിയതായിരുന്നു ഇരുവരും. സ്‌ക്രാന്റന്‍ എയര്‍പോര്‍ട്ടില്‍ വ്യത്യസ്ത ദിശകളിലേക്ക് നടന്ന് പോകുകയായിരുന്ന ഇരുവരും പരസ്പരം ഉപചാരപൂര്‍വ്വം സ്വാഗതം ചെയ്തതിനു ശേഷമായിരുന്നു കെട്ടിപിടുത്തം.
കെട്ടിപിടുത്തതിന്റെ തുടക്കത്തില്‍ ഹിലാരി ക്ലിന്റന്‍ ചിരിക്കുന്നുണ്ടെങ്കിലും, സമയം കഴിഞ്ഞിട്ടും ബൈഡന്‍ വിടാനുള്ള ഭാവമില്ലെന്ന് കണ്ടപ്പോള്‍ ഇതില്‍ നിന്നും ഹിലാരി കുതറി മാറാന്‍ ശ്രമിക്കുകയായിരുന്നു. എന്നിട്ടും ബൈഡന്‍ ഹില്ലാരിയുടെ അരക്കെട്ടിനെ ചുറ്റിപ്പിടിച്ചിരിക്കുന്ന കൈകള്‍ വിടാന്‍ തയ്യാറായില്ല.
കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ പുതുതായി നിയമിതനായ ഡിഫെന്‍സ് സെക്രട്ടറി ആഷ് കാര്‍ട്ടറുടെ ഭാര്യ സ്റ്രീഫന്‍ കാര്‍ട്ടറെ കെട്ടിപിടിച്ച് ബൈഡന്‍ മാധ്യമ ശ്രദ്ധയാകര്‍ഷിച്ചിരുന്നു.
അതിന് മുമ്പ് അഭിനേത്രിയായിരുന്ന ഈവ ലോന്‍ഗോറിയയും ഐറിഷ് പ്രസിഡന്റ് മാറി മാക് അലീസും ബൈഡന്റെ കെട്ടിപിടുത്തത്തിന്റെ രുചിയറിഞ്ഞവരാണ്.
https://www.facebook.com/Malayalivartha


























