വേഗത്തില്‍ ഉസൈന്‍ ബോള്‍ട്ടിനേക്കാള്‍ മുന്നില്‍, വീഡിയോ വൈറലാകുന്നു

ലോകത്തിലെ ഏറ്റവും വേഗതയേറിയ താരമാണ് ഉസൈന്‍ ബോള്‍ട്ടണ്‍ അറിയാത്തവര്‍ ആരും തന്നെ ഉണ്ടാവാനിടയില്ല. എന്നാല്‍ ഉസൈന്‍ ബോള്‍ട്ടിനെ വേഗത്തിന്റെ കാര്യത്തില്‍ തോല്‍പിച്ച ആന്റണി ബ്രൂക്‌സ് ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളിലെ താരം.
ഉസൈന്‍ ബോള്‍ട്ടിനെ ട്രാക്കില്‍ ഓടിത്തോല്‍പിക്കാന്‍ കഴിയില്ലെന്ന് എല്ലാവര്‍ക്കും അറിയാം എന്നാല്‍ ട്രാക്കിനു വെളിയില്‍ ഉസൈന്‍ ബോള്‍ട്ടിനേക്കാള്‍ വേഗതയുണ്ടെന്നു തെളിയിച്ചിരിക്കുകയാണ് ആന്റണി. മല്‍സരത്തില്‍ ബോള്‍ട്ട് 100 മീറ്റര്‍ ഓടിയെത്തും മുന്‍പെ അദ്ദേഹം വിജയിച്ചിരിക്കുകയാണ്. റൂബിക്‌സ് ക്യൂബ് സോള്‍വ് ചെയ്യുന്ന സമയത്തിലാണ് ഉസൈന്‍ ബോള്‍ട്ടിനെ ആന്റണി ബ്രൂക്‌സ് തോല്പിച്ചിരിക്കുന്നത്.100 മീറ്റര്‍ ഉസൈന്‍ ബോള്‍ഡ് ഓടിയെത്തുന്നതിനു മുന്നേ റുബിക്‌സ് ക്യൂബ് ആന്റണി സോള്‍വ് ചെയ്യുന്ന വീഡിയോ സോഷ്യല്‍ മീഡിയകളിലൂടെ ഇപ്പോള്‍ തരംഗമായിരിക്കുകയാണ്.
https://www.facebook.com/Malayalivartha


























