Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഹൂതികള്‍ അയച്ച മിസൈല്‍ മക്കയില്‍ പതിച്ചിരുന്നെങ്കില്‍ പിന്നെ ജീവിച്ചിരുന്നിട്ട് കാര്യമില്ലെന്ന സൗദിരാജകുടുംബം, ലോകാവസാനത്തിന്റെ ലക്ഷണങ്ങളെന്ന് പണ്ഡിതര്‍

29 OCTOBER 2016 11:04 AM IST
മലയാളി വാര്‍ത്ത

വിശുദ്ധ മക്ക തകര്‍ക്കാന്‍ ലക്ഷ്യമാക്കി ഹൂതികള്‍ അയച്ച മിസൈല്‍ മക്കയില്‍ പതിച്ചിരുന്നെങ്കില്‍ പിന്നെ ജീവിച്ചിരുന്നിട്ട് കാര്യമില്ലെന്ന സൗദിരാജകുടുംബം.മക്കയുടെ സംരക്ഷണ ചുമതയില്‍ വന്ന വീഴ്ചയായേ ജനം കരുതു. മാത്രമല്ല ലോകത്തെ കോടികണക്കിന് മുസ്ലിങ്ങളോട് ഇതിനെ കുറിച്ച് മറുപടി പറയേണ്ടിവരും. എങ്ങനെ പറഞ്ഞു നില്‍ക്കും. പക്ഷേ മക്കയിലേക്കുള്ള ഹൂതികളുടെ ആക്രമണം ലോകാവസാനത്തിന്റെ ലക്ഷണമെന്ന് പ്രമുഖ മുസ്ലിം പണ്ഡിതന്‍മാര്‍ അഭിപ്രായപ്പെട്ടു.
വ്യാഴാഴ്ച രാത്രി ഒന്‍പതോടെയായിരുന്നു മക്കയിലേക്കുള്ള മിസൈല്‍ ആക്രമണം. യെമനിലെ ഹൂതി വിമതര്‍ തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈലാണ് അറബ് സേനയുടെ ഇടപെടല്‍ കാരാണം ആകാശത്ത് വച്ചുതന്നെ തകര്‍ക്കപ്പെടുകയായിരുന്നു. 
മക്കയില്‍ നിന്നും 900 കിലോമീറ്റര്‍ അകലെയുള്ള യമനിലെ സആദ പ്രവശ്യയില്‍ നിന്നുമാണ് മിസൈല്‍ തൊടുത്തത്. എന്നാല്‍ മിസൈലിന്റെ വരവ് മനസിലാക്കിയ സഖ്യസേന മക്കയുടെ 65 കിലോമീറ്റര്‍ മാത്രം അകലെ വച്ചാണ് മിസൈല്‍ തകര്‍ക്കുകയായിരുന്നു. 
ഹൂതികള്‍ക്ക് ഇത്തരം ആക്രമണങ്ങള്‍ക്കുള്ള സഹായങ്ങളും പരിശീലനങ്ങള്‍ നല്‍കുന്നതും ഇറാനും ഹിസ്ബുള്ള സേനയുമാണെന്ന് സൗദി സേനയുടെ വക്താവ് മേജര്‍ ജനറല്‍ അഹ്മദാ അസീരി അറിയിച്ചു. വിശുദ്ധ നഗരത്തെ ആക്രമിക്കാന്‍ പദ്ധതിയിട്ട ഹൂതികള്‍ക്കെതിരെ ശക്തമായ തിരിച്ചടി ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.
അതേസമയം, ആക്രമണം നടത്തിയത് സ്ഥിരീകരിച്ച് ഹൂതി വിമതര്‍ രംഗത്തുവന്നു. മക്ക ആയിരുന്നില്ല ലക്ഷ്യമെന്നും ജിദ്ദയിലെ വിമാനത്താവളമായിരുന്നു എന്നും വിമതര്‍ പറഞ്ഞു. ബാലിസ്റ്റിക് മിസൈലായ ബുര്‍കാന്‍ ഒന്ന് ആണ് ആക്രമണത്തിനായി ഇവര്‍ ഉപയോഗിച്ചത്. യമനിലെ ഹൂതികള്‍ക്കെതിരെ സൗദിയുടെ നേതൃത്വത്തില്‍ അറബ് സഖ്യസേന ആക്രമണത്തിന് പ്രതികാരമായാണ് ഹൂതികള്‍ സൗദിക്കു നേരെ മിസൈല്‍ പ്രയോഗിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (31 minutes ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (45 minutes ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (50 minutes ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (57 minutes ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (1 hour ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (1 hour ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (1 hour ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (1 hour ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (1 hour ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (1 hour ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (1 hour ago)

പയ്യന്നൂരിലെത്തിയ പിണറായിയോട് പ്രവർത്തകർ പറഞ്ഞതെന്ത്? ആശങ്കയിൽ ബേബി കണ്ണൂരിൽ സി പി എം ?  (1 hour ago)

മുസ്‌ലിം പെണ്‍കുട്ടികളുടെ ബിരുദ പഠനത്തിനുള്ള ട്യൂഷന്‍ ഫീസ് ഏറ്റെടുക്കുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍...  (1 hour ago)

പാലിയേക്കര ടോൾപ്ലാസയിൽ ടോൾ നിരക്ക് വർധിക്കാൻ സാധ്യത.  (2 hours ago)

12 രാശികളുടെയും ഇന്നത്തെ സമ്പൂർണ്ണ ഭാഗ്യഫലങ്ങൾ അറിയാം  (2 hours ago)

Malayali Vartha Recommends