സൊമാലിയയില്‍ ഇരട്ട ചാവേര്‍ സ്‌ഫോടനം; 20 മരണം

സൊമാലിയയില്‍ സര്‍ക്കാര്‍ ആസ്ഥാനത്തുണ്ടായ ഇരട്ട ചാവേര്‍ സ്‌ഫോടനത്തില്‍ 20 പേര്‍ കൊല്ലപ്പെട്ടു. 30 പേര്‍ക്ക് പരിക്കേറ്റു. കൊല്ലപ്പെട്ടവരില്‍ സാധാരണക്കാരും സുരക്ഷാ ഉദ്യോഗസ്ഥാരും ഉള്‍പ്പെട്ടിട്ടുണ്ട്. രാജ്യത്തെ അര്‍ധ സ്വയംഭരണ മേഖലയായ പുന്റ്‌ലാന്റില്‍ കഴിഞ്ഞ ദിവസമായിരുന്നു ചാവേര്‍ സ്‌ഫോടനം.
ആക്രമണത്തിന്റെ ഉത്തരവാദിത്തം സൊമാലിയയിലെ സായുധ മിലീഷ്യയായ അല്‍ശബാബ് തീവ്രവാദികള്‍ ഏറ്റെടുത്തിട്ടുണ്ട്. അക്രമികള്‍ ആദ്യം ട്രക്കും പിന്നീട് കാറും ഇടിച്ചുകയറ്റിയ ശേഷം കനത്ത വെടിവെപ്പ് നടത്തുകയായിരുന്നെന്ന് പ്രദേശവാസിയായ ഹലീമ ഇസ്മാഈല്‍ പറഞ്ഞു. സൊമാലിയന്‍ സുരക്ഷാസേനയും ആഫ്രിക്കന്‍ യൂണിയന്‍ സേനയും അല്‍ശബാബിനെതിരെ പോരാട്ടം ശക്തമാക്കിയതോടെ വടക്കന്‍ സൊമാലിയയിലെ പുന്റ്‌ലാന്റ് മേഖലയില്‍ അല്‍ശബാബിന്റെ പ്രവര്‍ത്തനം വളരെ വിപുലമാണ്.
https://www.facebook.com/Malayalivartha


























