ന്യു ജെഴ്സിയില്‍ അപ്പാര്‍ട്ട്മെന്റിനു തീ പിടിച്ച് മൂന്നംഗ മലയാളി കുടുംബത്തിന് ദാരുണാന്ത്യം

അമേരിക്കയിലെ ന്യു ജെഴ്സിയില്‍ അപ്പാര്‍ട്ട്മെന്റിനു തീ പിടിച്ച് മൂന്നംഗ മലയാളി കുടുംബം മരിച്ചു. തിങ്കളാഴ്ച രാത്രി 10 മണിയോെയാണ് സംഭവം. ഹിത്സ്ബൊറോയില്‍ അപ്പാര്‍ട്ട്മന്റ കോംബ്ലക്സിനു തീ
പിടിച്ച് മൂന്നംഗ മലയാളി കുടുംബമാണ് മരിച്ചത്. റട്ട്ഗേഴ്സ് ശാസ്ത്രജ്ഞനായ വിനോദ് ബാബു ദാമോദരന്‍ 41 ഭാര്യ ശ്രീജ 14 വയസ്സുള്ള മകള്‍ ആര്‍ദ്ര എന്നിവരാണു കൊല്ലപ്പെട്ടത്.
ചേര്‍ത്തല സ്വദേശിയാണ് ബാബു ദാമോദരന്‍. കൊളറാഡോയില്‍ നിന്നു രണ്ടു വര്‍ഷം മുന്‍പാണ് ന്യുജെഴ്സിയിലെത്തിയതെന്നു ബന്ധുവായ അറ്റോര്‍ണി റാം ചീരത്ത് പറഞ്ഞു. ഫാം റോഡിലുള്ള ഹിത്സബോറോ ഗാര്‍ഡന്‍ അപ്പാര്‍ട്ട്മെന്റസ് കോപ്ലസിലെ നാലു അപ്പാര്‍ട്ട്മെന്റുകള്‍ക്കു തീ പിടിച്ചു.
വിനോദും കുടുംബവും താമസിച്ച അപ്പാര്‍മെന്റിന് സമീപത്തുള്ള മൂന്ന് വീടുകള്‍ക്കും തീപിടിച്ചിരുന്നു. ഇവര്‍ താമസിച്ച അപ്പാര്‍മെന്റില്‍ അതിവേഗം തീ പടരുകായയിരുന്നുവെന്ന് ന്യൂജേഴ്സി മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വീടിന്റെ ബാല്‍ക്കെണിയിലാണ് വലിയതോതില്‍ തീപടര്‍ന്നു പിടിച്ചിരുന്നു. ന്യൂജേഴ്സിയിലെ ബായോ മെഡിക്കല്‍ ഗവേഷകനാണ് വിനോദ്. ബയോ മെഡിക്കല്‍ പോളിമേഴ്സുമായി ബന്ധപ്പെട്ട പുസ്തക രചനയിലും അദ്ദേഹം പങ്കാളിയായിരുന്നു. മിടുക്കനായ ഗവേഷകന്‍ കൂടിയായ വിനോദിന്റെയും കുടുംബത്തിന്റെയും അപ്രതീക്ഷിത വിയോഗം ബന്ധുക്കളെയും സുഹൃത്തുക്കളെയും ഞെട്ടിട്ടുണ്ട്.
നാട്ടിലുള്ള ബന്ധുക്കള്‍ക്കും അപകടത്തെ കുറിച്ചുള്ള വിവരങ്ങള്‍ അറിവായിട്ടുണ്ട്. മൃതദേഹം ന്യൂജേഴ്സിയില്‍ തന്നെ സംസ്‌ക്കരിക്കുമോ നാട്ടിലേക്ക് കൊണ്ടുവരുമോ എന്നതു സംബന്ധിച്ച വിവരങ്ങളൊന്നും അറിവായിട്ടില്ല.
https://www.facebook.com/Malayalivartha


























