എവറസ്റ്റ് കീഴടക്കിയ ആദ്യ വനിത അന്തരിച്ചു

എവറസ്റ്റ് കീഴടക്കിയ ആദ്യ വനിത ജങ്കോ താബേന്‍ അന്തരിച്ചു. 77 വയസായിരുന്നു. 35ാം വയസ്സില്‍ 1975 മെയ് 16നായിരുന്നു ജങ്കോ എവറസ്റ്റ് കീഴടക്കിയത്. കാന്‍സര്‍ രോഗത്തിന് ചികിത്സയിലായിരുന്ന ജങ്കോ താബേന്‍ വ്യാഴാഴ്ചയാണ് മരിച്ചത്. 1939ലാണ് ജങ്കോ താബേന്‍ ജനിച്ചത്.
1992ല്‍ എല്ലാ വന്‍കരകളിലേയും ഉയര്‍ന്ന കൊടുമുടികള്‍ കീഴടക്കിയ ആദ്യ വനിത എന്ന അപൂര്‍വ്വ നേട്ടവും ജങ്കോ നേടിയെടുത്തു.
ഇംഗ്ലീഷില്‍ ബിരുദം നേടിയ ജങ്കോ വനിതകള്‍ക്കായി പര്‍വ്വതാരോഹണം പരിശീലിപ്പിക്കുന്ന ക്ലബ്ബും രൂപികരിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha


























