കലിഫോര്‍ണിയയില്‍ കാട്ടുതീ പടരുന്നു; വ്യാപക നാശനഷ്ടം , നൂറോളം വീടുകള്‍ കത്തി നശിച്ചു

തെക്കന്‍ കലിഫോര്‍ണിയയില്‍ കാട്ടുതീ പടര്‍ന്നു പിടിക്കുന്നു. നൂറോളം വീടുകള്‍ കത്തിനശിച്ചു. 200ല്‍ അധികം കെട്ടിടങ്ങള്‍ തകര്‍ന്നു. 82,000ല്‍ അധികം പേരെ മാറ്റിപാര്‍പ്പിച്ചു. വെള്ളിയാഴ്ചയാണ് തീപിടിത്തം തുടങ്ങിയത്.
37,020 ഹെക്ടറിലധികം വനമാണ് തീപിടിത്തത്തില്‍ നശിച്ചത്. ഹെലികോപ്റ്ററുകളും മറ്റു സംവിധാനങ്ങളും ഉപയോഗിച്ചു തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ഇതിനിടയില്‍ രണ്ടു അഗ്‌നിശമനാ പ്രവര്‍ത്തകര്‍ക്കു പരുക്കേറ്റു
. 
https://www.facebook.com/Malayalivartha


























