Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...


വെളുപ്പിന് സ്കൂട്ടറിൽ ആഭ്യന്തര മന്ത്രിയുടെ വീട്ടിൽ കടകംപള്ളിയും എന്തിനു വന്നു..?'എവിടെ ഹെൽമറ്റ്?' എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ..പിഴയടയ്ക്കാൻ തയാറാണെന്ന് കടകംപള്ളി..


എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി


ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ളക്കടത്തിലൂടെ എത്തിച്ചതായിരുന്നു എന്നറിയില്ലെന്ന് മൊഴി നൽകി താരം


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..

സാഹിത്യ നൊബേല്‍ കിട്ടിയ കാര്യം ബോബിനെ എങ്ങനെ അറിയിക്കും? വിളിച്ച് മടുത്തെന്ന് നൊബേല്‍ കമ്മിറ്റി

20 OCTOBER 2016 03:00 PM IST
മലയാളി വാര്‍ത്ത

നാട്ടാരെല്ലാം വിശേഷം അറിഞ്ഞു. എന്നിട്ട് താങ്കള്‍ എന്താ മിണ്ടാട്ടേ. താങ്കള്‍ക്കാണ് നോബേല്‍. റോക്ക് ഇതിഹാസം ബോബ് ഡിലന് 2016ലെ സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്‌കാരം ലഭിച്ചത് ഏവരേയും പ്രത്യേകിച്ച് എഴുത്തുകാരേയും സ്തംഭരാക്കിയിരുന്നു. മഹത്തായ അമേരിക്കന്‍ സാംഗീത പാരമ്പര്യത്തില്‍ കാവ്യാത്മകമായ പ്രകടനങ്ങള്‍ നടത്തിയതിനായിരുന്നു പുരസ്‌കാരം. എന്നാല്‍ പുരസ്‌കാരം ലഭിച്ച കാര്യം ബോബിനെ നേരിട്ട് അറിയിക്കാന്‍ നൊബേല്‍ കമ്മിറ്റിയ്ക്ക് ഇതുവരെ സാധിച്ചിട്ടില്ല. നിരവധി തവണ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചു. ബോബിനെ മാത്രം കിട്ടിയില്ല. ഒടുവില്‍ ആ ശ്രമം അവസാനിപ്പിച്ചുവെന്ന് പറഞ്ഞിരിക്കുകയാണ് നൊബേല്‍ കമ്മിറ്റി.
ഇപ്പോള്‍ ഞങ്ങള്‍ ഒന്നുംതന്നെ ചെയ്യുന്നില്ല. ഞാന്‍ അദ്ദേഹത്തിന്റെ അടുത്ത അനുയായിയെ ഫോണില്‍ ബന്ധപ്പെട്ടു. ഇമെയിലും അയച്ചു. അത് തന്നെ ധാരാളം.
സാറാ ഡാനിയസ്, സ്വീഡിഷ് അക്കാദമി സ്ഥിരം സെക്രട്ടറി
സാഹിത്യ നൊബേല്‍ ലഭിച്ചതിനെ കുറിച്ച് ബോബ് ഡിലന്‍ ഇതുവരെ ഒരക്ഷരം സംസാരിച്ചിട്ടില്ല. നൊബേല്‍ പ്രഖ്യാപിച്ച ദിവസം ലാസ് വേഗാസില്‍ അദ്ദേഹം ഒരു സംഗീത മേള നടത്തിയിരുന്നു. എന്നാല്‍ പുരസ്‌കാര നേട്ടത്തെക്കുറിച്ച് ഒന്നും പറഞ്ഞിരുന്നില്ല.
ബോബ് ഡിലനെ ബന്ധപ്പെടാന്‍ കഴിയാത്തതില്‍ വിഷമമില്ലെന്നും അദ്ദേഹം പ്രത്യക്ഷനാകുമെന്നാണ് പ്രതീക്ഷിക്കുന്നെന്നും സാറാ ഡാനിയസ് പ്രതികരിച്ചു.
ഡിസംബര്‍ പത്തിനാണ് നൊബേല്‍ പുരസ്‌കാര ദാന ചടങ്ങ്. ഔദ്യോഗിക വിരുന്നില്‍ നൊബേല്‍ പുരസ്‌കാര ജേതാക്കളുടെ പ്രസംഗവും ഉണ്ടാകാറുണ്ട്. ചടങ്ങിലേക്ക് ക്ഷണിക്കാന്‍ കൂടിയാണ് നൊബേല്‍ കമ്മിറ്റി ബോബ് ഡിലനെ ബന്ധപ്പെട്ടത്.
പുരസ്‌കാരം ഏറ്റുവാങ്ങാന്‍ ബോബ് ഡിലന്‍ എത്തുമോയെന്ന കാര്യത്തിലും സ്വീഡിഷ് അക്കാദമിക്ക് തീര്‍ച്ചയില്ല.
വരാന്‍ ആഗ്രഹിക്കുന്നില്ലെങ്കില്‍ അദ്ദേഹം വരില്ല. എന്തായാലും ഇതൊരു വലിയ ചടങ്ങാണ്. അദ്ദേഹത്തിനാണ് ആദരവ് ലഭിക്കാന്‍ പോകുന്നത്.
സാറാ ഡാനിയസ്
സാഹിത്യത്തില്‍ നൊബേല്‍ പുരസ്‌കാരം സ്വന്തമാക്കുന്ന ആദ്യ ഗാനരചയിതാവാണ് 75കാരനായ ബോബ് ഡിലന്‍. ഇംഗ്ലീഷ് പാരമ്പര്യത്തിലെ മഹാനായ കവിയെന്നാണ് നൊബേല്‍ പുരസ്‌കാര കമ്മിറ്റി ബോബ് ഡിലനെ വിശേഷിപ്പിച്ചിരുന്നത്. റോബര്‍ട്ട് അലന്‍ സിമ്മര്‍മാന്‍ എന്നാണ് ബോബ് ഡിലന്റെ യഥാര്‍ത്ഥ പേര്. ജനിച്ചത് 1941ലും. ബ്ലോവിങ് ഇന്‍ ദി വിന്‍ഡ്, ദി ടൈംസ് ദെ ആര്‍ ചെയ്ഞ്ചിങ് എന്നീ ബോബിന്റെ ഗാനങ്ങള്‍ ഏറെ പ്രശസ്തമാണ്. ഗ്രാമി, ഗോള്‍ഡന്‍ ഗ്ലോബ്, ഓസ്‌കാര്‍, പുലിസ്റ്റര്‍ എന്നീ ലോക പ്രശസ്ത പുരസ്‌കാരങ്ങളും ബോബിന് ലഭിച്ചിട്ടുണ്ട്.


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുംഭമേള വൈറല്‍ താരം മോണോലിസയുടെ ഭര്‍ത്താവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി മധ്യപ്രദേശിലെ കോടതി  (2 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ചാഞ്ചാട്ടം....  (3 minutes ago)

വിഷ്ണു വിശാല്‍-ഐശ്വര്യ ലക്ഷ്മി ചിത്രം 'ഗാട്ട കുസ്തി 2' ജൂലൈ 3 ന്  (15 minutes ago)

ഓണത്തിന് 'ബെത് ലഹേം കുടുംബ യൂണിറ്റ്' തിയേറ്ററുകളില്‍  (37 minutes ago)

  പൊന്മുണ്ടത്തുണ്ടായ വാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരണത്തിന് കീഴടങ്ങി...  (46 minutes ago)

കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...  (58 minutes ago)

സങ്കടക്കാഴ്ചയായി... എറണാകുളം പറവൂർ സ്വദേശിയെ അബൂദബിയിലെ റൂമിൽ മരിച്ച നിലയിൽ കണ്ടെത്തി  (1 hour ago)

കർണാടകയിൽ ക്വാറി അപകടത്തിൽ ഒമ്പതു മരണം... നിരവധി പേർക്ക് പരുക്ക്  (1 hour ago)

വെള്ളാപ്പള്ളി നടേശന് നൽകിയ പത്മഭൂഷൺ പുരസ്കാരത്തിൽ ഇടപെടാനാവില്ലെന്ന് ഹൈക്കോടതി...  (1 hour ago)

തന്റെ ഫോൺ വിശദമായി പരിശോധിക്കണമെന്നും എല്ലാ തെളിവുകളും അതിലുണ്ടെന്നും യുവതിയുടെ ആത്മഹത്യാക്കുറിപ്പിൽ... ബുക്കിൽ എഴുതി സൂക്ഷിച്ചിരുന്ന ആത്മഹത്യക്കുറിപ്പ്‌ കണ്ടെത്തി....  (2 hours ago)

Kadakampally-Chennithala-meeting പിഴ അടക്കേണ്ടി വരും..  (2 hours ago)

ല​ഹ​രി വ്യാ​പ​ന​ത്തി​നെ​തി​രേ സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ട​പ്പി​ലാ​ക്കു​ന്ന ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ന് പി​ന്തു​ണ​യു​മാ​യി എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ രം​ഗത്ത്  (2 hours ago)

സെക്കൻഡ് സെയിൽ ഷോറൂമിൽ ബൈക്ക് വാങ്ങാനെന്ന പേരിലെത്തിയയാൾ 1.60 ലക്ഷം രൂപ വിലവരുന്ന ബൈക്കുമായി കടന്നു... പോലീസ് അന്വേഷണം ഊർജ്ജിതമാക്കി....  (2 hours ago)

സംസ്ഥാനത്ത് സ്വർണം, ​വെള്ളി വിലയിൽ വീണ്ടും വർദ്ധനവ്... പവന് 1,680 രൂപയുടെ വർദ്ധനവ്  (3 hours ago)

ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കൾക്കും ക്ഷണം  (3 hours ago)

Malayali Vartha Recommends