കലിഫോര്‍ണിയയില്‍ ബസും ട്രക്കും കൂട്ടിയിടിച്ച് 13 പേര്‍ മരിച്ചു, മുപ്പതോളം പേര്‍ക്ക് പരിക്ക്

തെക്കന്‍ കലിഫോര്‍ണിയയില്‍ ട്രക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് 13 പേര്‍ മരിച്ചു. മുപ്പതോളം പേര്‍ക്കു പരിക്കേറ്റു. ഞായാറാഴ്ച രാവിലെ റിസോര്‍ട്ട് നഗരമായ പാം സ്പ്രിംഗ്‌സിനു സമീപമുള്ള ദേശീയപാതയിലാണ് അപകടം. അപകടത്തെ തുടര്‍ന്ന് ദേശീയപാതയിലൂടെയുള്ള ഗതാഗതം തടസപ്പെട്ടു.
സ്‌ളാറ്റണ്‍ സിറ്റിയില്‍ നിന്ന് ലോസ് ആഞ്ചലസിലേക്കു പോകുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടതെന്ന് എന്‍ബിസി റിപ്പോര്‍ട്ട് ചെയ്തു. അപകടമുണ്ടാകാനുള്ള കാരണം പരിശോധിച്ചു വരികയാണെന്ന് പോലീസ് അറിയിച്ചു. ലോസ് ആഞ്ചലസിലെ യുഎസ്എ ഹോളിഡേ എന്ന ടൂര്‍ കമ്പനിയുടേതാണ് അപകടത്തില്‍പ്പെട്ട ബസ്
https://www.facebook.com/Malayalivartha


























